റിസർവ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ പലിശ നിരക്കുകൾ കുറച്ചു. 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത്. കൂടുതൽ വിവരങ്ങൾ ഇതാ..
നിരക്കുകൾ ഇങ്ങനെ
ഭവന വായ്പയുടെ ഏറ്റവും കുറഞ്ഞ നിരക്കായ 8.70 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായാണ് പലിശ കുറച്ചിരിക്കുന്നത്. കൂടാതെ ഉയർന്ന നിരക്ക് ഒമ്പതു ശതമാനത്തിൽ നിന്ന് 8.90 ശതമാനമായും കുറച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
എംസിഎൽആർ റേറ്റ്
അടിസ്ഥാന നിരക്കായ ‘മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റി'ൽ (എം.സി.എൽ.ആർ.) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റു വായ്പകളുടെ പലിശയിലും നേരിയ കുറവുണ്ടാകും.
ആർബിഐ വായ്പാ നിരക്ക്
ആർ.ബി.ഐ. കഴിഞ്ഞയാഴ്ച റിപോ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബാങ്കുകൾ പലിശ നിരക്കിൽ മാറ്റം വരുത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ റിപോ നിരക്ക് പോലുള്ള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തിൽ അടിസ്ഥാന പലിശ നിശ്ചയിക്കണമെന്ന് ആർ.ബി.ഐ. നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വായ്പാ നയത്തെ തുടർന്ന് തീയതി നീട്ടുകയായിരുന്നു.
മറ്റ് ബാങ്കുകൾ
എസ്ബിഐ കൂടാതെ മറ്റ് ബാങ്കുകളും പലിശ നിരക്കിൽ ഇളവ് വരുത്തിയിട്ടുണ്ട്. താഴെ പറയുന്നവയാണ് പലിശ നിരക്ക് കുറച്ച ബാങ്കുകൾ. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കും.
- എച്ച്.ഡി.എഫ്.സി ബാങ്ക്
- ബാങ്ക് ഓഫ് ബറോഡ
- പഞ്ചാബ് നാഷണൽ ബാങ്ക്
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications