ദില്ലി: ആഗോള കാര്‍ഡ് പെയ്മെന്റ് ഭീമനായ മാസ്റ്റര്‍ കാര്‍ഡ് ഇന്ത്യയെ തങ്ങളുടെ ടെക്നോളജി നോഡാക്കി മാറ്റുന്നു. ഇതിനായി ഒരു ബില്യണ്‍ ഡോളര്‍ അഥവാ 7000 കോടിയോളം രൂപയാണ് അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിക്ഷേപിക്കുക.
അഡ്രസ് പ്രൂഫ് ഇല്ലാതെ ഓണ്‍ലൈനായി ആധാര്‍ അഡ്രസ് മാറ്റാന്‍ കഴിയും; എങ്ങനെ?
യുഎസ്സിനു പുറത്തെ ആദ്യ കേന്ദ്രം
അമേരിക്കയ്ക്കു പുറത്ത് ഇതാദ്യമായാണ് തങ്ങളുടെ ടെക്നോളജി ഹബ് ഇന്ത്യയില്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 6500 കോടിയിലേറെ രൂപ മാസ്റ്റര്‍ കാര്‍ഡ് ഇന്ത്യയില്‍ നിക്ഷേപമിറക്കിയിരുന്നു. ഇതിനു പുറമെയാണ് പുതിയ ഇന്‍വെസ്റ്റ്മന്റ് നടത്താന്‍ മാസ്റ്റര്‍ കാര്‍ഡ് തയ്യാറായിരിക്കുന്നത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം
ഇന്ത്യന്‍ സാമ്പത്തിക രംഗം മുന്നോട്ടുവയ്ക്കുന്ന സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ആത്മവിശ്വാസത്തോടെ ഇത്രവലിയ നിക്ഷേപം രാജ്യത്ത് നടത്തുന്നതെന്ന് മാസ്റ്റര്‍ കാര്‍ഡിന്റെ ഏഷ്യ-പസഫിക് കോ-പ്രസിഡന്റ് അറി സാര്കെര് പറഞ്ഞു. മാസ്റ്റര്‍കാര്‍ഡിന്റെ വിവിധ പ്ലാറ്റ്ഫോമുകള്‍ക്കുള്ള ടെക്നോളജി നോഡാക്കി ഇന്ത്യയെ മാറ്റുന്നുവെന്നതാണ് ഇതിലെ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ടെക്നോളജി സെന്ററുകള്‍
നിലവില്‍ ആഗോളതലത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത് അമേരിക്കയിലെ ടെക്നോളജി സെന്ററുകളില്‍ നിന്നാണ്. എന്നാല്‍ അത്തരം ടെക്നോളജി കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ കൂടി സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമേരിക്കയ്ക്ക് പുറത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഇത്തരം കേന്ദ്രങ്ങള്‍ മാസ്റ്റര്‍ കാര്‍ഡ് സ്ഥാപിക്കുന്നത്.
ആഗോള ഇടപാടുകളുടെ കേന്ദ്രം ഇന്ത്യ
ഇന്ത്യയിലെ ഇടപാടുകള്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ള മാസ്റ്റര്‍ കാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമായി ഇന്ത്യ മാറാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രോസസിംഗ് സര്‍വീസ്, ഒതന്റിക്കേഷന്‍ സര്‍വീസ്, ടോക്കണൈസേഷന് സര്‍വീസ് തുടങ്ങിയവ ഇന്ത്യയിലേക്ക് മാറ്റും. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ഒരു ബില്യണ്‍ ഡോളറില്‍ 300 മില്യണ്‍ ഡോളറും ചെലവഴിക്കുക തങ്ങളുടെ ടെക്നോളജി നോഡായി ഇന്ത്യയെ മാറ്റിയെടുക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. ബാക്കിയുള്ള തുക നിലവിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാറ്റിവയ്ക്കും.
ഇന്ത്യക്കാര്‍ക്ക് പ്രിയം കാര്‍ഡുകളോട്
ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മെന്റിന്റെ ഏറ്റവും പ്രചാരത്തിലുള്ള രീതി കാര്‍ഡ് ഉപയോഗിച്ചുള്ള പെയ്മെന്റാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ഫെബ്രുവരിയിലെ ആര്‍ബിഐ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ 99 കോടിയിലേറെ കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ട്- 46 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകളും ബാക്കി ഡെബിറ്റ് കാര്‍ഡുകളും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications