ഉയർച്ച വരുമാന വളർച്ച; മികച്ച ഡിവിഡന്റ്; അടിത്തറ ശക്തമായ 5 പെന്നി ഓഹരികൾ നോക്കിവെയ്ക്കാം

വിപണിയിൽ ലഭ്യമായ കുഞ്ഞൻ ഓഹരികളിൽ ഭാ​ഗ്യ പരീക്ഷണം നടത്തുന്ന നിരവധി പേരുണ്ട്. എന്നാൽ വില മാത്രം അടിസ്ഥാനമാക്കി പോർട്ട്ഫോളിയോയിൽ പെന്നി ഓഹരികൾ ഉൾപ്പെടുത്തായാൽ നിക്ഷേപം മൊത്തം ചേർന്നു പോകുന്നതാകും സ്ഥിതി.നേരെ മറിച്ച് മികച്ച നിലവാരമുള്ള, മികച്ച സാമ്പത്തിക ശേഷിയുള്ള വളർച്ച കാണിക്കുന്ന ഓഹരികളാണെങ്കിൽ നിക്ഷേപകർക്ക് ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനൊപ്പം സമ്പാദ്യവും ഉയർത്താം. ആയിരക്കണക്കിന് ഓഹരികളിൽ നിന്ന് ഉയർന്ന നിലവാരമുള്ള പെന്നി സ്റ്റോക്കുകൾ കണ്ടെത്തുന്നത് തുടക്കകാർക്ക് വെല്ലുവിളി തന്നെയാണ്.

മികച്ച പെന്നി ഓഹരികൾ

കഴിഞ്ഞ 5 വർഷത്തിനിടയിൽ മാന്യമായ വില്പ്പനയും ലാഭ വളർച്ചയും ഒപ്പം മികച്ച റിട്ടേൺ റേഷ്യോയുും ലാഭവിഹിതത്തിൽ സ്ഥിരതയുള്ളതുമായ പെന്നി ഓഹരികളെ നിക്ഷേപത്തിന് പരി​ഗണിക്കുന്നത് നേട്ടമുണ്ടാക്കാനാകും. ഈ ​ഗുണങ്ങളുള്ള മികച്ച നിലവാരത്തിലുള്ള 5 പെന്നി ഓഹരികളാണ് ചുവടെ വിശദമാക്കുന്നത്.

1. ഹഡ്‌കോ

പൊതുമേഖലാ സ്ഥാപനമായ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെലവപ്‌മെന്റ് കോര്‍പ്പറേഷന്‍ ആണ് ഈ പട്ടികയിലെ ഒന്നാമത്തെ താരം. ഹൗസിംഗ് ആന്‍ഡി അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫിനാന്‍സ് ചെയ്യുന്ന കമ്പനിയാണിത്. 2020, 2021 സാമ്പത്തിക വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധി കമ്പനിയുടെ ലാഭക്ഷമതയെ ബാധിച്ചിരുന്നു. 2022 ല്‍ കമ്പനി മികച്ച രീതിയിലേക്ക് തിരിച്ചെത്തി.

2022 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 17,166 മില്യണ്‍ രൂപയാണ് കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം. 2021 ല്‍ ഇത് 15786 മില്യണ്‍ രൂപയായിരുന്നു. ഡിസംബര്‍ 2022 ല്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഹഡ്‌കോ 10,624 മില്യൺ രൂപയുടെ ലാഭം നേടി.  

2018 മുതല്‍ 2022 വരെയുള്ള 5 സാമ്പത്തിക വര്‍ഷങ്ങളിലായി പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ (OPM) അറ്റാദയ മാര്‍ജിന്‍ (NPM) എന്നിവ ഉയരുകയാണ്. മികച്ച ലാഭ വിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 7.9 ശതമാനമാണ്. നിലവില്‍ 43 രൂപയാണ് ഹഡ്‌കോ വ്യാപാരം നടത്തുന്നത്. 

2. പിടിസി ഇന്ത്യ

ഊര്‍ജ രംഗത്തെ തുടക്കകാരായിരുന്നു പിടിസി ഇന്ത്യ ലിമിറ്റഡ്. പുതിയ ബിസിനസ് മേഖലകളിലേക്ക് കടന്ന് പിടിസി ഇന്ത്യ വിന്റ് എനര്‍ജി ബിസിനസിനായി പിടിസി എനര്‍ജി ലിമിറ്റഡ് സ്ഥാപിച്ചിട്ടുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം എന്നിവയിലും കമ്പനി ഏര്‍പ്പെട്ടിരിക്കുന്നു.

കടുത്ത മത്സരം നേരിടുന്ന ഊര്‍ജ വിപണിയിലും മികച്ച വരുമാനം ഉണ്ടാക്കാന്‍ പിടിസിക്ക്‌ സാധിച്ചിട്ടുണ്ട്. കടം കുറച്ചു കൊണ്ടുവരുന്ന കമ്പനി ലാഭ മാര്‍ജിനുകള്‍ വര്‍ഷന്തോറും വര്‍ധിപ്പിക്കുന്നു. വിപണിയില്‍ കൂടുതല്‍ സജീവമാകാന്‍ കമ്പനി ബെല്‍ജിയം ആസ്ഥാനമായുള്ള കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ട്.

2002 മുതല്‍ തുടര്‍ച്ചയായി ലാഭവിഹിതം കൈമാറുന്ന പിടിസി ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ് 8.8 ശതമാനമാണ്. നിലവില്‍ 89.30 രൂപയിലാണ് പിടിസി ഇന്ത്യ വ്യാപാരം നടത്തുന്നത്. 2004 ലിസ്റ്റ് ചെയ്തത് മുതല്‍ ഓഹരികള്‍ 104 ശതമനമാണ് ഉയര്‍ന്നത്. 2023 ല്‍ ഇതുവരെ 12 ശതമാനം നേട്ടം നല്‍കി.

