ഓഹരികളിലെ നിക്ഷേപം വിപണി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അപകട സാധ്യതയുള്ള നിക്ഷേപമാണ് കണക്കാക്കുന്നത്. അതിലെ സുരക്ഷിത ഇടമാണ് ലാർജ് കാപ് ഓഹരികൾ. മൂലധന സംരക്ഷണം ഉറപ്പാക്കുന്ന ലളിതവും എന്നാൽ മികച്ചതുമായ തന്ത്രമാണ് ലാർജ് കാപ് ഓഹരികളിൽ നിക്ഷേപിക്കുക എന്നത്.
വിപണിയിലെ ശക്തമായ ഇടിവുകളെ അതിജീവിക്കാനുള്ള കഴിവും ശക്തമായ അടിത്തറ, കുറഞ്ഞ ചാഞ്ചാട്ടം, മികച്ച അനലിസ്റ്റ് കവറേജ്, സ്ഥിരമായ ഡിവിഡന്റ് സ്ട്രീം എന്നിവ വഴി തിരിച്ചുവരാൻ സാധിക്കുന്നതും ലാർജ് കാപ് ഓഹരികളെ നിക്ഷേപകരുടെ ഇഷ്ട ഇടമാക്കുന്നു.
പ്രവചനാതീതമായ ഒരു വിപണിയിൽ ഇടിവിന്റെ കാലത്ത് ലാർജ് കാപ് ഓഹരികളിലെ നിക്ഷേപം പൂർണമായും ഇടിയാനുള്ള സാധ്യത കുറവുമാണ്. ലാര്‍ജ് കാപ് ഓഹരികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ ഉയര്‍ന്ന ഓഹരി വില കാരണം പിന്മാറുന്നവര്‍ക്ക് പറ്റിയ 7 ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിക്ഷേപകര്‍ക്ക് വലിയ തുക മുടക്കാതെ 1,000 രൂപയില്‍ താഴെ നിലവാരത്തില്‍ ലഭ്യമായ 7 നിഫ്റ്റി ലാര്‍ജ് കാപ് ഓഹരികളെ അറിയാം.

കുറഞ്ഞ വളര്‍ച്ച സാധ്യത, ബുള്‍മാര്‍ക്കറ്റില്‍ വേണ്ടത്ര നേട്ടുണ്ടാക്കാന്‍ സാധിക്കാത്തത് എന്നിവയാണ് ലാര്‍ജ് കാപ് ഓഹരിയെ പലരും ഒഴിവാക്കുന്നതിനുള്ള കാരണം. എന്നാല്‍ പട്ടികയിലുള്ള 7 കമ്പനികളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പന, ലാഭം എന്നിവയില്‍ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 15-30 ശതമാനം വളര്‍ച്ച ഓഹരി വിലയിലുമുണ്ടായി.
ഏറ്റവും വില കുറഞ്ഞ ബ്ലൂചിപ്പ് ഓഹരി
പട്ടികയില്‍ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ ലഭ്യമായ 2 ഓഹരികളാണ് എന്‍ടിപിസിയും കോള്‍ ഇന്ത്യയും.188.65 രൂപ, 263.30 രൂപ എന്നിങ്ങനെയാണ് ഓഹരികളുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില.14.55 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരിയാണ് കോള്‍ ഇന്ത്യ.
കഴിഞ്ഞ വര്‍ഷത്തില്‍ 30 ശതമാനം ഓഹരിയില്‍ വിലയില്‍ നേട്ടമുണ്ടാക്കാന്‍ എന്‍ടിപിസിക്ക് സാധിച്ചു. കോള്‍ ഇന്ത്യയുടെ ലാഭത്തില്‍ 2023 സാമ്പത്തിക വർഷത്തിൽ 61 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓഹരി വിലയില്‍ 27 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ നേട്ടം.
ഐടിസി ലിമിറ്റഡ്
പട്ടികയില്‍ അടുത്തത് ഐടിസി ലിമിറ്റാണ്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് ഐടിസി ഓഹരികള്‍ നടത്തിയത്. 73 ശതമാനം മുന്നേറ്റം ഓഹരി വിലയിലുണ്ടായി. ഐടിസി ഓഹരികൾ 450 രൂപയ്ക്കുള്ളില്‍ വാങ്ങാം. 17 ശതമാനം സെയില്‍സ് ഗ്രോത്ത്, 25 ശതമാനം ലാഭ വളര്‍ച്ച എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങളിലും 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐടിസിക്ക് നേട്ടമുണ്ട്.
ബാങ്കിംഗ് ഓഹരികൾ
എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് 1,000 രൂപയ്ക്ക് താഴെയുള്ള ലാര്‍ജ് കാപ് ബാങ്കിംഗ് ഓഹരികള്‍. 629.65 രൂപ, 958 രൂപയ്ക്കുള്ളില്‍ ലഭിക്കുന്ന ഓഹരികൾ രണ്ടിനും ബൈ റേറ്റിംഗുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ മികച്ച ലാഭം നേടിയ ഇരു ഓഹരികളും കഴിഞ്ഞ വര്‍ഷം യഥാക്രമം 29 ശതമാനം, 38 ശതമാനം തോതില്‍ മുന്നേറി.
ടാറ്റ ഗ്രൂപ്പ് ഓഹരി
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്, എയര്‍ടെല്‍ ഓഹരികളാണ് അവസാന സ്ഥാനത്ത്. 800-900 രൂപയ്ക്കുള്ളില്‍ രണ്ട് ഓഹരികളും വാങ്ങാൻ സാധിക്കും. 2023 സാമ്പത്തിക വര്‍ഷത്തില്‍ 95 ശതമാനം ലാഭ വളര്‍ച്ച നേടിയ കമ്പനിയാണ് എയര്‍ടെല്‍. 25 ശതമാനമാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ ലാഭ വളർച്ച.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications