ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിക്കാൻ അദാനി ഗ്രൂപ്പ് നെട്ടോട്ടമോടുന്നതിനിടെയാണ് കമ്പനിയെ രക്ഷിച്ചൊരു ബ്ലോക്ക് ഡീൽ വ്യാഴാഴ്ച നടന്നത്. നാല് അദാനി കമ്പനികളിൾ 15,466 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ ദിവസം എത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികളില്‍ നടക്കുന്ന പ്രധാനപ്പെട്ട നിക്ഷേപമാണിത്.
ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ മുന്നേറ്റം നടന്നു. അദാനി ഗ്രൂപ്പിന്റെ തകർച്ചയിൽ രക്ഷകനായത് ഇന്ത്യക്കാരന്റെ നിക്ഷേപ സ്ഥാപനമാണ്. 2016ൽ സ്റ്റാർ ഫണ്ട് മാനേജർ രാജീവ് ജെയിൻ സ്ഥാപിച്ച യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാർട്‌ണേഴ്‌സിൽ നിന്നാണ് അദാനി ഗ്രൂപ്പിലേക്ക് നിക്ഷേപം എത്തിയിരിക്കുന്നത്.
ആരാണ് രാജീവ് ജെയിൻ
ഇന്ത്യയിൽ ജനിച്ച് വളർന്ന രാജിവ് ജെയിൻ 1990-ൽ മാനേജ്‌മെന്റ് പഠനത്തിനായാണ് യുഎസിലേക്ക് പോകുന്നത്യ പിന്നീട് 1994-ൽ വോണ്ടോബെൽ അസറ്റ് മാനേജ്‌മെന്റിൽ ചേർന്നു. സ്വന്തം നിക്ഷേപ സ്ഥാപനം ആരംഭിക്കും മുൻപ് അദ്ദേഹം കമ്പനിയുടെ കോ-സിഇഒയും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറും ആയിരുന്നു.
ടിം കാർവറുമായി ചേർന്നാണ് രാജീവ് ജെയിൻ ജിക്യുജി പാർട്ട്ണേഴ്സ് ആരംഭിക്കുന്നത്. ഐടിസി, എച്ച്ഡിഎഫ്സി, റിയലൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എസ്ബിഐ, സൺ ഫാർമ, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവയിലും രാജീവ് ജെയിന് നിക്ഷേപമുണ്ട്.
നിക്ഷേപം
ബ്ലോക്ക് ഡീലിലൂടെ 4 അദാനി ഗ്രൂപ്പ് ഓഹരികളുടെ 15446 കോടി രൂപയുടെ ഓഹരികളാണ് അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്ടനേഴ്‌സ് വാങ്ങിയത്. അദാനി പോര്‍ട്ട്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസ് എന്നി നാല് കമ്പനികളാണ് ജിക്യുജി പാര്‍ട്ട്‌നേഴ്‌സിന്റെ നിക്ഷേപം. 668.4 രൂപയ്ക്ക് അദാനി ട്രാന്‍സ്മിഷിന്റെ 88 ലക്ഷം ഓഹരികളാണ് നിക്ഷേപ സ്ഥാപനം വാങ്ങിയത്.
1,408.25 രൂപയ്ക്ക് അദാനി എന്റര്‍പ്രൈസിന്റെ 90 ലക്ഷം ഓഹരികളും ജിക്യുജി പാര്‍ട്ട്‌നേഴ്‌സ് സ്വന്തമാക്കി. അദാനി ഗ്രീന്‍ എനര്‍ജിയില്‍ 504.60 രൂപ നിലവാരത്തിലാണ് 1.38 കോടി ഓഹരികള്‍ വാങ്ങിയത്. 596.2 രൂപയ്ക്കാണ് അദാനി പോര്‍ട്ടിന്റെ 2.04 കോടി ഓഹരികള്‍ നിക്ഷേപ സ്ഥാപനം വാങ്ങിയത്.
അദാനി ഗ്രൂപ്പിന് നേട്ടം
ബ്ലോക്ക് ട്രേഡുകളെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വ്യാഴാഴ്ച ഉയർന്നു. അദാനി ട്രാന്‍സ്മിഷന്റെ ഓഹരികള്‍ 5 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 4.99 ശതമാനവും അദാനി വില്‍മര്‍ 4.99 ശതമാനവും അദാനി പവറിന്റെ ഓഹരികള്‍ 4.98 ശതമാനവും ഉയര്‍ന്നു.
കൂടാതെ എന്‍ഡിടിവിയുടെ ഓഹരികള്‍ 4.96 ശതമാനവും അംബുജ സിമന്റ്സ് (4.94 ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (4.41 ശതമാനം) എന്നിവയും നേട്ടമുണ്ടാക്കി. അദാനി പോര്‍ട്ട്‌സിന്റെ 3.50 ശതമാനം, അദാനി എന്റര്‍പ്രൈസസ് (2.69 ശതമാനം), എസിസി (1.50 ശതമാനം) എന്നിവയുടെ വില ഉയര്‍ന്നു. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ പത്ത് കമ്പനികളുടെ മൊത്തം വിപണി മൂല്യം 7.86 ലക്ഷം കോടി രൂപയായി.
എന്തുകൊണ്ട് അദാനി
ഇന്ത്യ വളർന്നു വരുന്ന വിപണിയാണെന്നുള്ള തന്റെ വിശ്വാസം നേരത്തെ രാജീവ് ജെയിൻ പ്രകടിപ്പിച്ചിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയുള്ള അദാനിയുടെ ഇടിവ് ഒരു ആശങ്കയല്ലെന്നും അദാനി പ്രതിസന്ധി സത്യം കമ്പ്യൂട്ടറിന്റേത് പോലെയല്ലെന്നും പറഞ്ഞ അദ്ദേഹം ആശങ്കകളെ തള്ളിക്കളഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിന്റെ വായ്പകളിൽ ഭൂരിഭാഗവും നിക്ഷേപിച്ചിരിക്കുന്നത് മുംബൈ എയർപോർട്ട്, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങൾ തുടങ്ങിയ നിയന്ത്രിത ആസ്തികളിലാണ്. ഇവ അവശ്യ സേവന ദാതാക്കളാണ്. ഇൻഫ്രാസ്ട്രക്ചറിന്റെ പ്രധാന ഭാഗവുമാണ്, ഇത് അപകടസാധ്യത കുറയ്ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ നാല് അദാനി ഗ്രൂപ്പുകളിലെ ജെയിനിന്റെ നിക്ഷേപം മുകളിൽ പറഞ്ഞ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അനുമാനിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