ഉയർച്ച വരുമാന വളർച്ച; മികച്ച ഡിവിഡന്റ്; അടിത്തറ ശക്തമായ 5 പെന്നി ഓഹരികൾ നോക്കിവെയ്ക്കാം

3. ജാഗരന്‍ പ്രകാശന്‍

പത്രം, മാഗസീന്‍ തുടങ്ങിയ പ്രിന്റ് മീഡിയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയ ജാഗരന്‍ പ്രകാശന്‍ നിലവില്‍ എഫ്എം റേഡിയോ, ഔട്ട് ഡോര്‍ ആന്‍ഡ് ഡിജിറ്റല്‍ അഡ്വടൈസിംഗ്, ഇവന്റ് മാനേജ്‌മെന്റ്, പ്രമോഷണല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ ബിസിനസുകളും ആരംഭിച്ചിട്ടുണ്ട്.

ദൈനിക് ജാഗരണ്‍, മിഡ് ഡേ, ദി ഇന്‍ക്വിലാബ്, റേഡിയോ സിറ്റി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ജാഗരന്‍ പ്രകാശന് കീഴിലുള്ളതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന പത്രം ദൈനിക് ജാഗരന്‍ ( 69 മില്യണ്‍) ആണ്.

കോവിഡില്‍ പ്രിന്റ് മേഖലയ്ക്ക് അനുഭവപ്പെട്ട തിരിച്ചടിയില്‍ ജാഗരണിനും പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇത് തിരികെ പിടിക്കാന്‍ കമ്പനിക്ക് സാധിച്ചു. കോവിഡ് കാലത്ത് കുറഞ്ഞ പ്രവര്‍ത്തന ലാഭം, അറ്റാദയം എന്നിവ കോവിഡാനന്തര കാലത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. 

2022 ഡിസംബര്‍ വരെ ജാഗരന്‍ പ്രകാശന്‍ നേടിയ ലാഭം 1,733 മില്യൺ രൂപയാണ്. ഈ ട്രെന്‍ഡ് തുടരുകായാണെങ്കിൽ 2022 ലെ ലാഭത്തെ മറികടക്കാന്‍ സാധിക്കും. 2023 ല്‍ സാമ്പത്തിക വര്‍ഷത്തിൽ 4 രൂപയാണ് ലാഭവിഹിതം കൈമാറിയത്. 72.70 രൂപയിലാണ് ജാ​ഗരൻ പ്രകാശൻ വ്യാപാരം നടക്കുന്നത്.

ഉയർച്ച വരുമാന വളർച്ച; മികച്ച ഡിവിഡന്റ്; അടിത്തറ ശക്തമായ 5 പെന്നി ഓഹരികൾ നോക്കിവെയ്ക്കാം

4. ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡ്

വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നൊരു പവര്‍ കമ്പനിയാണ് ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡ്. ഗുജറാത്ത് പൊതുമേഖലാ കമ്പനികളായ ജിയുവിഎന്‍എല്‍, ഗുജറാത്ത് ആല്‍ക്കലീസ്, ഗുജറാത്ത് ഫെര്‍ട്ടിലൈസര്‍ എന്നിവയാണ് പ്രമോട്ടര്മാര്‍.

ഗ്യാസ് പവര്‍ പ്ലാന്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ കമ്പനി 2022- സാമ്പത്തിക വര്‍ഷത്തില്‍ മോശം പ്രകടനമായിരുന്നു. 2023-ല്‍ ശേഷി കൂട്ടല്‍ കാരണം കമ്പനി മികച്ച വളര്‍ച്ച നേടി. നാല് ഘട്ടങ്ങളിലായാണ് കമ്പനി ഖവ്ദ പദ്ധതി വികസിപ്പിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല അവസരമാണ്. ഗ്രീന്‍ ഹൈഡ്രജന്‍ വിപണിയിലേക്കും കമ്പനി കടന്നിട്ടുണ്ട്.  1997 മുതല്‍ ലാഭവിഹിതം കൈമാറുന്ന കമ്പനി 2000-ല്‍ ലിസ്റ്റ് ചെയ്തതിനു ശേഷം 72 ശതമാനം ഉയര്‍ന്നു. 

5. സ്‌കിപ്പര്‍

ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍ സ്ട്രക്ച്ചര്‍ നിര്‍മാണം രം​ഗത്ത് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സ്‌കിപ്പര്‍ ലിമിറ്റഡ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കമ്പനിയുടെ വരുമാനവും അറ്റാദായവും കോവിഡിനെ തുടർന്ന് ഇടിഞ്ഞിരുന്നു. എന്നാൽ പോസിറ്റീവ് നെറ്റ് മാര്‍ജിന്‍ നേടാന്‍ കമ്പനിക്കായി.

2022 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 4.4 ബില്യണ്‍ രൂപയാണ് സ്‌കിപ്പര്‍ റിപ്പോര്‍ട്ട് ചെയ്ത വരുമാനം പ്രവര്‍ത്തന ലാഭം 13.9 ശതമാനവും അറ്റാദായം 15.8 ശതമാനവും കുറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ച ലാഭക്ഷമതയെ ബാധിച്ചു. ഓർഡർ ബുക്ക് വർധിക്കുന്നത് മികച്ച സൂചനയാണ്. 2022 ഡിസംബര്‍ വരെ ഓര്‍ഡര്‍ ബുക്ക് 47 ബില്യണ്‍ രൂപയായിരുന്നു. കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X