ഈ വർഷം മാർച്ച് മുതൽ ഇന്ത്യൻ സൂചികകളായ സെൻസെക്സും നിഫ്റ്റിയും പ്രതിമാസ അടിസ്ഥാനത്തിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യൻ കമ്പനികളുടെ മാർച്ച് പാദത്തിലെ മികച്ച റിസൾട്ട്, വിദേശ നിക്ഷേപകരുടെ ശക്തമായ വാങ്ങലുകൾ, നിരക്ക് വർധനവ് അവസാനിക്കുന്നു എന്ന സൂചന തുടങ്ങിയ ഘടകങ്ങൾ ആഭ്യന്തര വിപണിയെ പോസ്റ്റീവാക്കിയ ഘടകങ്ങളാണ്.
വിപണിയുടെ അടിയൊഴുക്ക് പോസിറ്റീവ് ആണെങ്കിലും യുഎസിലെ ഡെറ്റ് സീലിംഗ് പ്രതിസന്ധിയാണ് ഹ്രസ്വകാല ആശങ്കയാണ്. ഈ പ്രതിസന്ധി അവസാനിച്ചാൽ വിപണി എക്കാലത്തെയും ഉയർന്ന നിലയിലേക്ക് നീങ്ങിയേക്കുമെന്നാണ് വിശകലന വിദഗ്ധരുടെ നിഗമനം.
അതിനാൽ ഗുണമേന്മയുള്ള ഓഹരികൾ തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ഹ്രസ്വകാലത്തെ അസ്ഥിരത കൂടി പരിഗണിച്ച് അടിസ്ഥാനപരമായി മികവുള്ളതും മികച്ച സാങ്കേതിക മികവുള്ളതുമായ ഓഹരികൾ വാങ്ങാം. അനലിസ്റ്റുകൾ നിർദ്ദേശിക്കുന്ന 5 ഓഹരികൾ നോക്കാം.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്
ഓട്ടോമോട്ടീവ്, കാർഷികോപരണങ്ങൾ, ഐടി സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ വ്യത്യസ്ത 9 വിഭാഗങ്ങളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന് ബിസിനസുണ്ട്. 1260 രൂപ നിലവാരത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ വാങ്ങാനാണ് ചോയ്സ് ബ്രോക്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയുടെ നിർദ്ദേശം.
ഇടക്കാലത്തിനുള്ളിൽ ഓഹരികൾ 1,325 എന്ന ലക്ഷ്യവിലയിലെത്തും. ഈ നിർദ്ദേശ പ്രകാരം ഓഹരികൾ വാങ്ങുന്നവർ 1,220 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. 5 ശതമാനം മുന്നേറ്റമാണ് ഓഹരികളിൽ കാണുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ദീർഘകാലത്തേക്ക് മികച്ച ഓപ്ഷനാണെന്ന് സുമീത് ബഗാഡിയയുടെ നിർദ്ദേശം. 1,920- 1,925 രൂപ നിലവാരത്തിൽ ഓഹരികൾ വാങ്ങാനാണ് നിർദ്ദേശിക്കുന്നത്. ഓഹരി വില 1,960 രൂപ കടന്നാൽ 2,040-2,050 രൂപയിലേക്ക് എത്താം. ഈ നിർദ്ദേശ പ്രകാരം ഓഹരികൾ വാങ്ങുന്നവർ 1985 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. 6.49 ശതമാനമാണ് ഓഹരികളിൽ കാണുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസ്
സാങ്കേതിക ഘടകങ്ങളും വിപണി സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസ് ഓഹരികൾ 3,000 രൂപയിലെത്തുന്നത് വരെ വാങ്ങാനുള്ള അനുകൂല അവസരമായാണെന്ന് സുമീത് ബഗാഡിയ പറയുന്നു. 3,340 രൂപയാണ് ഓഹരിയുടെ ലക്ഷ്യ വില. 3,150 യാണ് ഓഹരിക്കുള്ള സ്റ്റോപ്പ് ലോസ്. ഓഹരികളിൽ 10.72 ശതമാനം മുന്നേറ്റമാണ് കാണുന്നത്.
അമര രാജ ബാറ്ററീസ്
9,223 കോടി രൂപ വിപണി മൂല്യമുള്ള അമര രാജ ബാറ്ററീസ് ലിമിറ്റഡ് ഓഹരികൾ 635-640 രൂപ പരിധിയിൽ വാങ്ങാമെന്നാണ് ആനന്ദ് രതി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ ഇക്വിറ്റി റിസർച്ച് സീനിയർ മാനേജർ ജിഗർ എസ്. പട്ടേലിന്റെ നിർദ്ദേശം. 690 രൂപയാണ് ലക്ഷ്യവില. സ്റ്റോപ്പ് ലോസ് 615 രൂപ. ഓഹരികൾ വാങ്ങിയാൽ 7.81 ശതമാനം നേട്ടം സ്വന്തമാക്കാം.
ടാറ്റ മോട്ടോഴ്സ്
ടാറ്റ മോട്ടോഴ്സ് ഓഹരികൾ കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ മികച്ച മുന്നേറ്റമാണ് നടത്തിയത്. 537 രൂപയെന്ന പുതിയ ഉയർന്ന വിലയിലേക്ക് ടാറ്റ മോട്ടോഴ്സ് ഓഹരികളെത്തി. ശേഷം ഒരു ചെറിയ തിരുത്തലിന് സാക്ഷ്യം വഹിച്ച ഓഹരികൾ 500 രൂപ നിലവാരത്തിലെത്തി.
ഓഹരികൾ ഉയരുന്ന ഘട്ടത്തിൽ വരും ദിവസങ്ങളിലും ടാറ്റ മോട്ടോഴ്സ് ഓഹരികളിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രഭുദാസ് ലില്ലാധറിലെ ടെക്നിക്കൽ റിസർച്ച് വെെസ് പ്രസിഡന്റ് വൈശാലി പരേഖിന്റെ നിർദ്ദേശം. 575 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാമെന്നാണ് നിർദ്ദേശം. സ്റ്റോപ്പ് ലോസ് 507 രൂപ. നേട്ടം 10.57 ശതമാനാമാണ് മുന്നേറ്റം കാണുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications