മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന അവധിക്ക് ശേഷമാണ് ഒക്ടോബറിൽ വിപണി വ്യാപാരം തുടങ്ങുന്നത്. തിങ്കളാഴ്ച ഗാന്ധി ജയന്തി അവധിയായതിനാൽ ഈ വ്യാപാര ആഴ്ച തുടങ്ങുന്നത് മൂന്ന് മുതലാണ്. പുതിയ മാസത്തിലേക്ക് നോക്കുമ്പോൾ ഒക്‌ടോബർ ആദ്യവാരം നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം. ഒക്ടോബർ ആറിന് യോഗ തീരുമാനങ്ങൾ പുറത്ത് വരും.
ജൂലായ്-സെപ്റ്റംബർ പാദത്തിൽ കമ്പനികളുടെ പ്രവർത്തന ഫലം, ആഭ്യന്തര, ആഗോള മാക്രോ ഇക്കണോമിക് സൂചകങ്ങൾ, വാഹന വിൽപ്പന കണക്കുകൾ, വിദേശ ഫണ്ട് വിവരങ്ങൾ, ക്രൂഡ് ഓയിൽ വില എന്നിവ ഈ വാരത്തെ ചലിപ്പിക്കാൻ സാധ്യതയുള്ള ഘടകങ്ങളാണ്. ഇതോടൊപ്പം ലാഭവിഹിതം, ഓഹരി വിഭജനം, ബോണസ് ഓഹരി എന്നീ മൂന്ന് കോർപ്പറേറ്റ് നടപടികളും ഈ വാരം നടക്കുന്നുണ്ട്.
ബോണസ് ഓഹരി
കെമിക്കല്‍ കമ്പനിയായ യുഡ് ഡെക്കോര്‍ ആണ് ഈ വാരം ബോണസ് ഓഹരി നല്‍കുന്നത്. 15:100 അനുപാതത്തിലാണ് ഓഹരി ബോണസ് ഓഹരികള്‍ നല്‍കുന്നത്. 100 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 15 ഓഹരികളാണ് ബോണസായി ലഭിക്കുന്നത്. ഒക്ടോബര്‍ അഞ്ചാണ് ഇതിനുള്ള റെക്കോര്‍ഡ് തീയതി.

ലാഭവിഹിതം
എയര്‍ലൈന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ അസീലിയ സൊല്യൂഷന്‍സ് ഇന്ത്യ ലിമിറ്റഡ് മാത്രമാണ് ഈ വാരം ലാഭവിഹിതം നല്‍കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് കമ്പനി 300 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിയോഹരി 30 രൂപ ലാഭവിഹിതം ലഭിക്കും. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 6 ആണ്.
തുടര്‍ച്ചയായി ലാഭവിഹതം പ്രഖ്യാപിക്കുന്ന കമ്പനി 2002 സെപ്റ്റംബര്‍ 19 മുതല്‍ 30 തവണ ലാഭവിഹിതം കൈമാറി. കഴിഞ്ഞ 12 മാസത്തിനിടെ 80 രൂപയാണ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. ഇതുപ്രകാരം 1,630.75 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 4.91 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
ഓഹരി വിഭജനം
2 കമ്പനികളാണ് ഈ വാരം ഓഹരി വിഭജനം നടത്തുന്നത്. ആദ്യത്തേത് ലൈറ്റിംഗ് കമ്പനിയായ സൂര്യ റോഷിനിയാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കമ്പനി ഫാൻ, സ്റ്റീൽ, ലൈറ്റിംഗ്, എൽഇഡി, കിച്ചൻ അപ്ലിയൻസസ്, പിവിസി പൈപ്പ് എന്നിവ നിർമിക്കുന്നു. 44 ലധികം രാജ്യങ്ങളിൽ കമ്പനി ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
രാജ്യത്തെ തന്നെ എൽഇഡി ലൈറ്റ് നിർമാതാക്കളിൽ മുൻനിരക്കാരാണ് സൂര്യ റോഷിനി. 5,317 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾ കാപ് ഓഹരി 2:1 അനുപാതത്തില്‍ ഓഹരികള്‍ വിഭജിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായാണ് വിഭജിക്കുന്നത്. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഒക്ടോബര്‍ 6 ആണ്.
ഫോക്കസ് ലൈറ്റിംഗ് ആന്‍ഡ് ഫിക്ടെചറും ഇതേ ദിവസം എക്‌സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യും. 1:5 അനുപാതത്തിലാണ് ഫോക്കസ് ലൈറ്റിംഗ് ഓഹരി വിഭജനം നടക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഒക്ടോബര്‍ 6 ആണ്.
ഓഹരി വിഭജനത്തിന് മുന്നോടിയായി വെള്ളിയാഴ്ച 837.30 രൂപ എന്ന 52 ആഴ്ചയിലെ ഉയർന്ന വിലയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 142.10 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications