നോട്ട് നിരോധനത്തിന്റെ 5 വര്‍ഷങ്ങള്‍; ക്യാഷ് സര്‍ക്കുലേഷന്‍ ജിഡിപിയുടെ 14.5%

നോട്ട് നിരോധനമെന്ന ചരിത്ര തീരുമാനം നരേന്ദ്ര മോഡി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ട് ഇന്നേക്ക് 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി)വുമായുള്ള വിപണിയില്‍ നിലവിലുള്ള കറന്‍സി അനുപാതം റെക്കോര്‍ഡ് നിരക്

നോട്ട് നിരോധനമെന്ന ചരിത്ര തീരുമാനം നരേന്ദ്ര മോഡി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ട് ഇന്നേക്ക് 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി)വുമായുള്ള വിപണിയില്‍ നിലവിലുള്ള കറന്‍സി അനുപാതം റെക്കോര്‍ഡ് നിരക്കിലാണ് ഇപ്പോഴുള്ളത്. 2020-21 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 14.5 ശതമാനമാണ് നിരക്ക്. കോവിഡ് രോഗ വ്യാപനം മൂലമുണ്ടായ സാഹചര്യങ്ങള്‍ പണത്തിന്റെ ആവശ്യകത ഉയര്‍ത്തിയതാണ് ഇതിന് കാരണം.

 

നോട്ട് നിരോധനത്തിന്റെ 5 വര്‍ഷങ്ങള്‍; ക്യാഷ് സര്‍ക്കുലേഷന്‍ ജിഡിപിയുടെ 14.5%

ജിഡിപി ചുരുങ്ങുകയും ചെയ്തു. അതേ സമയം, നോട്ട് നിരോധനത്തിന്റെ ഈ അഞ്ചാം വാര്‍ഷിക സമയത്തും എല്ലാ തരത്തിലുമുള്ള ഡിജിറ്റല്‍ പെയ്‌മെന്റുകളിലെ വളര്‍ച്ചാ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യുപിഐ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള പെയ്‌മെന്റുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഫാസ്ടാഗ് ഇടപാടുകളിലും ഈ മാറ്റം ദൃശ്യമാണ്.

Also Read : ലഭിക്കാന്‍ ഏറെ എളുപ്പം, എന്നാല്‍ തിരിച്ചടവ് അത്ര എളുപ്പമാകില്ല; ക്രെഡിറ്റ് കാര്‍ഡ് വില്ലനാകുമോ? - ഇവിടെ വായിക്കാം

മഹാമാരിയ്ക്ക് ശേഷമുള്ള കറന്‍സി സര്‍ക്കുലേഷനിലെ വര്‍ധനവ് ഒരു ആഗോള പ്രതിഭാസമായാണ് വിലയിരുത്തപ്പെടുന്നത്. അങ്ങേയറ്റം അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ഉണ്ടാവുന്ന ഡാഷ് ടു ക്യാഷ് എന്ന പേരിലാണ് ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. യുഎസ്, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍, റഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഡാഷ് ടു ക്യാഷ് സംഭവിച്ചിട്ടുണ്ട്. യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ശക്തി പ്രാപിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം ആളുകള്‍ കറന്‍സി കൈവശം സൂക്ഷിക്കുന്ന രീതിയിലേക്കു മടങ്ങിയെന്നാണു വിലയിരുത്തല്‍.

2018 സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങാണ് ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ എണ്ണത്തിലെ വര്‍ധനവ്. 2018 ബേസ് ഇയറായുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് ഇന്‍ഡക്‌സ് 100 പോയിന്റ് ആയിരുന്നത് ഇപ്പോള്‍ 270 പോയിന്റിലേക്ക് എത്തിയിരിക്കുകയാണ്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലെ വര്‍ധനവും വ്യാജ കറന്‍സികള്‍ കുറയുകയും ചെയ്തിട്ടുണ്ട്.

Also Read : വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിന് പുറമേ മറ്റെന്തെല്ലാം ശ്രദ്ധിയ്ക്കണം? - ഇവിടെ വായിക്കാം

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം 5 വര്‍ഷം പിന്നിടുമ്പോള്‍ പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 % വര്‍ധനയുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 8 വരെയുള്ള കണക്കു പ്രകാരം വിപണിയില്‍ വിനിമയം ചെയ്യപ്പെടുന്ന കറന്‍സിയുടെ മൂല്യം 29.45 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനം നടന്ന 2016 നവംബര്‍ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു. 2016 നവംബറിലാണ് 1000, 500 രൂപയുടെ കറന്‍സി നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്നു ജനങ്ങളുടെ പക്കലുള്ള കറന്‍സികളുടെ മൂല്യം 2017 ജനുവരിയില്‍ 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.

Also Read : എന്തുകൊണ്ടാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നതെന്നറിയാമോ? - ഇവിടെ വായിക്കാം

അതേ സമയം നോട്ട് നിരോധനം നികുതി ദായകരുടെ എണ്ണത്തിലും വന്‍ പുരോഗതി ഉണ്ടാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. നോട്ടു അസാധുവാക്കലിന്റെ അടുത്ത വര്‍ഷം നികുതി ഇനത്തില്‍ മാത്രം ലഭിച്ചത് ആറായിരം കോടി രൂപയാണ്. കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുള്ള അവസരം വിനിയോഗിച്ചത് 8 ലക്ഷം പേരാണ്. 70 ശതമാനം നികുതി ഈടാക്കി തിരിച്ചെടുത്ത നോട്ടുകളിലൂടെ നികുതി വരുമാനവും വര്‍ദ്ധിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X