മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ, ഓഹരി നിക്ഷേപകർ കാശിറക്കേണ്ടത് എവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനം ഇന്ന് ഓഹരി വിപണിയെ ഏറെ സ്വാധീച്ചു. അതുകൊണ്ട് തന്നെ മേയ് 23ന് യഥാർത്ഥ ഫലം പുറത്തു വരുമ്പോഴും വിപണിയിൽ കുതിപ്പ് തുടരുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. മോദി സർക്കാർ അധികാരത്തിലെത്തിയാൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ ഏതൊക്കെയെന്നും നിക്ഷേപകർ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തേണ്ട ഓഹരികൾ ഏതെല്ലാമെന്നും പരിശോധിക്കാം.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുൻവർഷത്തെ അപേക്ഷിച്ച് മാർച്ചിൽ അവസാനിച്ച പാദത്തിൽ അസറ്റ് ക്വാളിറ്റിയുടെ കാര്യത്തിൽ എസ്ബിഐ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാങ്കിന്റെ ആകെ പലിശ വരുമാനവും മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എസ്ബിഐ നിക്ഷേപം ലാഭകരമായിരിക്കുമെന്നാണ് അനലിസ്റ്റുകളുടെ നി​ഗമനം.

ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ

ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് നിലവാരം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. കൂടാതെ ബാങ്കിന്റെ വായ്പാ വളർച്ചാ നിരക്കും ആരോഗ്യകരമാണ്. അതുകൊണ്ട് തന്നെ ഐസിഐസിഐ ബാങ്ക് ഓഹരികളിൽ നിന്നുള്ള റിട്ടേൺ അടുത്ത സാമ്പത്തിക വർഷം ഉയരാനാണ് സാധ്യത. ലോഹങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതും ഇന്ത്യ, സമ്പദ്വ്യവസ്ഥയ്ക്ക് ​ഗുണകരമാകും. അതുകൊണ്ട് ടാറ്റാ സ്റ്റീലിന്റെ മൂല്യത്തിലും ഉയർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

എൽ & ടി, മഹീന്ദ്ര & മഹീന്ദ്ര

എൽ & ടി, മഹീന്ദ്ര & മഹീന്ദ്ര

എൽ & ടി, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടമുണ്ടാക്കുന്ന ഓഹരികളാണ്. എൽ & ടി ഓഹരികളിൽ നിന്നുള്ള നേട്ടം വരും വർഷങ്ങളിൽ ഉയരാനാണ് സാധ്യതയെന്നും വിദ​ഗ്ധർ വ്യക്തമാക്കി. മഹീന്ദ്ര & മഹീന്ദ്ര മൂല്യ വർദ്ധനവ് ആകർഷണീയമാണ്.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക്

ശക്തമായ മുന്നേറ്റവും സ്ഥിരതയുള്ള വളർച്ചയും കുറഞ്ഞ വായ്പാ ചെലവുകളും വരുമാന വളർച്ചയുമാണ് സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിമാൻഡ് ഉയർത്തുന്ന ഘടകങ്ങൾ. സ്ഥിരതയുള്ള അസറ്റ് നിലവാരം, മികച്ച കോർപ്പറേറ്റ് ഭരണം, ഉറച്ച പ്രകടനം എന്നിവ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളുടെ നഷ്ട്ട സാധ്യത കുറയ്ക്കുന്നു. അതുകൊണ്ട് ചുരുങ്ങിയത് 5 വർഷത്തേയ്ക്ക് എങ്കിലും എച്ച്ഡിഎഫ്സി ഓഹരികൾ 20 മുതൽ 25 ശതമാനമെങ്കിലും നേട്ടം നൽകും.

എച്ച്ഡിഎഫ്സി

എച്ച്ഡിഎഫ്സി

സ്ഥിരതയുള്ള അസറ്റ് നിലവാരം, മികച്ച കോർപ്പറേറ്റ് ഭരണം, ഉറച്ച പ്രകടനം എന്നിവയാണ് എച്ച്ഡിഎഫ്സിയെ ആകർഷകമാക്കുന്നത്. എച്ച്ഡിഎഫ്സിക്ക് മാർച്ച് അവസാന പാദത്തിൽ 18-20 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് തുടരുമെന്നാണ് കരുതുന്നത്. കുറഞ്ഞത് 15 ശതമാനം വളർച്ചയെങ്കിലും കൈവരിക്കാൻ എച്ച്ഡിഎഫ്സിക്ക് കഴിഞ്ഞേക്കും.

ടാറ്റ കൺസൾട്ടൻസി സർവ്വീസസ്

ടാറ്റ കൺസൾട്ടൻസി സർവ്വീസസ്

ടിസിഎിന്റെ വളർച്ചാ നിരക്ക് വരും വർഷങ്ങളിൽ തീർച്ചയായും ഉയരുമെന്നാണ് വിലയിരുത്തൽ. ഇരട്ട അക്ക വളർച്ച കൈവരിക്കാൻ കഴിയുമെന്ന് മാനേജ്മെന്റിന് തികച്ചും ആത്മവിശ്വാസമുണ്ടെന്ന് അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ടിസിഎസിൽ നിക്ഷേപം നടത്തുന്നത് നേട്ടമുണ്ടാക്കിയേക്കും. 2,600 രൂപയാണ് ടിസിഎസിന്റെ നിലവിലെ ഓഹരി വില.

റിലയൻസ് ഇൻഡസ്ട്രീസ്

റിലയൻസ് ഇൻഡസ്ട്രീസ്

പെട്രൊകെമിക്കലിൽ നിന്ന് റീട്ടെയിൽ, ടെലികോം, ഡിജിറ്റൽ സേവനങ്ങൾ വരെ എത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് വരും വർഷങ്ങളിലും നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഓൺലൈൻ ഷോപ്പിംഗിലും ഇ-മണിയിലും വലിയ വളർച്ച കൈവരിക്കാനും കമ്പനിയ്ക്ക് പദ്ധതിയിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ റിലയൻസിന്റെ സാധ്യതകൾ വർദ്ധിക്കുന്നു. 1,600 രൂപയാണ് റിലയൻസിന്റെ ഓഹരി മൂല്യം.

ബജാജ് ഫിനാൻസ്

ബജാജ് ഫിനാൻസ്

ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ഫിനാൻസ് സ്ഥാപനമാണ് ബജാജ് ഫിനാൻസ്. തുടർച്ചയായുള്ള നേട്ടം കമ്പനി വീണ്ടും തുടരുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. 3,500 രൂപയാണ് ബജാജ് ഫിനാൻസിന്റെ ഓഹരി മൂല്യം.

malayalam.goodreturns.in

English summary

Top 10 Stocks To Buy Now In India

Exit poll predictions of the Lok Sabha polls today have impacted the stock market. If Modi's government comes to power, what are the most profitable stocks and what are the stocks that investors want to include in the portfolio.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X