ഓഹരി വിപണിയിൽ അടിസ്ഥാന വിശകലനത്തിന് ഉപയോഗിക്കുന്നൊരു പ്രധാന മാനദണ്ഡമാണ് പിഇ അനുപാതം. വിപണി വിലയെ ഇപിഎസ് കൊണ്ട് ഹരിച്ചാണ് പിഇ അനുപാതം കണക്കാക്കുന്നത്. കുറഞ്ഞ പിഇ അനുപാതത്തിലുള്ള ഓഹരികളെ വാല്യു സ്റ്റോക്ക് ആയാണ് പരിഗണിക്കാറുള്ളത്. ദീര്‍ഘകാല നിക്ഷേപത്തിന് ഇത്തരം ഓഹരികള്‍ അനുയോജ്യമാണ്.
നിലവില്‍ ലാര്‍ജ്കാപ് സെഗ്മെന്റില്‍ ടിസിഎസ്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ സെക്ടറില്‍ പിഇയേക്കാള്‍ താഴ്ന്ന് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ട്രെന്ഡ്ലൈന് ഡാറ്റ പ്രകാരം ഈ ഓഹരികള്‍ക്ക് 27 ശതമാനത്തോളം മുന്നേറ്റ സാധ്യതയുണ്ട്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്
ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഐടി സേവന, കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. 28.7 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. അതേസമയം ഓഹരിയുടെ ഇന്‍ഡസ്ട്രിയല്‍ പിഇ 30.2 മടങ്ങാണ്. വിവിധ ബ്രോക്കറേജുകള്‍ ഓഹരിക്ക് നല്കുന്ന ശരാശരി ലക്ഷ്യ വില 3,686 രൂപയാണ്. 3,512 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 5 ശതമാനത്തോളം മുന്നേറ്റ സാധ്യതയുണ്ട്.

ഐസിഐസിഐ ബാങ്ക്
ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളില്‍ മുന്‍നിര സ്ഥാനം വഹിക്കുന്ന ഐസിഐസിഐ ബാങ്ക് 3.3 മടങ്ങ് പിഇയിലാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ പഇ 31.3 മടങ്ങാണ്. ഈ ബാങ്കിംഗ് ഓഹരിക്ക് ബ്രോക്കറേജുകള്‍ നല്കുന്ന ശരാശരി ലക്ഷ്യവില 1,187 രൂപയാണ്. 947 രൂപയില്‍ ലഭ്യമായ ഓഹരി ഏകദേശം 27 ശതമാനത്തോളം മുന്നേറ്റ സാധ്യത കാണിക്കുന്നു.
ടാറ്റ മോട്ടോഴ്സ്
ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ സര്‍വകാല ഉയരത്തിലാണെങ്കിലും ഓഹരികള്‍ ഇന്‍ഡസ്ട്രിയല്‍ പിഇയേക്കാള്‍ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. 15.31 ആണ് ഓഹരിയുടെ പിഇ അനുപാതം. ഇന്‍ഡസ്ട്രിയല്‍ പിഇ 26 മടങ്ങാണ്. ഓഹരിക്ക് നിലവില്‍ ബ്രോക്കേറജുകള് നല്കുന്ന ശരാശരി ലക്ഷ്യവില 742 രൂപയാണ്. 703 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 5 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
ഇന്‍ഫോസിസ്
ഐടി സെക്ടറില്‍ നിന്നുള്ള മറ്റൊരു ലാര്‍ജ്കാപ് ഓഹരിയായ ഇന്‍ഫോസിസും സെക്ടറല്‍ പിഇയായ 30.2 മടങ്ങിനേക്കാള്‍ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. 24.29 മടങ്ങാണ് ഇന്‍ഫോസിസ് ഓഹരിയുടെ നിലവിലെ പിഇ അനുപാതം. 1,451 രൂപയിലാണ് ഇന്‍ഫോസിസ് ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ബ്രോക്കറേജുകളുടെ ശരാശരി ലക്ഷ്യവിലയായ 1,526 രൂപ പരിഗണിച്ചാല്‍ ഓഹരി 5 ശതമാനം മുന്നേറാനുള്ള സാധ്യതയുണ്ട്.
എസ്ബിഐ
എസ്ബിഐ ഓഹരികള്‍ക്ക് ബ്രോക്കറേജുകള്‍ 706 രൂപ ലക്ഷ്യവില കാണുന്നുണ്ട്. നിലവില്‍ 571 രൂപയില്‍ ലഭ്യമായ എസ്ബിഐ ഓഹരിക്ക് 25 ശതമാനത്തിന്റെമുന്നേറ്റ സാധ്യതയുണ്ട്. 7.28 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. സെക്ടറല്‍ പിഇ 17.8 മടങ്ങാണ്.
എൽഐസി
എൽഐസി ഓഹരികൾ 5.6 മടങ്ങ് പിഇയിലാണ് വ്യാപാരം നടക്കുന്നത്. സെക്ടറൽ പിഇ 11.1 മടങ്ങാണ്. ബ്രോക്കർമാർ എൽഐസിക്ക് നൽകുന്ന ശരാശരി ലക്ഷ്യ വില 820 രൂപയാണ്. 670 രൂപയിൽ ലഭ്യമായ ഓഹരി 20 ശതമാനം വളർച്ച സാധ്യതയാണ് സൂചിപ്പിക്കുന്നത്.
സൺ ഫാർമ
ഇന്ത്യൻ മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൺ ഫാർമയുടെ പിഇ അനുപാതം 34.24 മടങ്ങാണ്. ഇത് സെക്ടറൽ പിഇയായ 38.8 മടങ്ങിനേക്കാളും താഴ്ന്ന് വ്യാപാരം ചെയ്യുന്നതായി കാണാം.1,228 രൂപയിൽ ലഭ്യമായ സൺ ഫാർമ ഓഹരികൾക്ക് 1,274 രൂപയാണ് ബ്രോക്കറേജുകൾ നൽകുന്ന ലക്ഷ്യവില. 4 ശതമാനം മുന്നേറ്റ സാധ്യതയാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications