ഭാവിയിൽ മുന്നേറാൻ സാധ്യതയുള്ള ഓഹരികൾ തിരയുമ്പോൾ അടിസ്ഥാന വിശകലനത്തിൽ കമ്പനിയുടെ കടബാധ്യത പരിശോധിക്കാറുണ്ട്. വലിയ ബിസിനസുകളിൽ വായ്പ സാധാരണമാണെങ്കിലും ഉയർന്ന കട ബാധ്യത കമ്പനികളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്നതിനാൽ പലരും നിക്ഷേപത്തിന് മടിക്കാറുണ്ട്.
കട ബാധ്യതകളില്ലാത്ത കമ്പനികൾക്ക് പലിശ തിരിച്ചടവ് ഭാരവുമില്ലാത്തതിനാൽ ഭാവി പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കാൻ ആവശ്യമായ പണം ലഭിക്കുകയും ചെയ്യും. ഇത് ബിസിനസ് വളർത്താൻ ഉപകരിക്കും. ഈ ഗുണങ്ങളുള്ള, കഴിഞ്ഞ സാമ്പത്തിക വർഷങ്ങളായി ബിസിനസിൽ മികച്ച വളർച്ച കാണിക്കുന്ന 4 ഓഹരികളെ ചുവടെ വിശദമാക്കാം. 100 രൂപയിൽ താഴെ വിലയുള്ള ഓഹരികൾ സ്മോൾകാപ് വിഭാഗത്തിൽപ്പെടുന്നവയാണ്.

അവോൺമോർ ക്യാപിറ്റൽ ആൻഡ് മാനേജ്‌മെന്റ് സർവീസസ്
കോർപ്പറേഷനുകൾക്കും സബ് ബ്രോക്കർ അഡ്വൈസറി സർവീസുകൾക്കും വായ്പ നൽകുന്ന നിക്ഷേപം സ്വീകരിക്കാത്ത ബാങ്കിതരക ധനകാര്യ സ്ഥാപനമാണ് അവോൺമോർ ക്യാപിറ്റൽ ആൻഡ് മാനേജ്‌മെന്റ് സർവീസസ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വിപണി വിഹിതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പനി നിരവധി ഏറ്റെടുക്കൽ നടത്തി.
2023 സാമ്പത്തിക വർഷത്തിൽ 30 മില്യൺ രൂപയ്ക്ക് അൽമോണ്ട്സ് ഫിനാൻസിനെ ഏറ്റെടുത്തിരുന്നു. അതേ വർഷം തന്നെ 87 മില്യൺ രൂപയുടെ ഓഹരി ബൈബാക്കും കമ്പനി നടത്തി. കടരഹിതമായ കമ്പനിയുടെ ഈ നിക്കം തന്നെ ശക്തമായ സാമ്പത്തിക അടിത്തറ സൂചിപ്പിക്കുന്നു.
193.36 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ സാമ്പത്തിക പ്രകടനവും ഉഷാറാണ്. 2018- 2023 സാമ്പത്തിക വർഷത്തിനിടെ കമ്പനിയുടെ വരുമാനം 20.9 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ വളർന്നു. പലിശ വരുമാനത്തിലെ വളർച്ചയാണ് ഈ മുന്നേറ്റത്തിന് സഹായിച്ചത്. ഇതേ കാലയളവിൽ അറ്റാദായം 80.9 ശതമാനം വാർഷിക നിരക്കിൽ വർധിച്ചു.
ഓഹരിയുടെ റിട്ടേൺ ഓൺ ഇക്വിറ്റി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 4.7 ശതമാനത്തിൽ നിന്ന് 44.3ശതമാനമായി മെച്ചപ്പെട്ടു. ഇതേ കാലയളവിൽ മൂലധനത്തിന്റെ വരുമാനം 5.8ശതമാനത്തിൽ നിന്ന് 53.4 ശതമാനമായി. ഓഹരികൾ 14.6 മടങ്ങ് പിഇയിലും 0.6 മടങ്ങ് പിബി അനുപാതത്തിലുമാണ് ട്രേഡ് ചെയ്യുന്നത്. അതേസമയം സെക്ടറിൽ ശരാശരി 22.6, 1.2 എന്നിങ്ങനെയാണ്.
