റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ മാർജിനൽ കോസ്റ്റ് ഫണ്ട് ബേസ്ഡ് ലെന്ഡിംഗ് റേറ്റ് അല്ലെങ്കിൽ എംസിഎൽആർ10 ബേസിസ് പോയിന്റ് കുറച്ചു. പുതിയ നിരക്ക് ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എസ്‌ബിഐയുടെ ഒരു വർഷത്തെ എംസിഎൽആർ നിരക്ക് 8.15 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായി കുറയും.
2019-20 സാമ്പത്തിക വർഷത്തിൽ എംസിഎൽആറിലെ ആറാമത്തെ നിരക്ക് കുറയ്ക്കലാണിത്. ഉത്സവ സീസണായതിനാൽ എല്ലാ വിഭാഗങ്ങളിലെയും വായ്പകൾക്കും എസ്‌ബിഐ എംസിഎൽആർ 10 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). രാജ്യത്ത് ഏറ്റവും കൂടുതൽ മോർട്ട്ഗേജ് വായ്പ നൽകുന്നതും എസ്ബിഐ ആണെന്നും ബാങ്ക് അവകാശപ്പെടുന്നു.

എംസിഎൽആർ നിരക്കുകൾ ബാങ്കിന്റെ സ്വന്തം ഫണ്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ഭവനവായ്പ എസ്‌ബിഐയുടെ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ഏറ്റവും പുതിയ നിരക്ക് കുറയ്ക്കൽ നിങ്ങളുടെ ഇഎംഐകളെ ഉടനടി കുറയ്ക്കില്ല. എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പകൾക്ക് സാധാരണയായി ഒരു വർഷത്തെ പുന: സജ്ജീകരണ സമയം ആവശ്യമായി വന്നേക്കാം.
പുതിയ വായ്പക്കാർക്ക് എസ്‌ബിഐ റിപ്പോ റേറ്റ് ലിങ്ക്ഡ് ഭവനവായ്പ പദ്ധതിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതിയ്ക്ക് കീഴിൽ, ആർബിഐ അതിന്റെ ബെഞ്ച്മാർക്ക് നിരക്ക് പരിഷ്കരിക്കുമ്പോൾ ബാങ്കും വായ്പ നിരക്ക് ക്രമീകരിക്കും. ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് കണക്കാക്കാൻ ആർബിഐയുടെ റിപ്പോ നിരക്കിനേക്കാൾ (നിലവിൽ 5.15%) 265 ബേസിസ് പോയിൻറുകൾ അധികമാണ് എസ്‌ബിഐ ഈടാക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
