ടാറ്റയുടെ വളര്‍ച്ചയ്ക്കൊപ്പം എന്നും നിക്ഷേപകരുടെ പോക്കറ്റ് നിറച്ചവരാണ്ടാറ്റ ഓഹരികള്‍. 2000 ത്തില്‍ മൊത്തം ടാറ്റ കമ്പനികളുടെ വരുമാനം8.9 ബില്യണ്‍ യുഎസ് ഡോളറായിരുന്നിടത്ത് നിന്ന് 150 ബില്യണ്ഡോളറിലേക്ക് കുതിച്ചു. ഈ വളര്‍ച്ചയ്ക്കിടയില്‍ ടാറ്റ ഓഹരികള്‍ കൈവശം വെച്ചവര്‍ക്കും നേട്ടമുണ്ടാക്കി. 2023 ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്ക് നേട്ടമുണ്ടായ വര്‍ഷമാണ്.
നിഫ്റ്റി പുതിയ ഉയരങ്ങള്‍ കുറിച്ച വര്‍ഷം നിഫ്റ്റി ഓഹരികളില്‍ മികച്ച റിട്ടേണ്‍ നല്കിയവരില് ആദ്യ മൂന്ന് സ്ഥാനത്ത് ടാറ്റ മോട്ടോഴ്സുണ്ട്. എന്നാല്‍ മൊത്തം ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ പ്രകടനം നോക്കിയാല്‍ ടാറ്റ മോട്ടോഴ്സിനെ പിന്നാലാക്കിയര് ഒരുപാടുണ്ട്. മള്ട്ടിബഗാര് റിട്ടേണ്‍ നല്കിയവര് 5 പേരാണ്. വിശദമായി നോക്കാം.

ബനാറസ് ഹോട്ടല്‍സ്
ടാറ്റ ഗ്രൂപ്പിന്റെ മള്‍ട്ടിബാഗര്‍ 2023 പട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ബനാറസ് ഹോട്ടലാണ്. ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടല്‍ കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ സബ്സിഡിയറിയാണ് ബനാറസ് ഹോട്ടല്‍സ്. ലക്ഷ്വറി ചെയിനായ താജ് ഹോട്ടലുകളാണ് ബനാറസ് ഹോട്ടല്‍സ് കൈകാര്യം ചെയ്യുന്നത്. 2023 ല്‍ 205 ശതമാനമാണ് ബനാറസ് ഹോട്ടല്‍സ് മുന്നേറിയത്.
കഴിഞ്ഞ വര്‍ഷത്തില്‍ ബനാറസ് ഹോട്ടല്‍സിന്റെ വരുമാനം ഇരട്ടിയോളം വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 95 കോടി രൂപയായിരുന്നു വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷത്തിലിത് 50 കോടി രൂപയായിരുന്നു. ഇബിഐഡിടിഎ 33.7 കോടി രൂപയാണ്. നികുതിക്ക് ശേഷമുള്ള ലാഭം നാലിരട്ടി വളര്ച്ച് 23.4 കോടി രൂപയായി.
സെപ്തംബര്‍ പാദത്തില്‍ ബനാറസ് ഹോട്ടല്‍സിന്റെ വരുമാനം25.9 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 46.2 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ അറ്റാദായം 130.4 ശതമാനം ഉയര്‍ന്ന് 6.8 കോടി രൂപയിലെത്തി.
1,112 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍കാപ് കമ്പനി വെള്ളിയാഴ്ച 3.08 ശതമാനം നേട്ടത്തില്‍ 8,530 രൂപയിലാണ വ്യാപാരം നടക്കുന്നത്. കട രഹികതമായ കമ്പനിയില്‍ ഉയര്‍ന്ന പ്രമോട്ടര്‍ ഹോള്‍ഡിംഗ് കാണിക്കുന്നുണ്ട്.
ആര്‍ട്സണ്‍ എന്‍ജിനീയറിംഗ്
ടാറ്റ ഗ്രൂപ്പിന്റെ മറ്റൊരു മള്‍ട്ടിബാഗര്‍ ഓഹരിയാണ് ആര്‍ട്സണ്‍ എന്‍ജിനീയറിംഗ്. ഹൈദരാബാദ് ആസ്ഥാനമായി എന്‍ജിനീയറിംഗ്, മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ കോണ്ട്രാക്ടിംഗ് ജോലികളാണ് കമ്പനി നടത്തുന്നത്. 2008 ല്‍ കമ്പനിയുടെ 75 ശതമാനം ഓഹരികള്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. നിലവില്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡിന്റെ ഉപ കമ്പനിയാണ് ആര്‍ട്ട്സണ്‍ എന്‍ജിനീയറിംഗ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 144 ശതമാനം റിട്ടേണാണ് ആര്‍ട്സണ്‍ എന്‍ജിനീയറിംഗ് നല്‍കിയത്.
2023 സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 11 ശതമാനം ഉയര്‍ന്ന് 34 കോടി രൂപയായി. അതേസമയം അസംസ്കൃത വസ്തുക്കളുടെ കുറഞ്ഞ് ചെലവ് കാരണം കമ്പനി മികച്ച ലാഭമുണ്ടാക്കി. 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 6.66 കോടി രൂപ നഷ്ടമുണ്ടായ കമ്പനി 3.2 കോടി രൂപ ലാഭത്തിലെത്തി. 695 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി 188.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ ടെക്നോളജീസ്
പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പേരാണ് ടാറ്റ ടെക്നോളജീസ്. ഈയിടെ വിപണിയിലെത്തിയ ടാറ്റ ടെക്നോളജീസിന് ലിസ്റ്റിംഗ് ദിവസം തന്നെ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. 500 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ടാറ്റ ടെക്നോളജീസ് ഓഹരിയില്‍ 144 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്.
ട്രെന്‍ഡ്
മള്‍ട്ടിബാഗര്‍ പട്ടികയിലുള്ള നാലാമത്തെ ടാറ്റ ഓഹരി ട്രെന്‍ഡ് ആണ്. വസ്ത്രങ്ങള്‍, കോസ്മെറ്റിക്സ്, ഗ്രോസറി, ഭക്ഷണങ്ങള്‍ എന്നിവ വിവിധ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ലഭ്യമാക്കുന്ന ടാറ്റ കമ്പനിയാണ് ട്രെന്‍ഡ്. വെസ്റ്റസൈഡ്, സുഡിയോ, ഉത്സ, സ്റ്റാര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനിക്ക് കീഴിലാണ്.
122 ശതമാനമാണ് കലണ്ടര്‍ വര്‍ഷത്തില്‍ ട്രെന്‍ഡ് ഓഹരിയുടെ റിട്ടേണ്‍. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 52.7ശതമാനം വളര്‍ച്ചയോടെ 2,980 കോടി രൂപയുടെ വരുമാനം നേടി. 129 ശതമാനം വര്‍ധിച്ച് കമ്പനിയുടെ ലാഭം 31 കോടി രൂപയായി.
ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന്
അഞ്ചാമത്തെ താരം ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ആണ്. 104 ശതമാനമാണ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ റിട്ടേണ്‍. ടാറ്റ ഗ്രൂപ്പിന് കീഴില്‍ ഓഹരികളിലും മ്യൂച്വല്‍ ഫണ്ട്, മറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന്. ഡിവിഡന്റായും പലിശയായുമാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍.
സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ഡിവിഡന്റ് വരുമാനം 30 ശതമാനം ഉയര്‍ന്ന് 89.7 കോടി രൂപയായി. പലിശ വരുമാനം 28 ശതമാനമാണ് ഉയര്‍ന്നത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications