തുടർച്ചയായ രണ്ട് ദിവസം പച്ച പിടിച്ച മുന്നേറ്റമാണ് ഇന്ത്യൻ വിപണിയിലുണ്ടായത്. യുഎസിലെ അനുകൂല സാമ്പത്തിക ഡാറ്റകളും പലിശ നിരക്ക് തുടരില്ലെന്ന സൂചനകളും ആഗോള വിപണികളിൽ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. ഇതിന്റെ നേട്ടമാണ് കഴിഞ്ഞ 2 ദിവസമാണ് ആഭ്യന്തര വിപണിയിലും കണ്ടത്.
ഈ മുന്നേറ്റം വിദേശ നിക്ഷേപകരെ വീണ്ടും വാങ്ങലുകാരാക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ഈ സാഹചര്യത്തിൽ, സമീപകാല ഭാവിയിൽ 17 ശതമാനം വരെ മുന്നേറാൻ സാധ്യതയുള്ള 5 ഓഹരികളെ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. ഇവ വിശദമായി നോക്കാം.
എൽ ആൻഡ് ടി ടെക്നോളജീസ്
എൻജിനീയറിംഗ് സൊല്യൂഷൻസ് നൽകുന്ന കമ്പനിയാണ് എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ലിമിറ്റഡ്. ഉത്പ്പന്ന രൂപകൽപ്പന, വിശകലനം, പ്രോട്ടോടൈപ്പിംഗ്, ടെസ്റ്റിംഗ്, എംബഡഡ് സിസ്റ്റം ഡിസൈൻ, മാനുഫാക്ചറിംഗ് എൻജിനീയറിംഗ്, പ്ലാന്റ് ആൻഡ് കൺസ്ട്രക്ഷൻ എൻജിനീയറിംഗ്, എൻജിനീയറിംഗ് പ്രോസസ് സപ്പോർട്ട് എന്നി ജോലികളിൽ കമ്പനി ഏർപ്പെടുന്നു. മോത്തിലാൽ ഓസ്വാളിന്റെ റിപ്പോർട്ട് പ്രകാരം 5,210 രൂപ ലക്ഷ്യവിലയിൽ ഓഹരി വാങ്ങാം. 4,431 രൂപയിൽ ലഭ്യമായ ഓഹരിയിൽ നിന്ന് 17 ശതമാനം റിട്ടേണാണ് പ്രതീക്ഷിക്കുന്നത്.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് കീഴില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 2016 ലാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 11 ലധികം സംസ്ഥാനങ്ങളിൽ 425 എടിഎ അടക്കം മികച്ച നെറ്റ്‍വർക്ക് ബാങ്കിനുണ്ട്. 97 രൂപയിൽ ലഭ്യമായ ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരിക്കും മോത്തിലാൽ ഓസ്വാൾ ബൈ റേറ്റിംഗ് നൽകുന്നുണ്ട്. 115 രൂപയാണ് ഓഹരിക്ക് കാണുന്ന ലക്ഷ്യവില. 17 ശതമാനമാണ് പ്രതീക്ഷിക്കുന്ന റിട്ടേൺ.
അപ്പോളോ ടയേഴ്സ്
ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ടയർ നിർമ്മാണ കമ്പനിയാണ് അപ്പോളോ ടയേഴ്സ് ലിമിറ്റഡ്. അൾട്രാ, ഹൈ സ്പീഡ് പാസഞ്ചർ കാറുകൾ, ട്രക്ക്, ബസ്, ഫാം, ഓഫ്-ദി-റോഡ്, മൈനിംഗ്, റീട്രെഡഡ് ടയറുകൾ, റീട്രെഡിംഗ് മെറ്റീരിയലുകൾ തുടങ്ങിയ ഓട്ടോമോട്ടീവ് ടയറുകളുടെ മുഴുവൻ ശ്രേണിയും കമ്പനി നിർമിക്കുന്നു.
427.85 രൂപയിലാണ് ഓഹരി തിങ്കളാഴ്ച ക്ലോസ് ചെയ്തത്. മോത്തിലാൽ ഓസ്വാൾ 500 രൂപ ലക്ഷ്യവിലയിൽ വാങ്ങാൻ നിർദ്ദേശിക്കുന്ന ഓഹരിയിൽ നിന്ന് 17 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം.
ഇന്ത്യൻ ഹോട്ടൽസ് കമ്പനി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഹോസ്പ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി. താജ്, വിവാന്ത, ജിംഗര്‍, ദി ഗേറ്റ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഹോട്ടലുകള്‍ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. നാല് ബ്രാന്‍ഡുകളിലായി 20,000-ലധികം റൂമുകൾ കമ്പനിക്ക് കീഴിലുണ്ട്.
412 രൂപയിൽ ലഭ്യമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ഓഹരിക്കും മോത്തിലാൽ ഓസ്വാൾ ബൈ റേറ്റിംഗ് നൽകുന്നുണ്ട്. ഓഹരിയുടെ ലക്ഷ്യവിലയായി 480 രൂപയാണ് ബ്രോക്കറേജ് നിശ്ചയിച്ചിട്ടുള്ളത്. ഈ നിക്ഷേപത്തിലൂടെ 16.50 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം.
പൂനവാലെ ഫിൻകോർപ്പ്
സൈറസ് പൂനവാലെ ഗ്രൂപ്പിന് കീഴിൽ വരുന്ന നിക്ഷേപം സ്വീകരിക്കാത്ത സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്കിതര ധനകാര്യസ്ഥാപനമാണ് പൂനവാലെ ഫിൻകോർപ്പ്. കാർ ഫിനാൻസ്, വ്യക്തിഗത വായ്പകൾ, പ്രൊഫഷണലുകൾക്കുള്ള വായ്പ, ബിസിനസ് ലോണുകൾ, ഉപഭോക്തൃ വായ്പകൾ, ഭവന വായ്പകൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.
383 രൂപയിൽ ലഭ്യമായ ഓഹരിക്ക് 450 രൂപയാണ് ബ്രോക്കറേജ് നിർദ്ദേശിക്കുന്ന ലക്ഷ്യവില. ഓഹരിയിൽ നിന്ന് സമീപകാലത്ത് 17 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications