ഓഹരികളുട വില വർധിക്കുന്നതിനൊപ്പം നിക്ഷേപകർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ലാഭവിഹിതം. കമ്പനികൾ ലാഭത്തിൽ നിന്നൊരു ഭാഗം നിക്ഷേപകരുമായി പങ്കിടുമ്പോഴാണ് നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കുന്നത്. പൊതുവെ ബ്ലൂചിപ്പ് കമ്പനികളും പൊതുമേഖലാ കമ്പനികളുമാണ് ലാഭവിഹിതത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
എയ്സ് ഇക്വിറ്റിയുടെ ഡാറ്റ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിൽ 9.6 ശതമാനം വരെ ഡിവിഡന്റ് യീൽഡ് നിർത്തിയ അഞ്ച് പെന്നി ഓഹരികളെ കാണാം. പെന്നി ഓഹരികൾ ഉയർന്ന അപകട സാധ്യതയുള്ളവയാണ്. അതേസമയം ഇവ ലാഭവിഹിതം നൽകുന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകുന്നുമില്ല. വിശദാംശങ്ങൾ നോക്കാം.
ഡിവിഡന്റ് യീൽഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ലാഭവിഹിതത്തെ കണകാക്കാൻ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക അനുപാതമാണ് ഡിവിഡന്റ് യീല്‍ഡ്. അതായത്, ഓഹരിയുടെ വിപണി വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം തുക നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി കമ്പനി നല്‍കുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാം. കമ്പനികൾ സ്ഥിരമായി ലാഭവിഹിതം നൽകണമെന്ന് ഉറപ്പില്ല. അതോടൊപ്പം നൽകുന്ന തുകയിലും ഏറ്റകുറച്ചിലുകളുണ്ടാകാം.

സ്വസ്തിക സേഫ് ഡെപ്പോസിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്
ഫിനാൻഷ്യൽ സർവീസസ് സ്ഥാപനമായ സ്വസ്തിക സേഫ് ഡെപ്പോസിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 9.58 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. 12 മാസത്തിനിടെ 1 രൂപയാണ് സ്വസ്തിക സേഫ് ഡെപ്പോസിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലാഭവിഹിതമായി നൽകിയത്. 10.44 രൂപയിൽ ലഭ്യമായ ഓഹരിക്ക് 9.58 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. തുടർച്ചയായ ലാഭവിഹിതം നൽകുന്ന കമ്പനി 2002 മുതൽ 22 തവണ ലാഭവിഹിതം നൽകിയിട്ടുണ്ട്.
എം ലക്ഷ്മി ഇന്‍ഡസ്ട്രീസ്
ഒരു വര്‍ഷത്തിനിടെ 8.85 ശതമാനം ഡിവിഡന്റ് യീല്‍ഡുമായി മുന്നില്‍ നില്‍ക്കുന്നത് എം ലക്ഷ്മി ഇന്‍ഡസ്ട്രീസ് ആണ്. 12 മാസത്തിനിടെ 10 പൈസയാണ് കമ്പനി ലാഭവിഹിതമായി നല്‍കിയത്. 1.13 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിക്ക് 8.85 ശതമാനം ഡിവിഡന്റ് യീല്‍ഡണ്ട്. 2022 ലും ലാഭവിഹിതം നല്‍കിയ കമ്പനി അന്ന് 50 പൈസ പ്രതിയോഹരി ലാഭവിഹിതം കൈമാറി.
ഐഎല്‍ ആന്‍ഡ് എഫ്എസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ്
327 കോടി രൂപ വിപണി മൂല്യമുള്ള ഐഎല്‍ ആന്‍ഡ് എഫ്എസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ഓഹരിക്ക് 6.78 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 12 മാസത്തിനിടെ 80 പൈസയാണ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. 11.80 രൂപയുടെ ഓഹരിക്ക് 6.78 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. സ്ഥിരമായി വര്‍ഷത്തില്‍ സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന കമ്പനി 2001 മുതല്‍ 23 തവണ ഇതിനോടകം ലാഭവിഹിതം നല്‍കിയിട്ടുണ്ട്.
കോംപേജ് ഇന്‍ഫോകോം
കമ്പ്യൂട്ടര്‍ പാര്‍ട്‌സ്, സോഫ്റ്റ് വെയര്‍, ടെലികോം ഉപകരണങ്ങള്‍ എന്നിവയുടെ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് കോംപേജ് ഇന്‍ഫോകോം. 79 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിക്ക്് 2.19 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 5 വര്‍ഷത്തിനിടെ തുടര്‍ച്ചയായി ഡിവിഡന്റ് നല്‍കിയ കമ്പനി 12 മാസത്തിനിടെ 20 പൈസ ലാഭവിഹിതം നല്‍കി.
എസ്ആർയു സ്റ്റീൽ
വിവിധ തരത്തിലുള്ള ഇരുമ്പ്, ഉരുക്ക് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എസ്ആർയു സ്റ്റീൽ. 12 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി 1 ശതമാനത്തോളം ഡിവിഡന്റ് യീൽഡ് പുലർത്തുന്നുണ്ട്. 12 മാസത്തിനിടെ 10 പൈസ ലാഭവിഹിതം നൽകിയ ഓഹരിക്ക് നിലവിലെ ഓഹരി വിലയായ 10.28 രൂപ പ്രകാരം 0.97 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
