എസ്ബിഐ ഭവനവായ്പകൾക്ക് സെപ്റ്റംബർ 1 മുതൽ പലിശ നിരക്ക് കുറച്ചെങ്കിലും ഞായറാഴ്ചയായതിനാൽ ആളുകൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇതാ ഇന്ന് മുതൽ കുറഞ്ഞ പലിശയ്ക്ക് എസ്ബിഐയിൽ നിന്ന് ഭവന വായ്പ എടുക്കാൻ അവസരം.
പലിശ നിരക്ക്
പലിശ നിരക്ക് ശനിയാഴ്ച ഉണ്ടായിരുന്നതിനേക്കാൾ 0.2 ശതമാനം കുറവായിരിക്കും ഇന്ന് മുതൽ. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ ഭവന വായ്പയുടെ പലിശനിരക്ക് 8.25 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായാണ് കുറച്ചിരിക്കുന്നത്. അടുത്തിടെ, എസ്‌ബിഐ എംസിഎൽആർ നിരക്ക് 15 ബേസിസ് പോയിന്റും കുറച്ചിട്ടുണ്ട്. അതിനാൽ 2019 ഏപ്രിലിന് ശേഷം ഭവനവായ്പ പലിശ നിരക്ക് മൊത്തത്തിൽ 35 ബേസിസ് പോയിന്റ് കുറഞ്ഞു.
ഏറ്റവും കുറഞ്ഞ പലിശ നിരക്ക്
പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ഇന്ന് മുതൽ, ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കായി എസ്‌ബിഐ മാറി. 8.05 ശതമാനം പലിശനിരക്കിൽ റെപ്പോ റേറ്റ് ലിങ്ക്ഡ് ഹോം ലോൺ ആണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്ക് സെപ്റ്റംബർ 1 മുതൽ നിലവിലുള്ളതും പുതിയതുമായ എല്ലാ വായ്പകൾക്കും ബാധകമാണ്.
വ്യത്യാസം ഇങ്ങനെ
ഇതുവരെ 20 വർഷത്തേക്ക് ഒരാൾ 25 ലക്ഷം രൂപയുടെ എസ്‌ബിഐ ഭവനവായ്പ എടുക്കുമ്പോൾ പ്രതിമാസ ഇഎംഐ 21,302 രൂപയായിരിന്നു. കാലാവധി പൂർത്തിയാകുമ്പോൾ 26,12,394 രൂപ പലിശയായി നൽകേണ്ടി വരും. എന്നാൽ സെപ്റ്റംബർ ഒന്നിന് ശേഷം എടുക്കുന്ന വായ്പകൾക്ക് പ്രതിമാസ ഭവനവായ്പ ഇഎംഐ 20,989 രൂപയും ഭവന വായ്പ കാലയളവിൽ പലിശയായി നൽകേണ്ട തുക 25,37,327 രൂപയും ആയിരിക്കും. അതിനാൽ പ്രതിമാസ ഭവനവായ്പ ഇഎംഐയിൽ 313 രൂപയുടെ കുറവുണ്ടാകും. ഇത് ഭവനവായ്പ പലിശയടവിൽ മൊത്തത്തിൽ 75,067 രൂപയുടെ കുറവും വരുത്തും.
റിപ്പോ ലിങ്ക്ഡ് പലിശ നിരക്ക്
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഹ്രസ്വകാല ഫണ്ട് നല്‍കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഒരു റിപ്പോ റേറ്റ്-ലിങ്ക്ഡ് ഭവനവായ്പ അര്‍ത്ഥമാക്കുന്നത് സെന്‍ട്രല്‍ ബാങ്കിന്റെ പ്രധാന പലിശനിരക്കിലെ എന്തെങ്കിലും മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറും എന്നാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
