കത്തി ജ്വലിക്കുകയാണ് സൂര്യൻ. ഇത്തവണത്തെ വേനൽ കൂടുതൽ കഠിനാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വേനൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൃഷി തൊട്ട് നിർമാണ ജോലികളെ വരെ വേനൽ ചൂട് ബാധിക്കുന്നുണ്ട്.
ചൂടിൽ നിന്ന് രക്ഷ നേടാൻ എയർകണ്ടീഷണർ സഹായം തേടുന്നതിനാൽ എസി വ്യവസായം ക്ലെച്ച് പിടിക്കുന്ന സമയം കൂടിയാണിത്. രാജ്യത്തുടനീളം ചൂട് കൂടുമ്പോൾ എയർ കണ്ടീഷണറുകളുടെ ആവശ്യതയും വർധിക്കകയാണ്. കമ്പനികളുടെ വില്പന ഉയരുന്നതിനാൽ എസി സ്റ്റോക്കുകൾ ശ്രദ്ധിക്കേണ്ട സമയമാണിത്.
എസി ഓഹരികളും പ്രകടനവും
എസി കമ്പനികളുടെ ഓഹരി വില ട്രെൻഡ് നോക്കിയാൽ മിക്ക എസി ഓഹരികളും ഹ്രസ്വകാലത്തേക്ക് മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, ദീർഘകാല നേട്ടം നൽകുന്നവയാണ്. 2023 മാർച്ച് മുതൽ 1 മാസത്തേക്കുള്ള പ്രകടനം നോക്കിയാൽ വോൾട്ടാസ് 7 ശതമാനത്തിലധികം ഇടിഞ്ഞു.
ജോൺസൺ കൺട്രോൾസ് - ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യ 5 ശതമാനവും ആംബർ എന്റർപ്രൈസസ് 1 ശതമാനവും താഴേക്കാണ്. ഇക്കാലയളവിൽ വേൾപൂൾ 2.5 ശതമാനത്തിലധികം ഉയർന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ആംബർ, ജോൺസൺ കൺട്രോൾസ് - ഹിറ്റാച്ചി എന്നിവ 48 ശതമാനം ഇടിഞ്ഞു. വോൾട്ടാസിന് 37 ശതമാനമാണ് ഇടിവ്. ബ്ലൂ സ്റ്റാർ ഈ കാലയളവിൽ 28 ശതമാനം നേട്ടമുണ്ടാക്കി. 3 വർഷത്തെ കാലയളവിലെ പ്രകടനം നോ്കിയാൽ ഒരു എസി ഓഹരി ഒഴികെ മറ്റുള്ളവ മികച്ച വരുമാനം നൽകി. ബ്ലൂ സ്റ്റാറും ആംബറും മൾട്ടിബാഗർ റിട്ടേൺ നൽകി.
ബ്ലൂ സ്റ്റാർ ഓഹരി 183 ശതമാനവും ആംബർ 103 ശതമാനവും മുന്നേറി. വോൾട്ടാസിന് 87 ശതമാനമായിരുന്നു മുന്നേറ്റം. ഇക്കാലയളവിൽ ഹിറ്റാച്ചി ഓഹരികൾ 39 ശതമാനം ഇടിഞ്ഞു.
ഓഹരികൾ വാങ്ങാമോ
2023-ലെ വേനൽക്കാലം എസി നിർമാണ കമ്പനികളെ സംബന്ധിച്ച് ആരോഗ്യകരമായ സീസണായിരിക്കും. ചൂട് ഉയർന്ന് വരുന്നതിനാൽ മാർച്ച് മുതൽ ഡിമാന്റ് വർധിക്കുകയാണ്. 2020 ഒക്‌ടോബർ മുതൽ രാജ്യത്ത് റെഡി-ടു-ഇൻസ്റ്റാൾ എസികളുടെ ഇറക്കുമതി നിരോധനിച്ചത് ഇന്ത്യയിലെ എസി നിർമ്മാതാക്കൾക്ക് ഉത്തേജനമാണ്.
കഴിഞ്ഞ വർഷത്തെ വേനൽ കാല വില്പനയേക്കാൾ 15 ശതമാനം മുതൽ 20 ശതമാനം വരെ ഉയർന്ന വില്പനയാണ് 2023 വേനൽ കാലത്ത് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. വിവിധ വിപണി വിദഗ്ധർ പങ്കുവെയ്ക്കുന്ന അഭിപ്രായങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
2022 ൽ കാലം തെറ്റിയ മഴയും വിപണിയിലെ അനിശ്ചിതത്വങ്ങളും എസി വില്പനയെ ബാധിച്ചിട്ടുണ്ടെന്നാണ് ഫിസ്ഡം റിസർച്ച് മേധാവി നീരവ് കർക്കേര വിലയിരുത്തുന്നത്. എന്നാൽ കോവിഡിന് ശേഷമുള്ള ഗ്രാമ, നഗര വിപണിയിൽ എസി വ്യവസായത്തിന് പ്രതീക്ഷ അർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലൂ സ്റ്റാർ, വോൾട്ടാസ് തുടങ്ങിയ കമ്പനികൾക്ക് ഇത് നേട്ടമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ജനുവരി-മാർച്ച് പാദത്തിലും വേനൽ ചൂട് കാരണം നല്ല വില്പന എസി വ്യവസായത്തിലുണ്ടായെന്നാണ് ഷെയർഖാൻ ബിഎൻപി പരീഖ് റിസർച്ച് അനലിസ്റ്റ് ഖദീജ മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. താപനില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എസി ഓഹരികൾക്ക് വേനൽക്കാലം മികച്ചതായിരിക്കും.
ഈ സമയത്ത് ബ്ലൂ സ്റ്റാറിന് നേട്ടമുണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തൽ. വോൾട്ടാസ്, എൽജി ഇന്ത്യ, ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനുകൾ എന്നിവയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് സുമൻ ബാനർജി, ഹെഡോനോവ സിഐഒ സുമൻ ബാനർജിയുടെ നിരീക്ഷണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications