തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ നഷ്ടക്കഥ. കടുത്ത ചാഞ്ചാട്ടത്തിന് സാക്ഷ്യംവഹിച്ച വിപണിയില്‍ തുടക്കത്തില്‍ ലഭിച്ച നേട്ടം കൈവിട്ടാണ് നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതിനിടെ പൊതുമേഖലാ ബാങ്കിംഗ് ഓഹരികളില്‍ പ്രകടമായ വന്‍ നിക്ഷേപതാത്പര്യം വേറിട്ടുനില്ക്കുന്നു. ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി സൂചിക 46 പോയിന്റ് താഴ്ന്ന് 18,157-ലും സെന്‍സെക്സ് 152 പോയിന്റ് നഷ്ടത്തില്‍ 61,033-ലും ക്ലോസ് ചെയ്തു.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ആഗോള ഘടകങ്ങള്‍ സമ്മിശ്രഫലമാണ് കാണിച്ചതെങ്കിലും ഡോളറിനെതിരേ ശക്തിയാര്‍ജിക്കുന്ന ഇന്ത്യന്‍ രൂപയുടേയും ബാങ്കിംഗ്, ഐടി, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റത്തിന്റേയും പിന്‍ബലത്തില്‍ 90 പോയിന്റോളം നേട്ടത്തോടെ 18,288-ലാണ് നിഫ്റ്റി സൂചിക ഇന്നു വ്യാപാരം പുനരാരംഭിച്ചത്. പക്ഷേ 18,300 നിലവാരം ഭേദിക്കാനായില്ല. 18,296-ല്‍ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം സൂചിക 18,200-ലേക്ക് പിന്മാറി. പിന്നീട് അവസാന ഘട്ടം വരെ ഇതേ നിലവാരത്തില്‍ നിലയുറപ്പിച്ചു. എന്നാല്‍ 3 മണിയോടെ നേരിട്ട വില്പന സമ്മര്‍ദത്തില്‍ നിഫ്റ്റി സൂചിക 18,117-ലേക്ക് വീണു.
അതേസമയം എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,224 ഓഹരികളില്‍ 788 എണ്ണം മുന്നേറ്റം കാഴ്ചവെച്ചും 1,034 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതിനെ തുടര്‍ന്ന് എന്‍എസ്ഇയില്‍ മുന്നേറ്റവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതം (എഡി റേഷ്യോ) 0.89 നിരക്കില്‍ രേഖപ്പെടുത്തി. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 2 ശതമാനത്തിലധികം ഉയര്‍ന്ന് 15.92-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് താഴെ നില്ക്കുന്നിടത്തോളം ബുള്ളുകള്‍ക്ക് ആത്മവിശ്വാസമേകുന്ന ഘടകമാണ്.
അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം മാത്രമാണ് ബുധനാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ 4 ശതമാനത്തോളം മുന്നേറിയ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി സൂചികകള്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്നാല്‍ നിഫ്റ്റി ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ് സൂചികകള്‍ 1 ശതമാനത്തിലധികം നഷ്ടം നേരിട്ടു. നിഫ്റ്റി ഓട്ടോ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളില്‍ 1 ശതമാനത്തോളം നഷ്ടവും രേഖപ്പെടുത്തി.
പ്രധാന സൂചികയായ നിഫ്റ്റിയുടെ ഭാഗമായ 50 ഓഹരികളില്‍ 14 എണ്ണം മാത്രമാണ് ഇന്നു നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ അദാനി പോര്‍ട്ട്സ് 4 %, കോള്‍ ഇന്ത്യ 3 %, ഐടിസി 2 %, ഹീറോ മോട്ടോ കോര്‍പ് 0.88 %, ഡോ. റെഡ്ഡീസ് 0.87 % വീതവും നേട്ടം കരസ്ഥമാക്കി. അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് എന്നിവ 4 ശതമാനത്തിലധികം നഷ്ടം നേരിട്ടു. ഡിവീസ് ലാബ് 3 ശതമാനത്തിലേറെയും ഗ്രാസിം 2 ശതമാനവും സണ്‍ ഫാര്‍മ 1.62 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications