ആദായ നികുതി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഐടി ഡിപ്പാര്‍ട്ട്മെന്റ് പുതിയ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫോമുകള്‍ കൊണ്ടുവന്ന കാര്യം അറിയാമല്ലോ. ഇതിന് അനുസൃതമായി ജീവനക്കാര്‍ പൂരിപ്പിച്ചു നല്‍കേണ്ട ഫോം 16ലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഐടി ഡിപ്പാര്‍ട്ട്മെന്റ് ഇതിനകം പുതിയ ഫോം 16 നോട്ടിഫൈ ചെയ്തുകഴിഞ്ഞു. 2019 മെയ് 12ഓടെ അവ പ്രാബല്യത്തില്‍ വരും. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് പുതുക്കിയ ഫോം 16ന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ചുരുക്കം.
ഇപിഎഫ് പലിശ ഉടന്‍ ക്രെഡിറ്റാവും; പ്രൊവിഡന്റ് ഫണ്ട് ബാലന്‍സ് എങ്ങനെ പരിശോധിക്കാം?
എന്താണ് ഫോം 16
ഐടി റിട്ടേണ്‍ ഫോം പൂരിപ്പിക്കല്‍ കൂടുതല്‍ എളുപ്പമാവുന്ന വിധത്തിലാണ് പുതിയ ഫോം 16ലെ വിവരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആദായ നികുതിയുമായി ബന്ധപ്പെട്ട് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാം തൊഴിലുടമ ജീവനക്കാര്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഫോം 16. ആദായ നികുതി നല്കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ടുശേഷമുള്ള ജൂണ്‍ 15നു മുമ്പായി ഇവ നല്‍കണമെന്നാണ് ചട്ടം. മൊത്തം ശമ്പളം, പിടിച്ച ടിഡിഎസ്, ആ വര്‍ഷം ക്ലെയിം ചെയ്ത ഡിഡക്ഷനുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ് ഫോം 16.
ഫോം 16ന് രണ്ട് ഭാഗങ്ങള്‍
ഫോം 16ന് രണ്ട് ഭാഗങ്ങളുണ്ട്- പാര്‍ട്ട് എയും പാര്‍ട്ട് ബിയും. പാര്‍ട്ട് എയില്‍ തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിവരങ്ങള്‍, എത്ര വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു, എത്ര ടിഡിഎസ് പിടിച്ചു തുടങ്ങിയ വിവരങ്ങളാണുള്ളത്. പാര്‍ട്ട് ബിയില്‍ ആകെ വരുമാനം, 80സി, 80സിസിസി, 80സിസിഡി, 80ഡി, 80ഇ, 80ജി തുടങ്ങിയ ഇനങ്ങളില്‍ ക്ലെയിം ചെയ്ത ഡിഡക്ഷനുകളെ കുറിച്ചുള്ള വിവരങ്ങളുണ്ടാകും.
അലവന്‍സുകള്‍ വെവ്വേറെ
നേരത്തേയുള്ള ഫോം 16ല്‍ സെക്ഷന്‍ 10ല്‍ ഒഴിവാക്കപ്പെട്ട അലവന്‍സുകളുടെ ആകെത്തുക മാത്രമേ ചേര്ക്കാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫോം 16ല്‍ ഈ രീതിയില്‍ ഒന്നിച്ച് കൂട്ടി തുക ചേര്‍ത്താല്‍ മതിയാവില്ല. മറിച്ച് അവ ഓരോന്നും വെവ്വേറെയായി കാണിക്കണം. ഉദാഹരണമായി എച്ച്ആര്‍എ, എല്‍ടിഎ, ഗ്രാറ്റുവിറ്റി തുടങ്ങിയവയ്ക്ക് പ്രത്യേകം കോളങ്ങള്‍ നല്‍കിയിട്ടുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം വാങ്ങുന്ന ആളുകള്‍ക്ക് 40,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിരുന്നു. പുതിയ ഫോം 16ല്‍ ഇതിനായി പ്രത്യേക വരി ചേര്‍ത്തിട്ടുണ്ട്. ഐടിആറിലും ഈ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
മുന്‍ തൊഴിലുടമയില്‍ നിന്നുള്ള ശമ്പളം
പുതിയ ഫോം 16ല്‍ ആ സാമ്പത്തിക വര്‍ഷം ഇപ്പോഴത്തെ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങളും പ്രത്യേകമായി ചോദിക്കുന്നുണ്ട്. നേരത്തേ ഇതുണ്ടായിരുന്നില്ല. പഴയ ശമ്പളം ഉള്‍പ്പെടെയുള്ളവ മറ്റ് വരുമാനങ്ങള്‍ എന്ന ശീര്‍ഷകത്തിനു ചുവടെ ചേര്‍ക്കുകയായിരുന്നു പതിവ്.
ഡിഡക്ഷനുകള്‍ വേര്‍തിരിച്ച് നല്‍കണം
നേരത്തേ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഫോം 16ല്‍ ഡിഡക്ഷനുകള്‍ പ്രത്യേകമായി കാണിക്കേണ്ടതുണ്ട്. ട്യൂഷന് ഫീ, ഇന്‍ഷൂറന്‍സ് പ്രീമിയം, സംഭാവനകള്‍, എന്‍പിഎസ് തുടങ്ങി ഡിഡക്ഷന് വിഭാഗത്തില്‍ വരുന്ന കാര്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ശീര്‍ഷകം ചേര്‍ത്തിട്ടുണ്ട്. 80സി, 80സിസിസി, 80സിസിഡി, 80ഡി, 80ഇ, 80ജി തുടങ്ങിയ ഇനങ്ങളില്‍ ക്ലെയിം ചെയ്ത ഡിഡക്ഷനുകളും വെവ്വേറെ നല്‍കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications