സംവത് 2080 ന്റെ ഭാഗമായി മുഹൂർത്ത വ്യാപാരത്തോടെയാണ് ഈ വ്യാപാര ആഴ്ച ആരംഭിക്കുന്നത്. മുഹൂർത്ത വ്യാപാരത്തിനായി നവംബർ 12 ന് വൈകുന്നേരം 6.15 നും 7.15 നും ഇടയിൽ എൻഎസ്ഇയിലും ബിഎസ്ഇയിലും മുഹൂർത്ത വ്യാപാരം നടക്കും. വിപണിയുടെ ദീപാവലി അവധി നവംബർ 14 ചൊവ്വാഴ്ചയാണ്. ഇതുപ്രകാരം 4 വ്യാപാര ദിവസങ്ങളാണ് വരാനിരിക്കുന്ന ആഴ്ചയിലുണ്ടാവുക. നാല് ദിവസങ്ങളിലായി 35 ഓഹരികളാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
ഓഹരികളുടെ ഡിവിഡന്റ് പേഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിന് ഇക്വിറ്റി ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. ഓഹരി എക്സ്-ഡിവിഡന്റ് ആയി മാറുന്ന ദിവസമാണിത്. അതിനാൽ എക്സ് ഡിവിഡന്റ് തീയതി മുതൽ ഓഹരി ഡിവിഡന്റിന്റെ മൂല്യം വഹിക്കില്ല. നവംബർ 13 മുതൽ 17 വരെയുള്ള വ്യാപാര ദിനങ്ങളിൽ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികൾ ഏതെല്ലാമെന്ന് നോക്കാം.

നവംബര്‍ 13
വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം 5 ഓഹരികള്‍ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
* ഡബ്ലുപിഐഎല് ലിമിറ്റഡ്- 20 രൂപ
* എല്‍പ്രോ ഇന്റര്‍നാഷണല്‍- 60 പൈസ
* ആക്സിറ്റ കോട്ടണ്‍- 10 പൈസ
* ആര്‍ഇസി- 3.50 രൂപ
* തനേജ എയറോസ്പേസ്- 1.50 രൂപ
നവംബര്‍ 15
ഇമാമി, ഇന്ദ്രപ്രസ്ഥ ഗ്യാസ് അടക്കം 7 ഓഹരികളാണ് നവംബര്‍ 15 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* സ്റ്റീല്‍ കാസ്റ്റ്- 1.36 രൂപ
* ചാമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്- 4.50 രൂപ
* ഇന്ത്യന്‍ ടോണേഴ്സ്- 4.50 രൂപ
* സാറ്റ് ഇന്‍ഡസ്ട്രീസ്- 0.15 പൈസ
* പിഡിഎസ്- 1.60 രൂപ
* ഇമാമി- 4 രൂപ
* ഇന്ദ്രപ്രസ്ഥ ഗ്യാസ്- 4 രൂപ
നവംബര്‍ 16
105 രൂപ ലാഭവിഹിതം നൽകുന്ന ഓഹരി അടക്കം 7 ഓഹരികൾ നവംബർ 16 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
* സുന്ദരം ഫാസ്റ്റനേഴ്സ്- 2.68 രൂപ
* സാക് സോഫ്റ്റ്- 40 പൈസ
* ബയാര്ക്രോപ് സയന്‍സ്- 105 രൂപ
* സിഗ്നിതി ടെക്നോളജീസ്- 3 രൂപ
* പവര്‍ ഗ്രിഡ് കോര്പ്പറേഷന്- 2 രൂപ
* എംഎസ്ടിസി ലിമിറ്റഡ്- 5.50 രൂപ
* കോണ്‍കോര്‍- 3 രൂപ
നവംബര്‍ 17
എംആർഎഫ്, മെട്രോപോളിസ് ഹെല്‍ത്ത്, ഐആർസിടിസി എന്നിങ്ങനെ 18 ഓഹരികളാണ് നവംബർ 17ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* പ്രസിഷന്‍ വയേഴ്സ്- 30 പൈസ
* എംആര്‍എഫ്- 3 രൂപ
* പോളിപ്ലെക്സ് കോര്പ്പറേഷന്- 2 രൂപ
* ജംന ഓട്ടോ- 1.10 രൂപ
* ഗബ്രിയേല്‍ ഇന്ത്യ- 1.50 രൂപ
* മെട്രോപോളിസ് ഹെല്‍ത്ത്- 4 രൂപ
* ഐആര്‍സിടിസി- 2.50 രൂപ
* യുണൈറ്റഡ് സ്പിരിറ്റ്സ്- 4 രൂപ
* ഇന്‍ഫോ എഡ്ജ്- 10 രൂപ
* മാന്‍ ഇന്ഫ്രകോണ്സ്- 36 പൈസ
* ആര് ആര് കബീല്‍- 3 രൂപ
* സിഎഎംഎസ്- 10 രൂപ
* ആര്ചീന് കെമിക്കല്‍സ്- 1 രൂപ
* വിധി സ്പെഷ്യാലിറ്റി ഫുഡ്- 40 പൈല
* നിലെ ലിമിറ്റഡ്- 3 രൂപ
* സ്റ്റൈലം ഇന്‍ഡസ്ട്രീസ്- 2.50 രൂപ
* പനാമ പെട്രോകെമിക്കല്‍സ്- 3 രൂപ
* രാം രത്ന വയര്‍- 2.50 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications