ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു; മാരുതിയുടെ ഓഹരികൾക്ക് കനത്ത ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 36 പോയിന്റ് നഷ്ടത്തില്‍ 39031ലും നിഫ്റ്റി 6.50 പോയിന്റ് താഴ്ന്ന് 11748ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

ഓട്ടോ സ്റ്റോക്കുകൾ പൊതുവിൽ നഷ്ടം നേരിടുകയാണെങ്കിലും മാരുതിയുടെ ഓഹരികളാണ് ഏറ്റവും കൂടുതൽ സമ്മർദ്ധത്തിലായിരിക്കുന്നത്. കഴിഞ്ഞ 7 ദിവസമായി തുടർച്ചയായി മാരുതി ഓഹരികൾ ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്നും സ്ഥിതി വ്യത്യാസപ്പെട്ടിട്ടില്ല.

 
ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു; മാരുതിയുടെ ഓഹരികൾക്ക് കനത്ത ഇടിവ്

കമ്പനിയുടെ നാലാം പാദ അറ്റാദായത്തിലും ഇടിവ് രേഖപ്പെടുത്തിയതാണ് നഷ്ട്ടത്തിന് കാരണം. യെസ് ബാങ്ക്, ഇന്ത്യാ ബള്‍സ് ഹൗസിങ്, ഇന്‍ഡസന്റ് ബാങ്ക്, ഭാരതി ഇന്‍ഫ്രാടെല്‍, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവയ്ക്കാണ് നിഫ്റ്റിയില്‍ ഇന്ന് നഷ്ടം നേരിട്ടത്.

ഐടി കമ്പനിയായ എച്ച്സിഎൽ ടെക് 4 ശതമാനവും ഇൻഫോസിസ് ടിസിഎസും 2 ശതമാനവും ഉയർന്നു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, ഐഒസി, സീ എന്റര്‍ടൈന്‍മെന്റ്, ബി.പി.സി.എല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. കോടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവില 0.50 ശതമാനം ഉയർന്നു. മാർച്ച് പാദത്തിൽ ബാങ്കിന്റെ അറ്റാദായത്തിൽ 25 ശതമാനം വർദ്ധനവുണ്ടായതോടെയാണ് ഇത്.

 malayalam.goodreturns.in

English summary

Sensex ends flat, recovery led by IT stocks

Indian markets recovered to end flat today, led by gains in IT stocks and select financials like HDFC and Kotak Mahindra Bank. The Sensex today ended 36 points lower at 39,031, after falling to 38,753 at day's low.
Story first published: Tuesday, April 30, 2019, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X