രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടിസ്ഥാന പലിശ നിരക്ക് (എംസിഎൽആർ) 5 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ ഭവന വായ്പകളുടെ പലിശ നിരക്ക് കുറയും. എല്ലാ കാലാവധികളിലുള്ള വായ്പകൾക്കും പുതുക്കിയ പലിശ നിരക്ക് ബാധകമാണ്.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് എസ്ബിഐ പലിശ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ നിരക്ക് കുറയ്ക്കലോടെ 8.50 ശതമാനത്തിൽ നിന്ന് 8.45 ശതമാനമായി പലിശ കുറയും. മെയ് 10 മുതലാണ് ഈ നിരക്ക് പ്രാബല്യത്തിലായിരിക്കുന്നത്. ആർബിഐയുടെ ഏപ്രിൽ മാസത്തെ വായ്പനയ പ്രഖ്യാപനത്തിനു ശേഷവും എസ്ബിഐ പലിശ നിരക്കിൽ ഇളവ് വരുത്തിയിരുന്നു. ഏപ്രിൽ 10ന് 5 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റാണ് കുറച്ചത്.

മേയ് ഒന്നു മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലാർജ് സേവിംഗ്സ് അക്കൗണ്ട് ഡിപ്പോസിറ്റുകളുടെയും ഹ്രസ്വകാല വായ്പകളുടെയും പലിശ നിരക്കിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അതായത് റിസർവ് ബാങ്ക് റിപ്പോ നിരക്ക് വ്യത്യാസപ്പെടുത്തുന്നതിന് അനുസരിച്ച് എസ്ബിഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെയും ഹ്രസ്വകാല വായ്പകളുടെയും പലിശ നിരക്ക് ഓട്ടോമാറ്റിക്കായി മാറുന്ന രീതിയാണ് ആർബിഐ നടപ്പിലാക്കിയത്. ഇതുവഴി റിസർവ് ബാങ്കിന്റെ പോളിസി റേറ്റ് മാറ്റങ്ങൾ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് മികച്ച രീതിയിൽ കൈമാറ്റം ചെയ്യാൻ സാധിക്കും. എസ്ബിഐ റിക്കറിംഗ് ഡിപ്പോസിറ്റ്: നേട്ടമുണ്ടാക്കേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ
ഫെബ്രുവരിയിലും ഏപ്രിലിലും റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ നിലവിലെ റിപോ നിരക്ക് 6 ശതമാനമാണ്. ജൂണിലും പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications