സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ഏറ്റവും സുരക്ഷിതവും സ്ഥിരതയാർന്നതുമായ സേവിംഗ് സ്കീമുകളിലൊന്നാണ് എഫ്ഡികൾ. ഒരു നിശ്ചിത ശതമാനം നേട്ടം, നിശ്ചിത കാലാവധിയ്ക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് ഉറപ്പു നൽകുന്നവയാണ് സ്ഥിര നിക്ഷേപങ്ങൾ. അവരുടെ കാലാവധിയിലേക്കുള്ള വരുമാനമായി ഉറപ്പുനൽകുന്നു. എന്നാൽ പലപ്പോഴും തങ്ങളുടെ ഹ്രസ്വകാല പണലഭ്യതയ്ക്കായി കാലാവധി അവസാനിക്കും മുമ്പ് പണം പിൻവലിക്കുന്ന രീതി ചിലരെങ്കിലും ചെയ്യാറുണ്ട്. ഇത്തരത്തിൽ പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ എഫ്ഡി പൊളിക്കാതെ എങ്ങനെ കാശ് സംഘടിപ്പിക്കാം എന്ന് നോക്കാം.
നഷ്ട്ടവും പിഴയും
കാലാവധി അവസാനിക്കും മുമ്പ് നിങ്ങളുടെ എഫ്ഡി പിൻവലിച്ചാൽ, പലിശയായി കൂട്ടിച്ചേർക്കാവുന്ന പണം നിങ്ങൾക്ക് നഷ്ടപ്പെടും. കൂടാതെ പെട്ടെന്നുള്ള എഫ്ഡി പൊളിക്കൽ വഴി ബാങ്കുകൾക്ക് പിഴയും നൽകേണ്ടി വരും. സാധാരണയായി നിങ്ങളുടെ നിക്ഷേപ തുകയുടെ 1% ആണ് പിഴ നൽകേണ്ടി വരിക. ഓരോ ബാങ്കിലും ഈ നിരക്ക് വ്യത്യാസപ്പെടുന്നു
വിവിധ ബാങ്കുകളുടെ പിഴ നിരക്ക്
വിവിധ ബാങ്കുകൾ ഈടാക്കുന്ന പിഴ നിരക്ക് താഴെ പറയുന്ന രീതിയിലാണ്.
- എസ്ബിഐ - 1%
- എച്ച്ഡിഎഫ്സി ബാങ്ക് - 1%
- ഐസിഐസിഐ ബാങ്ക് - 1.50% വരെ *
- പഞ്ചാബ് നാഷണൽ ബാങ്ക് - 1%
- ആക്സിസ് ബാങ്ക് - 1%
- കാനറ ബാങ്ക് - 1%
- ബാങ്ക് ഓഫ് ബറോഡ - 1%
- യൂണിയൻ ബാങ്ക് - പിഴ ഈടാക്കില്ല
- ഐഡിബിഐ ബാങ്ക് - 1%
- ബാങ്ക് ഓഫ് ഇന്ത്യ - 1%
എഫ്ഡിയിൽ നിന്ന് വായ്പ
നിങ്ങളുടെ എഫ്ഡിയിൽ നിന്ന് മൊത്തം പണവും പിൻവലിക്കാതെ തന്നെ, എഫ്ഡിയിൽ നിന്ന് വായ്പ എടുക്കാവുന്നതാണ്. പെട്ടെന്നുള്ള പണത്തിന്റെ ആവശ്യത്തിന് ഈ സേവനം ഉപയോഗപ്പെടുത്താം. എഫ്ഡി നിക്ഷേപത്തിന്റെ 90% ആണ് ഇത്തരത്തിൽ നിങ്ങൾക്ക് വായ്പ എടുക്കാനാകുന്നത്. കൂടാതെ, വായ്പയുടെ പലിശനിരക്ക് സാധാരണ വായ്പയേക്കാൾ കുറവായിരിക്കും. എഫ്ഡിയിൽ നിന്ന് വായ്പ എടുക്കുന്നതിന് ബാങ്കുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയുമില്ല. നിങ്ങളുടെ മകൾക്ക് വേണ്ടി ഉറപ്പായും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ; അവളുടെ ഭാവിയും പണവും സുരക്ഷിതമാക്കൂ
വീതിച്ച് നിക്ഷേപിക്കുക
കൈയിലുള്ള മുഴുവൻ പണവും ഒരു എഫ്ഡിയിൽ നിക്ഷേപിക്കാതെ, പണം വിവിധ എഫ്ഡികളിലായി വീതിച്ച് നിക്ഷേപിക്കുന്നതായിരിക്കും കൂടുതൽ ബുദ്ധിപരമായ തീരുമാനം. കാരണം പെട്ടെന്ന് ചെറിയ തുകയ്ക്ക് ആവശ്യം വന്നാൽ വലിയ തുക നിക്ഷേപിച്ചിരിക്കുന്ന എഫ്ഡി പൊളിക്കുന്നത് നഷ്ട്ടമാണ്. ഫിക്സഡ് ഡിപ്പോസിറ്റിന് 9.88 ശതമാനം പലിശ; കാശ് നിക്ഷേപിക്കേണ്ടത് ഏത് ബാങ്കിലെന്ന് അറിയണ്ടേ?
malayalam.goodreturns.in
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications