ഇന്ത്യയിലെ ഇക്വിറ്റി സൂചികൾ പുതിയ ഉയരത്തിലേക്ക് കുതിക്കുകയാണ്. അനുകൂലമായ വിപണി സാഹചര്യത്തിൽ വരുന്ന വാരം 8 മെയിൻ ബോർഡ് ഐപിഒകളാണ് സബ്സ്ക്രിപ്ഷന് തുറക്കുന്നത്. സമീപ ഐപിഒകളിൽ മിക്കതും മികച്ച നേട്ടം നൽകിയവയായതിനാൽ ലിസ്റ്റിംഗ് ദിവസം നേട്ടമുണ്ടാകുമോ എന്നാണ് നിക്ഷേപകർ നോക്കുന്നത്.
ഇതിന് ഗ്രേ മാർക്കറ്റ് പ്രീമിയം ഉപയോഗിക്കാം. ഉയര്‍ന്ന ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഐപിഒയ്ക്ക് ലിസ്റ്റിംഗ് ഗെയിനിനുള്ള സാധ്യത കാണിക്കുന്നു. അടുത്താഴ്ച ആരംഭിക്കുന്ന മെയിന്‍ ബോര്‍ഡ് ഐപിഒകളിൽ നാലെണ്ണത്തിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉയരത്തിലാണ്. ഇവ വിശദമായി നോക്കാം.
ഗ്രേ മാർക്കറ്റ് പ്രീമിയം
പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് ഓഹരി ഇടപാടുകള്‍ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാര്‍ക്കറ്റ്. ഐപിഒ ആരംഭിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗ്രേ മാര്‍ക്കറ്റിൽ ഓഹരിയുടെ വ്യാപാരം ആരംഭിക്കുന്നത്. ലിസ്റ്റിംഗ് തീയതി വരെയാണ് വ്യാപാരം നടക്കുക.

ഹാപ്പി ഫ്രോഗിംഗ്‌സ്
1979 ല്‍ സ്ഥാപിതമായ ഹാപ്പി ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് ഹെവി ഫോര്‍ജിംഗുകളും ഉയര്‍ന്ന മെഷീന്‍ ചെയ്ത ഘടകങ്ങളും നിർമിക്കുന്ന കമ്പനിയാണ്. പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഹാപ്പി ഫ്രോഗിംഗ്‌സ് ഐപിഒ. 400 കോടി രൂപ മൂല്യമുള്ള പുതിയ ഓഹരികളും ഓഫർ ഫോർ സെയിൽ വഴി 71.59 ലക്ഷം ഓഹരികളും വിപണിയിലെത്തും.
2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 808- 850 രൂപ പ്രൈസ് ബാന്‍ഡിലാണ് ഐപിഒ വില നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 19 തിനാണ് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുക. 21 വരെ അപേക്ഷിക്കാം.
17 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാം. നിക്ഷേപകർക്ക് ഇതിനായി 13,736 രൂപ കുറഞ്ഞത് ചെലവാക്കണം. യന്ത്രങ്ങള്‍, പ്ലാന്റ്, ഉപകരണങ്ങള്‍ എന്നിവ വാങ്ങല്‍, കമ്പനിയുടെ കുടിശ്ശികയുള്ള വായ്പ അടച്ചു തീർക്കൽ എന്നിവയാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ചയിലെ ഹാപ്പി ഫ്രോഗിംഗ്‌സിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 460 രൂപയാണ്. ഇത് അനുസരിച്ച് 1,310 രൂപയില്‍ ല്‍ ഓഹരി ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ നിന്ന് 54 ശതമാനം നേട്ടമാണിത്.
സുരാജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്
റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് സുരാജ് എസ്റ്റേറ്റ് ഡെലവപ്പേഴ്‌സ്. സൗത്ത് സെന്‍ട്രല്‍ മുംബൈ റീജിയണില്‍ കമ്പനി 42 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1.11 കോടി പുതിയ ഓഹരികള്‍ ഉള്‍കൊള്ളുന്നതാണ് സുരാജ് എസ്‌റ്റേറ്റിന്റെ ഐപിഒ. 400 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 340-360 രൂപ നിലവാരത്തിലാണ് ഐപിഒ വില നിലവാരം. ഡിസംബര്‍ 18 ന് ആരംഭിക്കുന്ന ഐപിഒ സബ്സ്ക്രിപ്ഷൻ 20 തിന് അവസാനിക്കും.
285 കോടി രൂപ വരുന്ന കടം തീര്‍ക്കാനും 35 കോടി ഉപയോഗിച്ച് മുംബൈയില്‍ സ്ഥലം വാങ്ങാനുമാണ് കമ്പനി ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്.41 ഓഹരികള്‍ അടങ്ങുന്ന ലോട്ടിന് അപേക്ഷിക്കാം. കുറഞ്ഞത് 13,940 രൂപ ഇതിന് ആവശ്യമാണ്. ഗ്രേ മാര്‍ക്കറ്റില്‍ സുരാജ് എസ്റ്റേറ്റ് ഡെവലപ്പഴേസ് 65 രൂപ പ്രീമിയത്തിലാണ് ട്രേഡ് ചെയ്യുന്നത്. ഇതുപ്രകാരം 415 രൂപയില്‍ ഓഹരി ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് 18 ശതമനം ലിസ്റ്റിംഗ് നേട്ടം നല്‍കും.
മുത്തൂറ്റ് മൈക്രോഫിന്‍
മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലുള്ള മെെക്രോഫിനാൻസ് കമ്പനിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ 277 രൂപ മുതല്‍ 291 രൂപ വരെയാണ് മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ ഇഷ്യുവിന്റെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്.
960 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കാന്‍ ഉദ്യേശിക്കുന്നത്. മുത്തൂറ്റ് മൈക്രോഫിനിന്റെ ഭാവി മൂലധന ആവശ്യകതകൾക്കാണ് കമ്പനി തുക വിനിയോഗിക്കുക. 2.61 കോടി പുതിയ ഓഹരികളും ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലെ ഓഹരി ഉടമകളും വിറ്റഴിക്കുന്ന 69 ലക്ഷം ഓഹരികളും ഉൾകൊള്ളുന്നതാണ് ഐപിഒ.
കുറഞ്ഞത് 51 ഓഹരികള്‍ മുതല്‍ ഐപിഒയ്ക്ക് അപേക്ഷിക്കാം. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 14,127 രൂപ ഒരു ബിഡിന് ആവശ്യമാണ്. വെള്ളിയാഴ്ച 88 രൂപ പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാർക്കറ്റിൽ വ്യാപാരം ചെയ്യുന്നത്. നിലവിലെ ഗ്രേ മാർക്കറ്റ് പ്രീമിയം അനുസരിച്ച് ഓഹരി 379 രൂപയിൽ ലിസ്റ്റ് ചെയ്യാനും 30 ശതമാനത്തിന്റെ ലിസ്റ്റിംഗ് നേട്ടമുണ്ടാകാനുമുള്ള സാധ്യതയുണ്ട്.
മോടിസണ്‍ ജുവലേഴ്‌സ്
ജയ്പൂര്‍ ആസ്ഥാനമായുള്ള ജുവലറി റീട്ടെയില്‍ കമ്പനിയായ മോടിസണ്‍ ജുവലേഴ്‌സ് 151 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാന്‍ ഒരുങ്ങുന്നത്. ഡിസംബര്‍ 18 മുതല്‍ 20 വരെയാണ് ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍. 58 കോടി രൂപുടെ കട ബാധ്യത തീര്‍ക്കാനും 71 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനം കണ്ടെത്തുകയുമാണ് ഐപിഒയുടെ ലക്ഷ്യം. 52- 55 രൂപ നിലവാരത്തിലാണ് ഓഹരിയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
250 ഓഹരികളുടെ ഒരു ലോട്ട് മുതൽ അപേക്ഷിക്കാം. കുറഞ്ഞത് 13000 രൂപയാണ് ആവശ്യം. ഗ്രേ മാര്‍ക്കറ്റില്‍ 100 രൂപ പ്രീമിയത്തിലാണ് മോടിസണ്‍ ജുവലേഴ്‌സ് വ്യപാരം നടക്കുന്നത്. ഓഹരി 155 രൂപയില്‍ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. ഇത് ലിസ്റ്റിംഗ് നേട്ടമായി 180 ശതമാനം ലഭിക്കാനുള്ള സാധ്യതയാണ്.
ഗ്രേ മാർക്കറ്റ് പ്രീമിയം ചതിക്കുമോ?
ഗ്രേ മാർക്കറ്റ് പ്രീമിയം യഥാർത്ഥ ലിസ്റ്റിംഗ് വിലയെ പ്രതിഫലിപ്പിച്ചേക്കില്ലെന്ന് നിക്ഷേപകർ ശ്രദ്ധിക്കണം. വ്യക്തികൾ തമ്മിലുള്ള ഇടപാടാണ് ഗ്രേ മാർക്കറ്റ് ട്രേഡിംഗ്. കൂടാതെ, ഇത് ഒരു ഔദ്യോഗികമല്ലാത്തതിനാൽ വിലയുടെ സത്യാവസ്ഥ പരിശോധിക്കുന്നത് എളുപ്പമല്ല. ലിസ്റ്റുചെയ്യുന്നതിന് മുൻപ് ഗ്രേ മാർക്കറ്റ് പ്രീമിയം ഇടിയാനുള്ള സാധ്യതയുമുണ്ട്. പ്രധാനമായി നിക്ഷേപകരെ ആകർഷിക്കാൻ ഗ്രേ മാർക്കറ്റ് പ്രീമിയത്തെ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളികയാനാകില്ല.
മറ്റു ഐപിഒകൾ
* ആര്‍ബിസെഡ് ജുവലേഴ്‌സ് ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ ഡിസംബര്‍ 19 മുതല്‍ 21 വരെ നടക്കും. 95 രൂപ മുതല്‍ 100 രൂപ വരെയാണ് വില നിലവാരം.
* കാര്‍ഡോ ബ്രാന്‍ഡ്‌സ് മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ തീയതി ഡിസംബര്‍19- 21 വരെയാണ്. 266 രൂപ മുതല്‍ 280 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്.
* ആസാദ് എന്‍ജിനീയറിംഗ് ഐപിഒ ഡിസംബര്‍ 20-23 വരെ നടക്കും. 499 രൂപ മുതല്‍ 524 രൂപ വരെയാണ് വില നിലവാരം.
* ഇന്നോവ കാപ്റ്റാബ് ലിമിറ്റഡ് ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ തീയതി ഡിസംബര്‍ 21 മുതല്‍ 26 വരെയാണ്. 426- 448 രൂപയാണ് വില നിലവാരം,
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications