ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ വലിയ തകർച്ച നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചു വരവിന്റെ പാതയിലാണ്. ലിസ്റ്റ് ചെയ്ത പത്ത് കമ്പനികളിൽ എട്ടെണ്ണത്തിന്റെയും ഓഹരികൾ കഴിഞ്ഞ രണ്ട് ട്രേഡിംഗ് ദിവസങ്ങളിലായി പോസറ്റീവ് ടെൻഡിലാണ് ക്ലോസ് ചെയ്തത്. അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, എസിസി, അംബുജ സിമന്റ്‌സ്, അദാനി വിൽമർ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, എൻഡിടിവി, അദാനി എന്റർപ്രൈസസ് എന്നിവയുടെ ഓഹരികൾ ബുധനാഴ്ച 2-15 ശതമനം ഉയർന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസത്തിന് ശേഷം വിവിധ ഓഹരികൾ ഇടയ്ക്കിടെ വീണ്ടെടുക്കൽ നടത്തിയിരുന്നെങ്കിലും ജനുവരി 23 ന് ശേഷം ഇടിവ് നേരിട്ട അദാനി ടോട്ടൽ ഗ്യാസും ബുധനാഴ്ച നേട്ടത്തിലെത്തി. ജനുവരി 23 മുതൽ ഓഹരി മൂല്യം 83 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ബുധനാഴ്ച വിപണി ക്ലോസ് ചെയ്ത സമയത്ത് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം ഏകദേശം 7.6 ലക്ഷം കോടി രൂപയാണ്. വ്യാഴാഴ്ചയും ഗ്രൂപ്പ് ഓഹരികൾ നേട്ടത്തിലാണ്.
അദാനി എന്റർപ്രൈസ് 4.99 ശതമാനം ഉയർന്ന് 1627 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രീൻ എനർജി 5 ശതമാനം ഉയർന്ന് 535 രൂപയിലും അദാനി പവർ 4.98 ശതമാനം ഉയർന്ന് 161.25 രൂപയിലും വ്യാപാരം നടക്കുന്നത്. അദാനി ട്രാൻസ് മിഷൻ 5 ശതമാനം ഉയർന്ന് 708.75 രൂപയിലും അദാനി വിൽമർ 5 ശതമാനം ഉയർന്ന് 398 രൂപയിലുമാണുള്ളത്.
നേട്ടമായ കാര്യങ്ങൾ
അദാനിയുടെ ഗ്രൂപ്പ് വായ്പകൾ മുൻകൂട്ടി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ വിപണിയിലുണ്ട്. ഇതിൽ പ്രധാനം അദാനി ഗ്രൂപ്പ് മാർച്ച് അവസാനത്തോടെ 690 മില്യൺ മുതൽ 790 മില്യൺ ഡോളർ വരെ മൂല്യമുള്ള ഷെയർ ബാക്ക്ഡ് വായ്പകൾ അടച്ചു തീർക്കുമെന്നതാണ്. റോയിട്ടേഴ്‌സ് റിപ്പോർട്ട് വിപണിയെ അനുകൂലമാക്കി. അമിത കടബാധ്യത സംബന്ധിച്ച് ആശങ്കയിലായ നിക്ഷേപകരെ അത് സ്വാധീനിച്ചു.
ഓഹരി വിലയിടിവ് ഇടയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി ഗ്രൂപ്പ് ഈ ആഴ്ച സിംഗപ്പൂരിലും ഹോങ്കോങ്ങിലും റോഡ്ഷോ നടത്തുമെന്ന റിപ്പോർട്ടും അനുകൂലമാണ്. അതേസമയം ഓഹരി വിലയെ സ്വാധീനിക്കുന്നൊരു കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ ഇന്ത്യയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം പൊതുതാൽപര്യ ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് വിധ പറയാൻ പോകുന്നത്. നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിക്കുന്ന വിഷയവും സുപ്രീംകോടതി പരിഗണിക്കും. അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ ഇതുവരെ നാല് പൊതുതാൽപര്യ ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ റിസ്കിൽ വാങ്ങാം
ഈ സാഹചര്യത്തിലും അദാനി ഗ്രൂപ്പ് ഓഹരികളിൽ കുറഞ്ഞ റിസ്കിൽ വാങ്ങാവുന്നത് സിമന്റ് ഓഹരികളാണ്. 65,506 കോടി രൂപ വിപണി മൂലധനമുള്ള അംബുജ സിമന്റ്സ്, എസിസി സിമന്റ് എന്നിവയാണിവ. ഇവയെ അനുകൂലമാക്കുന്ന 2 ഘടകങ്ങൾ നോക്കാം.
ആദ്യമായി കമ്പനികൾ തുടക്കത്തിൽ അദാനി ഗ്രൂപ്പ് കമ്പനിയല്ല. കഴിഞ്ഞ വർഷം ഒരു ടേക്ക് ഓവർ ഡീൽ വഴിയാണ് അദാനി ഗ്രൂപ്പ് അംബുജ സിമന്റ്സിനെ ഏറ്റെടുത്തത്. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ വർഷം വരെ അത് അദാനി ഗ്രൂപ്പിന്റെ കയ്യിലല്ലാത്തതിനാൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ അംബുജ സിമന്റ്സിൽ നടക്കാനുള്ള സാധ്യത കുറവാണ്.
രണ്ടാമതായി, സിമന്റ് ഓഹരികൾ മികച്ച പ്രകടനത്തിലാണെന്ന് കാണാൻ സാധിക്കും.അൾട്രാടെക് സിമന്റ് കഴിഞ്ഞ ദിവസം 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു, ജെകെ ലക്ഷ്മി സിമന്റ് ബുധനാഴ്ച 6 ശതമാനത്തിലധികം കുതിച്ചു. ഇന്ത്യ സിമന്റസിന്റെ ഓഹരി വില 3.5 ശതമാനമാണ് ഉയർന്നത്. വിപണിയിലെ ഡിമാൻഡ് സമീപഭാവിയിൽ അംബുജ സിമന്റ്സിനെ സഹായിച്ചേക്കും. ഇതേ ഘടകങ്ങൾ എസിസിക്കും ബാധകമാണ്.

ഓഹരി വില
ഇന്ന് 3.29 ശതമാനം ഉയർന്ന് 365.30 രൂപയിലാണ് അംബുജ സിമന്റ്(NSE: AMBUJACEM|BOM: 500425) ഓഹരികൾ വ്യാപാരം നടക്കുന്നത്. പിഇ (P/E) 36.93 മടങ്ങാണ്. പിബി റേഷ്യോ 2.96 മടങ്ങും ഇപിഎസ് 9.7 രൂപയുമാണ്. 598 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. താഴ്ന്ന വില 274 രൂപ.
എസിസി സിമന്റ് (NSE: ACC| BOM: 500410) 1,793.9 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 51.27 മടങ്ങാണ് പിഇ. പ്രതിയോഹരി ബുക്ക് വാലു 796.54 രൂപയാണ്. ഇപിഎസ് 34.7 രൂപ. 2,785 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. താഴ്ന്ന വില 1,659 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications