ഇന്‍ഡസ്ട്രി പിഇ യേക്കാള്‍ താഴെ നില്‍ക്കുന്ന 6 സ്‌മോള്‍ കാപ് ഓഹരികള്‍; 50% വരെ മുന്നേറാം; നോക്കുന്നോ?

ഓഹരി വിപണിയിൽ വാല്യു ഇൻവെസ്റ്റ്മെന്റിന് ഉപയോ​ഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് പ്രതിയോഹരി വരുമാനവും വിപണി വിലയും തമ്മിലുള്ള അനുപാതമായ പിഇ അനുപാതം. വിപണി വിലയെ ഇപിഎസ് കൊണ്ട് ഹരിച്ചാണ് പിഇ അനുപാതം കണക്കാക്കുന്നത്. ഇന്‍ഡസ്ട്രി പിഇ യേക്കാളും സമാന കമ്പനികളെക്കാളും കുറഞ്ഞ പിഇ നിലനിർത്തുന്ന കമ്പനികൾ മികച്ചവയായി കണക്കാക്കാം. ഇത്തരം ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.

പുതിയ പദ്ധതികളിൽ വലിയ തോതിൽ നിക്ഷേപിച്ച കമ്പനികളിലോ വളര്‍ച്ചയുടെ പാതയിലുള്ളതും മികച്ച പ്രകടനം, ഉയർന്ന ലാഭ വിഹിതം എന്നിവ നൽകുന്ന കമ്പനിയിലും പിഇ അനുപാതം ഉയര്‍ന്നു നില്‍ക്കാം. ഇൻഡസ്ട്രി പിഇയേക്കാളും കുറഞ്ഞ പിഇ അനുപാതത്തിൽ ട്രേഡ് ചെയ്യുന്നതും 50 ശതമാനം വരെ മുന്നേറ്റ സാധ്യത കാണിക്കുന്നതുമായ 6 ഓഹരികളെ ഈ ലേഖനത്തിൽ പരിചയപ്പെടാം.

ഇന്‍ഡസ്ട്രി പിഇ യേക്കാള്‍ താഴെ നില്‍ക്കുന്ന 6 സ്‌മോള്‍ കാപ് ഓഹരികള്‍; 50% വരെ മുന്നേറാം; നോക്കുന്നോ?

ഐഐഎഫ്എല്‍ ഫിനാന്‍സ്

ഇന്ത്യയിലെ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഐഐഎഫ്എല്‍ ഫിനാന്‍സ്. ഭവന വായ്പ, സ്വര്‍ണ വായ്പ, ബിസിനസ് വായ്പ തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. 500 നഗരങ്ങളിലായി 2600 ലധികം ബ്രാഞ്ചുകളുണ്ട്. 14 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. 27.3 മടങ്ങാണ് ഇന്‍ഡസ്ട്രി പിഇ. വിവിധ ബ്രോക്കറേജുകള്‍ ശരാശരി 682 രൂപയാണ് ഓഹരിക്ക് നല്‍കുന്ന ലക്ഷ്യവില. 592 രൂപയില്‍ ലഭ്യമായ ഓഹരി 13 ശതമാനം ഉയരാന്‍ സാധ്യതയുണ്ട്.

ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍

നഗര, ഗ്രാമീണ ഭവന നിര്‍മാണം, സഹകരണ ഭവന നിര്‍മ്മാണം, ചേരി നവീകരണം, ജീവനക്കാരുടെ ഭവന നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, പുതുക്കലുകള്‍ എന്നിങ്ങനെയുള്ള ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പകളും സാമ്പത്തിക സഹായങ്ങളും നല്‍കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഹഡ്‌കോ. ഓഹരിയുടെ പിഇ അനുപാതം 8.4 മടങ്ങ്. 16.1 മടങ്ങാണ് ഇന്‍ഡസ്ട്രിയല്‍ പിഇ. 74 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിക്ക് 85 രൂപയാണ് ബ്രോക്കറേജുകള്‍ നല്‍കുന്ന ശരാശരി ലക്ഷ്യവില. 16 ശതമാനം മുന്നേറാൻ സാധ്യതയുണ്ട്.

തന്‍ല പ്ലാറ്റ്‌ഫോംസ്

ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് തന്‍ല പ്ലാറ്റ്‌ഫോംസ്. 52.4 മടങ്ങ് ഇന്‍ഡ്‌സ്ട്രി പിഇയുള്ളിടത്ത് തന്‍ല പ്ലാറ്റ്‌ഫോംസ് ഓഹരികള്‍ 29 മടങ്ങ് പിഇയിലാണ് ട്രേഡ് ചെയ്യുന്നത്. ട്രെന്‍ഡ് ലൈന്‍ ഡാറ്റ പ്രകാരം ബ്രോക്കര്‍മാര്‍ നല്‍കുന്ന ശരാശരി ലക്ഷ്യവില 1,400 രൂപയാണ്. 1,042 രൂപയില്‍ ലഭ്യമായ ഓഹരിയില്‍ 34 ശതമാനം മുന്നേറ്റ സാധ്യതയുണ്ട്.

റെയ്മണ്ട്

റെയ്മണ്ട് ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ടെക്‌സ്റ്റെല്‍ കമ്പനിയാണ് റെയ്മണ്ട്. 8.4 മടങ്ങാണ്ഓഹരിയുടെ പിഇ. സെക്ടറല്‍ പിഇ 31 മടങ്ങാണ്. ബ്രോക്കറേജുകള്‍ ഓഹരിക്ക് നല്‍കുന്ന ശരാശരി ലക്ഷ്യവില 2,600 രൂപയാണ്. 1,872 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 49 ശതമാനം മുന്നേറ്റ സാധ്യതയാണിത്.

സിഇഎസ്ഇ ലിമിറ്റഡ്

കൊല്‍ക്കത്ത ആസ്ഥാനമായി വാണിജ്യ വൈദ്യുത നിര്‍മാണവും വിതരണവും നടത്തുന്ന ആര്‍പി സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പിന് കീഴിലുള്ള സ്വകാര്യ കമ്പനിയാണ് സിഇഎസ്ഇ ലിമിറ്റഡ്. കൊല്‍ക്കത്തയിലും ഹൗറയിലുമായി 567 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 15 ദശലക്ഷം പേര്‍ക്ക് വൈദ്യുതി എത്തിക്കുന്നു. 8.6 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. 50.4 മടങ്ങാണ് ഇന്‍ഡസ്ട്രി പിഇ. 91 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 106 രൂപയാണ് ബ്രോക്കർമാർ നൽകുന്ന ശരാശരി ലക്ഷ്യവില. 17 ശതമാനം മുന്നേറ്റ സാധ്യതയാണിത്.

മഹാനഗര്‍ ഗ്യാസ്

രാജ്യത്തെ മുൻനിര പ്രകൃതി വാതക വിതരണക്കാരാണ് മഹാന​ഗർ​ ​ഗ്യാസ് ലിമിറ്റഡ്. ​ഗെയിലും യുകെയിലെ ബികെ ​ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാറും തമ്മിലുള്ള സംയുക്ത സംരംഭമാണിത്. മുംബൈയിലും സമീപ ന​ഗരങ്ങളിലും ​ഗ്യാസ് വിതരണ ശ്രംഖല കമ്പനിക്കുണ്ട്.

10.7 മടങ്ങ് പിഇയിലാണ് മഹാനഗര്‍ ഗ്യാസ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. ഇന്‍ഡസ്ട്രി പിഇ 50 മടങ്ങാണ്. 1,314 രൂപയാണ് ഓഹരിക്ക് ബ്രോക്കര്‍മാര്‍ നല്‍കുന്ന ശരാശരി ലക്ഷ്യവില. 1,036 രൂപയില്‍ ലഭ്യമായ ഓഹരിയില്‍ നിന്ന് 26 ശതമാനം മുന്നേറ്റം പ്രതീക്ഷിക്കാം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X