അക്‌സിത കോട്ടൺ
കോട്ടൺ നൂലും തുണിത്തരങ്ങളുടെ നിർമാണം, കയറ്റുമതി, വിതരണം എന്നിവയിൽ ഏർപ്പെട്ട കമ്പനിയാണ് അക്‌സിത കോട്ടൺ. ടെക്സ്റ്റൈൽ, ട്രേഡിങ്ങ് എന്നിങ്ങനെ 2 പ്രധാന ബിസിനസ് വിഭാഗങ്ങൾ കമ്പനിക്കുണ്ട്. ടെക്സ്റ്റൈൽ വിഭാഗത്തിൽ പരുത്തി നൂലിന്റെയും തുണിത്തരങ്ങളുടെയും നിർമാണവും വിൽപ്പനയും ട്രേഡിംഗ് വിഭാഗത്തിൽ തുണിത്തരങ്ങളുടെയും മറ്റ് അനുബന്ധ ഉത്പ്പന്നങ്ങളുടെയും ബിസിനസ് നടക്കുന്നു. വിപണി മൂല്യം 669 കോടി രൂപയാണ്.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ പരുത്തിയുടെ ഉയർന്ന ഡിമാൻഡ് കമ്പനിയുടെ വരുമാനത്തിന് 21.2 ശതമാനം വാർഷിക നിരക്കിലുള്ള വളർച്ച നൽകി. ഇതേ കാലയളവിൽ അറ്റാദായത്തിൽ 102.4 ശതമാനം വളർച്ച രേഖപ്പെടുത്തി. കട ബാധ്യതയില്ലാത്ത അക്‌സിത കോട്ടണിന് പണവും ബാങ്ക് ബാലൻസുമായി 88 മില്യൺ കയ്യിലുണ്ട്.
2023 മേയിൽ കമ്പനി 50.4 മില്യൺ രൂപയുടെ ഓഹരി ബൈ ബാക്ക് നടത്തി. 2023 നവംബർ 23-ന് അക്‌സിത കോട്ടൺ 1:3 അനുപാതത്തിൽ ബോണസ് ഇഷ്യുവും നടത്തിയിരുന്നു. നിലവിലെ ഓഹരി വില 34.20 രൂപയാണ്.
ബൻസാലി എൻജിനീയറിംഗ് പോളിമേഴ്സ്
വീട്ടുപകരണങ്ങൾ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ആരോഗ്യ സംരക്ഷണം, അടുക്കള ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന എബിഎസ് റെസിനുകൾ, എഇഎസ് റെസിനുകൾ, എഎസ്എ റെസിനുകൾ, എസ്എഎൻ റെസിനുകൾ എന്നിവ നിർമിക്കുന്ന കമ്പനിയാണ് ബൻസാലി എൻജിനീയറിംഗ് പോളിമേഴ്സ്. കമ്പനിക്ക് പ്രതിവർഷം 137 ലക്ഷം ടൺ ഉത്പാദന ശേഷിയുള്ള രണ്ട് നിർമാണ കേന്ദ്രങ്ങളുണ്ട്. 2024 ഡിസംബറോടെ ശേഷി പ്രതിവർഷം 2 ലക്ഷം ടണ്ണായി വർധിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
ബൻസാലി എഞ്ചിനീയറിംഗ് പോളിമേഴ്സിന്റെ ഇൻ-ഹൌസ് റിസർച്ച് സൗകര്യത്തിലൂടെ കമ്പനി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചില പ്രധാന അസംസ്കൃത വസ്തുക്കൾ വികസിപ്പിക്കുന്നുണ്ട്. കട ബാധ്യതയില്ലാത്ത കമ്പനി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വരുമാനവും അറ്റാദായവും യഥാക്രമം 2.5 ശതമാനം, 24.1 ശതമാനം എന്ന വാർഷിക നിരക്കിൽ വളർന്നു. ഓഹരിവില 92 രൂപ. വിപണി മൂല്യം 2285 കോടി രൂപ.
മേനോൻ പിസ്റ്റൺസ്
വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ, പാസഞ്ചർ കാറുകൾ, ഹെവി ഡ്യൂട്ടി വാഹനങ്ങൾ എന്നിവയ്‌ക്കായുള്ള പിസ്റ്റണുകൾ, ഗുഡ്‌ജിയോൺ പിന്നുകൾ, ഓട്ടോ ഷാഫ്റ്റുകൾ എന്നിവ നിർമിക്കുന്ന കമ്പനിയാണ് മേനോൻ പിസ്റ്റൺസ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനി നിർമാണ ശേഷി വർധിപ്പിക്കുന്നതിനുമായി 280 മില്ല്യൺ രൂപയ്ക്ക് ലൂണാർ എന്റർപ്രൈസ് ആൻഡ് റാപ്പിഡ് മെഷീനിംഗ് ടെക്നോളജീസ് ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കൽ നടത്തിയിട്ടും കമ്പനി കടരഹിതമാണ്.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ, വരുമാനവും അറ്റാദായവും യഥാക്രമം 10 ശതമാനം, 18.2ശതമാനം നിരക്കിൽ വാർഷിക വളർച്ച നേടി. ഓഹരി ഉടമകൾക്ക് സ്ഥിരമായ ലാഭവിഹിതം നൽകുന്നു കമ്പനിക്ക് നിലവിലെ ഓഹരി വിലയായ71.30 രൂപ പ്രകാരം 1.40 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications