ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. ഏറ്റവും പുതിയ 96 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ 90 ദിവസത്തെ പ്രമോഷണൽ കാലയളവിലാണ് മികച്ച നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ജൂലൈ 5 മുതലാണ് പ്രമോഷണൽ കാലയളവ് ആരംഭിച്ചത്. പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും 21 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്ന 96 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ആണ് ബിഎസ്‌എൻഎൽ ഏറ്റവും ഒടുവിൽ പുറത്തിറക്കിയിരിക്കുന്നത്.
100 രൂപയിൽ താഴെയുള്ള ബിഎസ്‌എൻഎൽ പ്രീപെയ്ഡ് പ്ലാൻ വസന്തം ഗോൾഡ് - പിവി 96 എന്നാണ് അറിയപ്പെടുന്നത്. 180 ദിവസത്തേക്കാണ് ഓഫറിന്റെ വാലിഡിറ്റി. എന്നാൽ ഓഫർ അനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങൾ 21 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ. ജൂലൈ ആദ്യം ബിഎസ്എൻഎൽ 'ബമ്പർ ഓഫർ' ഒക്ടോബർ വരെ നീട്ടി നൽകിയിരുന്നു. 2.2 ജിബി അധിക ദൈനംദിന ഡാറ്റ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ഇത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം!! അറ്റ്‍ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിലേയ്ക്ക്

ബിഎസ്‌എൻഎല്ലിന്റെ തമിഴ്‌നാട് സൈറ്റ് അനുസരിച്ച്, 96 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഡൽഹി, മുംബൈ എന്നിവ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യും. ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും ലഭ്യമാകുന്ന പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഓഫർ നൽകുന്നുണ്ട്. മുമ്പ് സൂചിപ്പിച്ചതു പോലെ തന്നെ, 180 ദിവസത്തേക്ക് പ്ലാൻ വാലിഡിറ്റി ഉണ്ടെങ്കിലും ആനുകൂല്യങ്ങൾ 21 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ.
പിന്നീട് ഉപഭോക്താക്കളിൽ നിന്ന് "മിനിറ്റിന്" നിരക്ക് ഈടാക്കും. "PLAN VOICE96" എന്ന് 123 ലേക്ക് ടെക്സ്റ്റ് മെസേജ് അയച്ചാൽ പുതിയ പ്ലാൻ സജീവമാക്കാൻ വരിക്കാർക്ക് സാധിക്കും. ബിഎസ്എൻഎൽ ജീവനക്കാരുടെ ജോലിയ്ക്ക് ഭീഷണി; ചെലവ് ചുരുക്കാൻ പിരിച്ചുവിടൽ
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications