നിങ്ങളുടെ മകൾക്ക് വേണ്ടി ഉറപ്പായും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ; അവളുടെ ഭാവിയും പണവും സുരക്ഷിതമാക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൺമക്കളുള്ള മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. ഇനി മകളുടെ ഭാവിയെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട. താഴെ പറയുന്ന ഈ മൂന്ന് നിക്ഷേപ മാർ​ഗങ്ങൾ നിങ്ങൾ മകൾക്ക് വേണ്ടി ആരംഭിച്ചാൽ ഭാവിയെക്കുറിച്ച് ടെൻഷനേ വേണ്ട.

 

സുരക്ഷിതത്വം ഉറപ്പ്

സുരക്ഷിതത്വം ഉറപ്പ്

സർക്കാരും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളും നടത്തുന്ന ഈ നിക്ഷേപ മാർ​ഗങ്ങൾ തീർത്തും റിസ്ക് കുറഞ്ഞവയും സുരക്ഷിതവുമാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കൾക്ക് ധൈര്യമായി മകൾക്കു വേണ്ടി നിക്ഷേപം നടത്താം.

നിക്ഷേപ മാർ​ഗങ്ങൾ

നിക്ഷേപ മാർ​ഗങ്ങൾ

  • ഫിക്സ‍ഡ് ഡിപ്പോസിറ്റ്
  • പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
  • സുകന്യ സമൃദ്ധി യോജന

ഫിക്സഡ് ഡിപ്പോസിറ്റ്

ഫിക്സഡ് ഡിപ്പോസിറ്റ്

ഏറ്റവും സുരക്ഷിതവും പൊതുവായതുമായ ഒരു നിക്ഷേപ ഓപ്ഷനാണ് ഫികസഡ് ഡിപ്പോസിറ്റുകൾ. എളുപ്പത്തിൽ തുടങ്ങാൻ സാധിക്കുന്നതും റിസ്ക് ഒട്ടുമില്ലാത്തതുമായ ഒരു നിക്ഷേപ മാർ​ഗമാണിത്. അതുകൊണ്ട് തന്നെ ഒരു നിശ്ചിത തുക മകളുടെ പേരിലോ അല്ലെങ്കിൽ മകൾക്ക് വേണ്ടി നിങ്ങളുടെ പേരിലെ നിക്ഷേപിക്കാവുന്നതാണ്.

പലിശ നിരക്ക്

പലിശ നിരക്ക്

വിവിധ ബാങ്കുകളിലും സ്മോൾ ഫിനാൻസ് ബാങ്കുകളിലുമായി സ്ഥിര നിക്ഷേപത്തിന് 9.25 ശതമാനം വരെ പലിശ ലഭിക്കും. ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് ലഭിക്കുന്ന പലിശ 40,000 രൂപയിലധികം ആണെങ്കിൽ നികുതി ഈടാക്കുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപം നടത്തുന്നതിന്റെ ഏറ്റവും വലിയ ​ഗുണം നികുതി ഇളവ് ലഭിക്കും എന്നതാണ്. കൂടാതെ മികച്ച പലിശയും കാലാവധി പൂർത്തിയാകുമ്പോൾ എളുപ്പത്തിൽ പിൻവലിക്കുകയും ചെയ്യാം.

പലിശ നിരക്കും കാലാവധിയും

പലിശ നിരക്കും കാലാവധിയും

പിപിഎഫ് അക്കൗണ്ടിന് നിലവിൽ ലഭിക്കുന്ന പലിശ നിരക്ക് 8 ശതമാനമാണ്. 15 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. മകൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ തുടങ്ങുന്ന നിക്ഷേപം അവൾക്ക് 20 വയസ്സാകുമ്പോൾ തിരികെ ലഭിക്കും. മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങൾക്ക് ഇത് പ്രയോ​ജനപ്പെടുത്താം.

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ട്

പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'സുകന്യ സമൃദ്ധി'. പെണ്‍കുട്ടിക്ക് പത്തു വയസ് തികയുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ ചേരാവുന്നതാണ്. മാതാപിതാക്കളാണ് മക്കളുടെ പേരിൽ നിക്ഷേപ പദ്ധതി ആരംഭിക്കേണ്ടത്.

കാലാവധി

കാലാവധി

അക്കൗണ്ട് ആരംഭിക്കുന്ന തീയതി മുതൽ 21 വർഷമാണ് പദ്ധതിയുടെ മുഴുവനായുള്ള കാലാവധി. പ്രതിമാസം 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 14 വർഷം കൊണ്ട് നിക്ഷേപ തുക 168000 രൂപയായിരിക്കും. എന്നാൽ കാലാവധിക്ക് ശേഷം പിൻവലിക്കുമ്പോൾ ‌6 ലക്ഷം രൂപ തിരികെ ലഭിക്കും.

malayalam.goodreturns.in

English summary

Investing for girl child’s future? Check these 3 SAFE long-term investment options

Investing options which offer good returns and are less riskier in nature are preferred the most by the risk-averse people. In order to secure the future of a girl child, there are a couple of investment choices with which a parent or guardian of a girl child can plan for her future.
Story first published: Thursday, April 4, 2019, 11:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X