മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് 2019 സാമ്പത്തിക വര്‍ഷം ആദായ നികുതി ദായകരുടെ എണ്ണം ഒരു ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2016ലെ നോട്ടു നിരോധനത്തിന് ശേഷം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം ക്രമപ്രവൃദ്ധമായി വര്‍ധിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അത് തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ഇന്‍കം ടാക്സ് റിട്ടേണുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ ഇടവരുത്തുമെന്നും ബ്രോക്കറേജ് സ്ഥാപനമായ കൊടക് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017-18ല്‍ 67.5 ദശലക്ഷം പേരായിരുന്നു ഐടി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 66.8 ദശലക്ഷമായി കുറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം ആദായ നികുതി ദായകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നീക്കങ്ങള്‍ നടത്തിയിട്ടും നികുതിദായകരുടെ എണ്ണത്തില്‍ കുറവുണ്ടായത് ആശ്ചര്യകരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം ഉയര്‍ന്ന വരുമാനക്കാരില്‍ ആദായ നികുതി ദായകരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2016ലെ വിവാദമായ നോട്ട് നിരോധനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത് ഇതുവഴി രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ ശുദ്ധീകരിക്കപ്പെടുമെന്നും കള്ളപ്പണത്തിന്റെ ഒഴുക്ക് നിലയ്ക്കുമെന്നുമായിരുന്നു. ഇതനുസരിച്ച് ആദായ നികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഐടി റിട്ടേണുകളുടെ എണ്ണത്തിലുണ്ടായ കുറവ് വരും വര്‍ഷങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കുമെന്ന സൂചനയാണ് അധികൃതര്‍ക്ക് നല്‍കുന്നത്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications