ശമ്പളക്കാരുടെയും ഇടത്തരം വരുമാനക്കാരുടെയും മികച്ച നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് റിക്കറിംഗ് നിക്ഷേപം അഥവാ ആർ.ഡി. ഓരോ മാസവും ഒരു നിശ്ചിത തുകയാണ് ആർഡിയിലേയ്ക്ക് നിക്ഷേപിക്കേണ്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിക്കറിംഗ് ഡിപ്പോസിറ്റിനെക്കുറിച്ച് അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.
നോമിനേഷൻ ചെയ്യാം
എസ്ബിഐയിൽ റിക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങുന്നവർക്ക് അക്കൗണ്ടിന് നോമിനിയെ വയ്ക്കാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് സാധിച്ചില്ലെങ്കിൽ പിന്നീട് നോമിനിയ്ക്കാണ് അക്കൗണ്ടിന്റെ പൂർണാവകാശം.
റിക്കറിംഗ് ഡിപ്പോസിറ്റിൽ നിന്ന് വായ്പ
ഉപഭോക്താക്കൾക്ക് റിക്കറിംഗ് ഡിപ്പോസിറ്റിൽ നിന്ന് വായ്പയും എടുക്കാവുന്നതാണ്. റിക്കറിംഗ് നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പയായി എടുക്കാം.
നിക്ഷേപ തുക
റിക്കറിംഗ് ഡിപ്പോസിറ്റിൽ മിനിമം 100 രൂപ വീതമാണ് നിക്ഷേപം നടത്തേണ്ടത്. പരമാവധി തുകയ്ക്ക് ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല.
കാലാവധി
എസ്ബിഐ റിക്കറിംഗ് ഡിപ്പോസിറ്റിന്റെ മിനിമം കാലാവധി 12 മാസമാണ്. പരമാവധി കാലാവധി 120 മാസവും.
പലിശ നിരക്ക്
എസ്ബിഐയുടെ റിക്കറിംഗ് ഡിപ്പോസിറ്റ് അല്ലെങ്കിൽ ആർഡി പലിശ നിരക്ക് സ്ഥിര നിക്ഷേപ പലിശ നിരക്കിന് തുല്യമാണ്. 6.85 ശതമാനമാണ് സാധാരണ പൗരന്മാർക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന കൂടിയ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് പരമാവധി 7.35 ശതമാനം വരെ പലിശ ലഭിക്കും.
നിക്ഷേപം മുടക്കിയാൽ പിഴ
റിക്കറിംഗ് ഡിപ്പോസിറ്റ് നിക്ഷേപം മുടക്കിയാൽ ബാങ്ക് പിഴ ഈടാക്കുന്നതാണ്. 5 വർഷ കാലാവധിയിൽ കുറവുള്ള നിക്ഷേപങ്ങൾക്ക് നൂറു രൂപയ്ക്ക് 1.5 രൂപ എന്ന നിരക്കിലാണ് ബാങ്ക് പിഴ ഈടാക്കുന്നത്. കാലാവധി 5 വർഷത്തിന് മുകളിലാണെങ്കിൽ പിഴ 100 രൂപയ്ക്ക് 2 രൂപ എന്ന നിലയ്ക്കാണ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
