നിങ്ങളുടെ ഫോണിൽ ട്രൂകോളർ ആപ്പുണ്ടോ? എങ്കിൽ ഇനി ട്രൂകോളർ വഴി ഇന്റർനെറ്റ് കോളിം ഗ് നടത്താം. ട്രൂകോളറിൽ പുതിയ വോയ്‌സ് സേവനം പരീക്ഷിക്കുന്നതായാണ് ടെക്ക് മേഖലയിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ. ഇതുവഴി ഉപയോക്താക്കൾക്ക് VoIP (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) കോളുകൾ ചെയ്യാൻ സാധിക്കും. VoIP കോളുകൾ ഇന്റർനെറ്റിലൂടെ സൗജന്യമായാണ് ലഭിക്കുക. വാട്സ് ആപ്പ്, സ്കൈപ്പ്, തുടങ്ങിയവ പോലെ തന്നെ ഇനി ട്രൂകോളർ വഴിയും കോൾ ചെയ്യാം.
പരീക്ഷണ ഘട്ടത്തിൽ
നിലവിൽ ട്രൂ കോളറിന്റെ വോയിസ് കോൾ നിലവിൽ വന്നിട്ടില്ല. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കുറച്ച് ഉപഭോക്താക്കൾക്ക് സേവനം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ, ഈ സേവനം ബീറ്റ പരിശോധനയിലാണെന്നാണ് വിവരം. എന്നാൽ ട്രൂകോളർ സെക്യൂരിറ്റി പേജിൽ ആപ്ലിക്കേഷനിൽ ഇങ്ങനെ ഒരു VoIP സേവനത്തെക്കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
ട്രൂകോളറിന്റെ വളർച്ച
ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ഒരു ആപ്പാണ് ട്രൂകോളർ. അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നാൽ അത് ആരാണെന്ന് എളുപ്പം കണ്ടുപിടിക്കാനുള്ള സൗകര്യം ഉള്ളതാണ് ഈ ആപ്പിനെ ജനകീയമാക്കിയത്. എന്നാൽ ഒരു കോളർ ഐഡി, സ്പാം ഡിറ്റക്ഷൻ ആപ്ലിക്കേഷൻ എന്നറിയപ്പെടുന്ന ട്രൂകോളർ കഴിഞ്ഞ രണ്ട് വർഷമായി നിരവധി മാറ്റങ്ങളാണ് കൈവരിച്ചിരിക്കുന്നത്. അവയിൽ ചിലതാണ് ട്രൂകോളർ പേ, ട്രൂകോളർ ചാറ്റ് തുടങ്ങിയവ.
ട്രൂകോളർ പേ
ട്രൂകോളർ 2017 ൽ ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ് സ്വന്തമായി യുപിഐ പേയ്‌മെന്റ് ഗേറ്റ്‌വേ ആരംഭിച്ചത്. അടുത്ത വർഷം തന്നെ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റവുമായി ചേർന്ന് വൈദ്യുതി, ഡിടിഎച്ച് സേവനം, ഗ്യാസ്, വാട്ടർ ബിൽ, മൊബൈൽ പോസ്റ്റ്പെയ്ഡ്, ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ ബില്ലുകൾ ട്രൂ കോളർ വഴി അടയ്ക്കാവുന്ന സംവിധാനവും ആരംഭിച്ചു. പണമടച്ചു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് തൽക്ഷണ സ്ഥിരീകരണവും ലഭിക്കും.
ട്രൂകോളർ ചാറ്റ്
2018ലാണ് ട്രൂ കോളറില്‍ ട്രൂകോളര്‍ ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. സ്പാം മെസ്സേജുകളും മറ്റും റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ലഭ്യമാണഅ. വ്യാജ ആര്‍ട്ടിക്കിളുകള്‍, അറിവില്ലാത്ത ബ്ലോഗുകള്‍, ലിങ്കുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെയുള്ള സ്പാം മെസ്സേജുകളെല്ലാം ഇതുവഴി റിപ്പോര്‍ട്ട് ചെയ്യാം.
ട്രൂ കോളർ വിവരങ്ങൾ വിൽപ്പനയ്ക്ക്
ട്രൂ കോളറിലുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ 1.5 ലക്ഷം രൂപയ്ക്ക് ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി കഴിഞ്ഞ മാസം ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഈ റിപ്പോർട്ട് പ്രകാരം ഉപഭോക്താവിന്റെ പേര്, ഫോൺ നമ്പറുകൾ, ഇ - മെയിൽ വിലാസങ്ങൾ, മേൽവിലാസം, മൊബൈൽ സർവീസ് ഓപ്പറേറ്റർ എന്നീ വിവരങ്ങളാണ് വിൽക്കുന്നത്. ട്രൂ കോളർ ഈ ആരോപണം നിഷേധിച്ചിട്ടില്ല. എന്നാൽ ഡേറ്റകൾ നഷ്ടപ്പെട്ടത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
