ദില്ലി: 1961ലെ ഇന്‍കം ടാക്സ് ആക്ട് പൊളിച്ചെഴുതി നടപ്പിലാക്കുന്ന പുതിയ പ്രത്യക്ഷ നികുതി നിയമം രണ്ടു മാസത്തിനകം. ഇതുമായി ബന്ധപ്പെട്ട കരടിന് അന്തിമ രൂപം നല്കാന് ജൂലൈ 31 വരെ സമയം നീട്ടിനല്കിയിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മന്ത്രാലയത്തിലെ സെക്രട്ടറിമാരുടെ യോഗത്തിലാണ് മന്ത്രി ഈ തീരുമാനം കൈക്കൊണ്ടത്. ആദായനികുതി നിയമം പരിഷ്കരിക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ ആറംഗസമിതിയെ നിയോഗിച്ചിരുന്നു. അമ്പത് വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ നിയമം രാജ്യത്തിന്റെ പുതിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കാനായിരുന്നു സമിതിക്ക് നല്കിയ നിര്‍ദേശം. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിലുള്ള ആദായ നികുതി നിയമം പേഴ്സണല്‍ ഇന്‍കം ടാക്സ്, കോര്‍പറേറ്റ് ടാക്സ് എന്നിവയ്ക്കു പുറമെ, കാപിറ്റല്‍ ഗെയിന്‍സ് ടാക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതാണ്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഈ രംഗത്തെ മികച്ച മാതൃകകള്‍ക്കും അനുസൃതമായി നിയമം പരിഷ്ക്കരിച്ചു കൊണ്ടായിരിക്കും പുതിയ ഡയരക്ട് ടാക്സ് കോഡിന് രൂപം നല്‍കുക.

നികുതി വെട്ടിപ്പുകള്‍ തടയുന്നതിലൂടെ ആദായ നികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ നിയമം വരുന്നതോടെ ഇന്‍കം ടാക്സ് സ്ലാബുകളിലും സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോര്‍പറേറ്റ് നികുതി നിരക്ക് താഴ്ത്തുന്നതിലൂടെ രാജ്യത്തെ ബിസിനസ് രംഗത്തിന്റെ മല്‍സരക്ഷമത വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഘട്ടംഘട്ടമായി ഈ മേഖലയിലെ നികുതിയിളവുകള്‍ ഒഴിവാക്കാനും പദ്ധതിയുണ്ട്.
ആദായനികുതി നിയമം പരിഷ്കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന നികുതി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു. നികുതി സമ്പ്രദായം ലളിതമാക്കുന്നതിനായി ആദായനികുതി നിയമം പരിഷ്കരിക്കാന്‍ 2009-ല്‍ യു.പി.എ. സര്‍ക്കാര്‍ പ്രത്യക്ഷനികുതി കോഡ് കൊണ്ടുവന്നിരുന്നു. 2010ല്‍ പ്രത്യക്ഷ നികുതി കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍, പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
