പൊതുതിരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യൻ പ്രാഥമിക ഓഹരി വിപണി കൂടുതൽ സജീവമാകുമെന്നാണ് വിശകലന വിദഗ്ധർ അനുമാനിക്കുന്നത്. അതിനാൽ തന്നെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഐപിഒകളുടെ കുത്തൊഴുക്ക് ഉണ്ടായേക്കാം. നിലവിൽ വിവിധ കമ്പനികൾ സമർപ്പിച്ച 25 ഡ്രാഫ്റ്റ് ഓഫർ ഡോക്യുമെൻ്റുകൾ സെബിയുടെ പരിഗണനയിലാണ്. ഏകദേശം 30 കമ്പനികൾക്ക് ഇതിനകം പ്രാഥമിക ഓഹരി വിൽപ്പനയ്ക്കുള്ള അനുമതി ലഭിക്കുകയും ചെയ്തു. 30,000 കോടി രൂപയാണ് ഈ ഇഷ്യുയിലൂടെ വിപണിയിലെത്തുക.
ഈ ആഴ്ചയിലേക്ക് നോക്കിയാൽ ഒരു മെയിൻ ബോർഡ് ഇഷ്യു ഉൾപ്പെടെ 6 പുതിയ പബ്ലിക്ക് ഇഷ്യുവാണ് പ്രാഥമിക വിപണിയിൽ നടക്കുന്നത്. പുതിയ ഐപിഒകൾക്ക് പുറമെ 10 പുതിയ ലിസ്റ്റിംഗുകളും വിപണിയിലുണ്ടാകും. വിശദമായി നോക്കാം.

ബിഎൽഎസ് ഇ-സർവീസ്
സർക്കാറുകളും സേവന പങ്കാളികളും നൽകുന്ന വിവിധ സേവനങ്ങൾക്കായി വെബ് പോർട്ടലുകൾക്കുള്ള സഹായങ്ങളാണ് കമ്പനി നൽകുന്നത്. ഈ പോർട്ടലിലൂടെ ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് എൻഡ്-ടു-എൻഡ് ഇൻ്റഗ്രേറ്റഡ് സൊല്യൂഷനുകൾ കമ്പനി നൽകും. ബിഎൽഎസ് ഇന്റർ നാഷണലിന്റെ അനുബന്ധ സ്ഥാപനമാണ് കമ്പനി. മെയിൻബോർഡ് സെഗ്മെന്റിലാണ് ബിഎൽഎസ് ഇ-സർവീസ് ഇഷ്യു നടത്തുന്നത്.
ജനുവരി 30-ന് ബിഎൽഎസ് ഇ-സർവീസ് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ഫെബ്രുവരി 1-ന് അവസാനിക്കുകയും ചെയ്യും. 2.3 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യൂ വഴി 310.9 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 129-135 രൂപ പ്രൈസ് ബാൻഡിൽ ഓഹരികൾക്കായി അപേക്ഷിക്കാം. 108 ഓഹരികൾ അടങ്ങുന്ന ഒരു ലോട്ടിനായി കുറഞ്ഞത് 14,580 രൂപ ആവശ്യമാണ്.
ഓഫറിൻ്റെ ഏകദേശം 75 ശതമാനം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻ ബയേഴ്സിനും 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കുമാണ്. പുതിയ ഇഷ്യൂവിൽ നിന്നുള്ള വരുമാനം നിലവിലുള്ള പ്ലാറ്റ്‌ഫോമുകൾ ഏകീകരിക്കുന്നതിനും ബിഎൽഎസ് സ്റ്റോറുകൾ സ്ഥാപിച്ച് സംരംഭങ്ങൾക്ക് ഫണ്ട് നൽകുന്നതിനും ഏറ്റെടുക്കലുകളിലൂടെ വളർച്ച കൈവരിക്കുന്നതിനും വിനിയോഗിക്കാനാണ് കമ്പനി ഉദ്യേശിക്കുന്നത്. ഫെബ്രുവരി ആറിന് കമ്പനി ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഗ്രേ മാർക്കറ്റിൽ 150 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. ഇത് ലിസ്റ്റിംഗിൽ 111 ശതമാനത്തിന്റെ നേട്ടത്തിനുള്ള സാധ്യത നൽകുന്നു.
എസ്എംഇ ഐപിഒ
അഞ്ച് എസ്എഇ ഐപിഒയാണ് ഈ ആഴ്ചയിൽ ഇഷ്യുവിന് തുറക്കുന്നത്. ഗബ്രിയേൽ പെറ്റ് സ്ട്രാപ്‌സ് ഒഴികെയുള്ള നാലെണ്ണം ജനുവരി 29ന് തുറക്കും. ഗബ്രിയേൽ പെറ്റ് സ്ട്രാപ്പുകളുടെ ഇഷ്യു ജനുവരി 31 മുതൽ ആരംഭിക്കും.
മെഗാതെരം ഇൻഡക്ഷൻ
ഇൻഡക്ഷൻ ഹീറ്റിംഗ് ആൻഡ് മെൽറ്റിംഗ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മെഗാതെരം ഇൻഡക്ഷൻ. 49.92 ലക്ഷം ഓഹരികൾ വിൽപ്പന നടത്തി 53.91 കോടി രൂപ സമാഹരിക്കുന്ന ഇഷ്യു ജനുവരി 29-ന് ആരംഭിച്ച് 31 ന് അവസാനിക്കും. ഓഹരിയൊന്നിന് 100-108 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
ഹർഷ്ദീപ് ഹോർട്ടികോ
ചട്ടികളുടേയും പ്ലാൻ്ററുകളുടേയും നിർമാണ, വിതരണ കമ്പനിയാണ് ഹർഷ്ദീപ് ഹോർട്ടികോ. ജനുവരി 29 മുതൽ 31 യാണ് കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്നത്. 42.42 ലക്ഷം ഓഹരികളുടെ ഇഷ്യു വഴി 19.09 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പൂർണമായും ഫ്രഷ് ഇഷ്യു ഉൾപ്പെടുന്ന ഐപിഒയുടെ പ്രൈസ് ബാൻഡ് 42-45 രൂപ നിലവാരത്തിലാണ്.
മായങ്ക് കാറ്റിൽ ഫുഡ്
കന്നുകാലി ഭക്ഷണം, മൃഗങ്ങളുടെ ഭക്ഷണം, കാലിത്തീറ്റ കേക്ക്, ഭക്ഷ്യ എണ്ണ എന്നിവ നിർമിക്കുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയാണ് മായങ്ക് കാറ്റിൽ ഫുഡ്. ജനുവരി 29 ന് ആരംഭിച്ച് 31 ന് അവസാനിക്കുന്ന രീതിയിലാണ് മായങ്ക് കാറ്റിൽ ഫുഡ് ഐപിഒ. ഒരു ഓഹരിയൊന്നിന് 108 രൂപ നിലയിലാണ് പ്രൈസ് ബാൻജ്. കമ്പനി 19.44 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു.
ബവേജ സ്റ്റുഡിയോസ്
ഈ ആഴ്ച ആരംഭിക്കുന്ന പബ്ലിക് ഇഷ്യൂകളിൽ വലിപ്പത്തിലുള്ള ഏറ്റവും വലിയ ഐപിഒയാണ് ബവേജ സ്റ്റുഡിയോസിന്റേത്. ടെക്‌നോളജി അധിഷ്‌ഠിത വാണിജ്യ സിനിമകളുടെ നിർമാണ കമ്പനിയായ ബവേജ സ്റ്റുഡിയോസ് 72 കോടി രൂപയുടെ പുതിയ ഓഹരികളും 25.2 രൂപ മൂല്യമുള്ള 14 ലക്ഷം ഓഹരികൾ ഓഫർ ഫോർ സെയിൽ വഴിയും വിൽപ്പന നടത്തി 97.2 കോടി രൂപയാണ് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാൻ ഒരുങ്ങുന്നത്.
സബ്സ്ക്രിപ്ഷൻ തീയതി ജനുവരി 29 - ഫെബ്രുവരി 1. പ്രൈസ് ബാൻഡ് 170-180 രൂപ.
ഗബ്രിയേൽ പെറ്റ് സ്ട്രാപ്സ്
ജനുവരി 31 ന് ആരംഭിച്ച് ഫെബ്രുവരി 2 നാണ് ഗബ്രിയേൽ പെറ്റ് സ്ട്രാപ്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന അവസാനിക്കുന്നത്. ഒരു ഓഹരിക്ക് 101 രൂപയ്ക്ക് 8.06 കോടി രൂപ ഐപിഒ വഴി സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!



Click it and Unblock the Notifications