ടാറ്റ ടെക്നോളജീസും ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയും പ്രരംഭ ഓഹരി വിൽപ്പനയിൽ നൽകിയ ലിസ്റ്റിംഗ് ദിവസത്തെ നേട്ടം ചുരുങ്ങിയ സമയം കൊണ്ട് നിക്ഷേപകരെ ഐപിഒയിലേക്ക് കൂടുതലായി എത്തിക്കുന്നുണ്ട്. ദീർഘകാല നിക്ഷേപമെന്ന കണക്കെയും ലിസ്റ്റിംഗ് നേട്ടത്തിന് മാത്രമായും ഐപിഒയിൽ നിക്ഷേപിക്കുന്നവരുണ്ട്. ഈ ആഴ്ച വിപണിയിൽ എത്തിയ ഐപിഒകളുടെ സബ്സ്ക്രിപ്ഷൻ സ്റ്ററ്റസ് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇഷ്യു ചെയ്യുന്നതിന്റെ പതിന്മടങ്ങ് നിക്ഷേപകരാണ് ഓഹരികൾക്കായി അപേക്ഷ നൽകിയിട്ടുള്ളത്.
നിക്ഷേപ താൽപര്യം വർധിക്കുന്നതിനാൽ ലിസ്റ്റിംഗ് നേട്ടത്തിന് സാധ്യതയുണ്ടോ എന്നതിലാണ് റീട്ടെയിൽ നിക്ഷേപകരുടെ കണ്ണ്. ഈ ആഴ്ച ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നടന്ന എട്ട് കമ്പനികളാണ് അടുത്താഴ്ച ലിസ്റ്റിംഗ് ഒരുങ്ങുന്നത്.
മോട്ടിസൺ ജുവലറി, മുത്തൂറ്റ് മൈക്രോഫിന്‍, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്സ്, ഹാപ്പി ഫോര്‍ജിംഗ്സ്, ആര്‍ബിഇസെഡ് ജ്വല്ലേഴ്സ്, ക്രെഡോ ബ്രാന്‍ഡ്സ്, ആസാദ് എൻജിനീയറിംഗ്, ഇന്നോവ ക്യാപ്റ്റാബ് എന്നിവയാണ് അടുത്ത ആഴ്ച എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാൻ പോകുന്ന കമ്പനികൾ. ഇവയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം പരിശോധിച്ചാൽ നേട്ടത്തിനുള്ള സാധ്യതയാണിവ നൽകുന്നത്. ഓരോ കമ്പനികളെയും വിശദമായി നോക്കാം.

മോട്ടിസൺ ജുവലറി
മോട്ടിസണ്‍ ജുവലറിയാണ് സബ്‌സ്‌ക്രിപ്ഷന് ശേഷവും മികച്ച പ്രീമിയത്തില്‍ ട്രേഡ് ചെയ്യുന്നത്. ബുധനാഴ്ച ഇഷ്യു ക്ലോസ് ചെയ്തപ്പോള്‍ 173 മടങ്ങാണ് മോട്ടിസൺ ജുവലറിയുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. ഗ്രേ മാര്‍ക്കറ്റില്‍ 85 രൂപയാണ് മോട്ടിസണ്‍ ജുവലറിയുടെ പ്രീമിയം. 55 രൂപയാണ് ഇഷ്യു വില. ഇതുപ്രകാരം 140 രൂപയാണ് പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗ് വില. ഡിസംബർ 21 മുതൽ ഓഹരിയുടെ അലോട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്. ലിസ്റ്റിംഗ് തീയതി ഡിസംബർ 26.
സൂരജ് എസ്റ്റേറ്റ് ഡെലവപ്പേഴ്സ്
ഇഷ്യുവിനേക്കാള്‍ 16.57 മടങ്ങാണ് സൂരജ് എസ്‌റ്റേറ്റ് ഡെലപ്പേഴ്‌സ് ഐപിഒയുടെ സബ്‌സ്‌ക്രിപ്ഷന്‍. 25 രൂപ പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം നടക്കുന്നത്. 360 രൂപ ഇഷ്യു വിലയുള്ള ഓഹരിയുടെ ലിസ്റ്റിംഗ് വില 385 രൂപയായാണ് പ്രതീക്ഷിക്കുന്നത്. 6.94 ശതമാനം ലിസ്റ്റിംഗ് നേട്ടമാണിത്. ഡിസംബർ 21 മുതൽ ഓഹരിയുടെ അലോട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്. ലിസ്റ്റിംഗ് തീയതി ഡിസംബർ 26.
മുത്തൂറ്റ് മൈകക്രോഫിന്‍
മുത്തൂറ്റ് മൈകക്രോഫിന്‍ ഐപിഒയ്ക്ക് 12.3 മടങ്ങാണ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. 25 രൂപയാണ് കമ്പനി ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം. 291 രൂപ ഇഷ്യു വിലയുള്ള ഓഹരി 316 രൂപയില്‍ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണിത് കാണിക്കുന്നത്. 8.50 ശതമാനത്തിന്റെ നേട്ടമാണിത്. ഡിസംബർ 21 മുതൽ ഓഹരിയുടെ അലോട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്. ലിസ്റ്റിംഗ് തീയതി ഡിസംബർ 26.
മുഫ്തി ജീന്‍സ്
51.85 മടങ്ങാണ് മുഫ്തി ജീന്‍സ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ഓഹരികള്‍ േ്രഗ മാര്‍ക്കറ്റില്‍ 134 രൂപ പ്രീമിയത്തില്‍ ട്രേഡ് ചെയ്യുന്നുണ്ട്. 280 രൂപ ഇഷ്യു വിലയുള്ള ഐപിഒയ്ക്ക് പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗ് വില 414 രൂപയാണ്. 47.86 ശതമാനത്തിന്റെ നേട്ടം പ്രതീക്ഷിക്കാം. ഡിസംബര്‍ 22 മുതല്‍ ഓഹരികളുടെ അലോട്ട്‌മെന്റ് തുടങ്ങും. ഡിസംബര്‍ 27 നാണ് ലിസ്റ്റിംഗ്.
ഹാപ്പി ഫോര്‍ജിംഗ്സ്
82.63 മടങ്ങ് ഇഷ്യു നടന്ന ഐപിഒയാണ് ഹാപ്പി ഫോര്‍ജിംഗ്സിന്റേത്. 406 രൂപ പ്രീമിയത്തിലാണ് ഇപ്പോഴും ഗ്രേ മാര്‍ക്കറ്റില്‍ ഹാപ്പി ഫോര്‍ജിംഗ്സ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 850 രൂപ ഇഷ്യു വിലയുള്ള ഓഹരിക്ക് പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗ് വില 1,256 രൂപയാണ്. 47.76 ശതമാനത്തിന്റെ ലിസ്റ്റിംഗ് നേട്ടമാണിത്. ഡിസംബര്‍ 22 മുതല്‍ ഓഹരികളുടെ അലോട്ട്‌മെന്റ് തുടങ്ങും. ഡിസംബര്‍ 27 നാണ് ലിസ്റ്റിംഗ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
