സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് കേന്ദ്രം നിർബന്ധമാക്കി. നിർദ്ദേശം 100 ശതമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട മേധാവികളെ ചുമതലപ്പെടുത്തി. കൊവിഡ് -19 രോഗികളുള്ള സോണുകളിൽ താമസിക്കുന്നവർക്ക് മൊബൈൽ ആപ്പ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്വകാര്യ, പൊതു മേഖല ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ഉപയോഗം നിർബന്ധമാക്കും. ജീവനക്കാർക്കിടയിൽ ഈ ആപ്ലിക്കേഷൻ 100 ശതമാനവും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതത് സ്ഥാപന മേധാവികളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു. മെയ് 4 മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൌൺ രണ്ടാഴ്ചത്തേക്ക് സർക്കാർ നീട്ടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.

കാശുണ്ടാക്കാം ഈ മൊബൈല്‍ ആപ്പുകള്‍ വഴികാശുണ്ടാക്കാം ഈ മൊബൈല്‍ ആപ്പുകള്‍ വഴി

സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി

കൊവിഡ് -19 അണുബാധയ്ക്ക് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാൻ മൊബൈൽ അപ്ലിക്കേഷൻ ഉപഭോക്താക്കളെ സഹായിക്കും. കൊറോണ വൈറസ് അണുബാധ ഒഴിവാക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും അതിന്റെ ലക്ഷണങ്ങളും ഉൾപ്പെടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ആപ്പ് വഴി ആളുകൾക്ക് അറിയാനാകും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ച ഏഴ് നിര്‍ദ്ദേശങ്ങളിലും ജനങ്ങൾ ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ ഇ-പാസ് ആയി ആരോഗ്യ സേതു ആപ് ഉപയോഗിക്കാം. കൊവിഡ് -19 നെതിരെ പോരാടാന്‍ ട്രാക്കിങ് ആപ്ലിക്കേഷൻ ഒരു അവശ്യ ഉപകരണമാണെന്ന് മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 'ആരോഗ്യ സേതു' ട്രാക്കിങ് ആപ്ലിക്കേഷൻ ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാൻ സഹായിക്കുകയും സഹായിക്കുന്ന വിവരങ്ങൾ നൽകുകയും ചെയ്യും. നിങ്ങൾ ഒരു കോവിഡ് -19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാനും ഇതു വഴി സാധിക്കും.

എല്ലാവരും ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് നരേന്ദ്ര മോദി 

English summary

Aarogya setu app compulsory for Government and Private Sector Employees | സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി

The Center has made it mandatory for government and private sector employees to use the Aarogya Setu Mobile App. Read in malayalam.
Story first published: Saturday, May 2, 2020, 11:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X