വിപണിയിലെ ശനിയാഴ്ചയിലെ പ്രത്യേക സെഷനിൽ സൂചികകൾ നഷ്ടത്തിലേക്ക് വീഴുന്ന കാഴ്ചയായിരുന്നു കണ്ടത്. അതേസമയം സ്മോൾകാപ് ഓഹരികൾ നേട്ടത്തിലാണ്. കമ്പനികളുടെ പാദഫലങ്ങൾ വരുന്ന സമയത്തും കാര്യമായ മുന്നേറ്റം വിപണിയിൽ കാണാനില്ല. അതേസമയം ഓഹരി വിപണിയിൽ കമ്പനികൾ നൽകിയ റിപ്പോർട്ട് പ്രകാരം വിവിധ സ്മോൾകാപ് ഓഹരികളിൽ പ്രമുഖ നിക്ഷേപകർ കണ്ണുവെച്ചതായി കാണാം.
ഇക്കൂട്ടത്തിലൊന്നാണ് പ്രമുഖ നിക്ഷേപകനായ മുകുൾ അഗർവാൾ ഡിസംബർ പാദത്തിൽ 14 ലക്ഷം ഓഹരികൾ വാങ്ങിയൊരു സ്മോൾ കാപ് ഓഹരിയായ സ്റ്റോക്ക് സ്‌ട്രൈഡ്സ് ഫാർമ സയൻസ് ലിമിറ്റഡ്. വിശദാംശങ്ങൾ നോക്കാം.
ആരാണ് മുകുൾ അഗർവാൾ
ഇന്ത്യൻ ഓഹരി വിപണിയിലെ താര നിക്ഷേപരിലൊരാളാണ് മുകുൾ അഗർവാൾ. 1990 കളുടെ അവസാനത്തിൽ വിപണിയിലെത്തിയ മുകുൾഅഗർവാൾ ആക്രമണാത്മക നിക്ഷേപം തന്ത്രം പിന്തുടരുന്ന നിക്ഷേപകനാണ്. ശരിയായ വിശകലനം, മൾട്ടിബാഗറാകാൻ സാധ്യതയുള്ള പെന്നി ഓഹരികളിൽ റിസ്ക് എടുക്കുക, നിക്ഷേപത്തിനും ട്രേഡിംഗിനുമായി രണ്ട് വ്യത്യസ്ത പോർട്ട്ഫോളിയോ എന്നിവയാണ് മുകുൾ അഗർവാളിന്റെ നിക്ഷേപ രീതികൾ.

സ്ട്രൈഡ്സ് ഫാർമ സയൻസ്
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്ൽ കമ്പനിയാണ് സ്ട്രൈഡ്സ് ഫാർമ സയൻസ്. ബ്രാൻഡഡ്, ജനറിക് വിഭാഗങ്ങളിൽ കമ്പനി മരുന്നുകൾ നിർമിക്കുന്നു. ഗുളികകൾ, ക്യാപ്‌സ്യൂളുകൾ, സോഫ്റ്റ് ജെലാറ്റിൻ കാപ്‌സ്യൂളുകൾ, പാരന്ററലുകൾ, സെമി സോളിഡുകൾ എന്നിവയാണ് പ്രധാന ഉത്പ്പന്നങ്ങൾ.
പുതിയ നിക്ഷേപം
ഡിസംബർ പാദത്തിലെ ഷെയർഹോൾഡിംഗ് ഡാറ്റ പ്രകാരം പ്രമുഖ നിക്ഷേപകനായ മുകുൾ അഗർവാളിന് സ്ട്രൈഡ്സ് ഫാർ സയൻസിൽ നിക്ഷേപമുണ്ട്. ഡിസംബർ പാധത്തിൽ കമ്പനിയുടെ 1.52 ശതമാനം ഓഹരികൾ അതായത് 14 ലക്ഷം ഓഹരികളാണ് മുകുൾ അഗർവാൾ വാങ്ങിയത്. വിദേശ സ്ഥാപന നിക്ഷേപകരും ഡിസംബർ പാദത്തിൽ കമ്പനിയിൽ നിക്ഷേപം ഉയർത്തിയിട്ടുണ്ട്. 17.25 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 19.45 ശതമാനമായി ഉയർന്നു.
മറ്റു നിക്ഷേപകർ
കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ 27.39 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കയ്യിലുള്ളത്. ഇതിന്റെ ഭൂരിഭാഗവും പണയത്തിലാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം 19.42 ശതമാനത്തില്‍ തന്നെ തുടരുകയാണ്. ഇതില്‍ എല്‍ഐസിക്ക് 4.15 ശതമാനം ഓഹരിയും ആദിത്യ ബിര്‍ള സണ്‍ ലൈഫ് ട്രസ്റ്റിന് 5.45 ശതമാനം ഓഹരിയുമുണ്ട്. ക്വാന്‍ഡ് മ്യൂച്വല്‍ ഫണ്ടിന് 5.42 ശതമാനവും എസ്ബിഐ ലോങ്‌ടേം ഇക്വിറ്റി ഫണ്ടിന് 1.10 ശതമാനവും നിക്ഷേപമുള്ള ഓഹരിയാണിത്.
ഓഹരി പ്രകടനം
ശനിയാഴ്ചയിലെ ക്ലോസിംഗ് പ്രകാരം 679.25 രൂപയാണ് ഓഹരി വില. 52 ആഴ്ചയ്ക്കിടെ ഓഹരി 268.15 രൂപയ്ക്കും 736 രൂപയ്ക്കും ഇടയില്‍ വ്യാപാരം നടത്തി. ഒരു വര്‍ഷത്തിനിടെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരിയാണ് സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സ്. 106.84 ശതമാനമാണ് ഓഹരി മുന്നേറിയത്. മൂന്ന് മാസതക്തിനിടെ 36.52ശതമാനം മുന്നേറ്റവും ഓഹരി വിലയിലുണ്ടായി. 2024 ല്‍ ഇതുവരെ 4.62 ശതമാനം റിട്ടേണ്‍ ഓഹരി നല്‍കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
