ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും. അതേസമയം ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഷെയര്‍ ബൈബാക്ക് പദ്ധതി.
ഷെയര്‍ ബൈബാക്ക്
വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയായിരിക്കും പൊതുവില്‍ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിക്കാറുള്ളത്. നിര്‍ദിഷ്ട സ്വീകരണ അനുപാതത്തിലാവും (Acceptance Ratio)നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങുക. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതിക്ക് ശേഷം വൈകാതെ തന്നെ, ബ്രോക്കര്‍ വെബ്സൈറ്റില്‍ ബൈബാക്കിന് അപേക്ഷിക്കാനുള്ള ഓപ്ഷന് ദൃശ്യമാകും. അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ (Buyback Window) കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം.
കാവേരി സീഡ്സ്
രാജ്യത്തെ ഹരിത വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് പിന്തുണയേകുയെന്ന ലക്ഷ്യത്തോടെ 1976-ല്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രമുഖ കമ്പനിയാണ് കാവേരി സീഡ്സ്. ഇന്ത്യന്‍ വിളകളും ഉയര്‍ന്ന ശേഷിയുള്ള സങ്കര വിത്തിനങ്ങളും ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കാര്‍ഷിക കമ്പനിയാണിത്. പച്ചക്കറി വിത്തിനങ്ങളാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
12 വ്യത്യസ്ത ജൈവ- കാലവസ്ഥാ മേഖലകളിലായി 65,000 ഏക്കര്‍ ഭൂമിയിലെ കൃഷിപ്പണിയില്‍ ഒരു ലക്ഷത്തിലധികം പരിപാലകര്‍ ഏര്‍പ്പെട്ടിരിക്കുന്നു. കൂടാതെ സൂക്ഷ്മ പോഷകങ്ങളും മണ്ണിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഘടകങ്ങളും രാസവളങ്ങളും കീടനാശികളും വിപണിയില്‍ എത്തിക്കുന്നുണ്ട്.
ഓഹരി വിശദാംശം
കാവേരി സീഡ്സിന്റെ നിലവിലെ വിപണി മൂല്യം 2,821 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 220 രൂപ നിരക്കിലാണുള്ളത്. കാര്‍ഷിക വിഭാഗത്തിലുള്ള ഓഹരികളുടെ ശരാശരി പിഇ അനുപാതം 34.45 നിരക്കിലായിരിക്കുമ്പോള്‍ കാവേരി സീഡ്സിന്റെ പിഇ റേഷ്യോ 11 മടങ്ങിലേയുള്ളൂ എന്നതും ശ്രദ്ധേയം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.86 ശതമാനമാണ്. കാവേരി സീഡ്സിന്റെ ഓഹരിയിന്മേലുള്ള ആദായം 14.5 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 15 ശതമാനവുമാണ്.
കാവേരി സീഡ്സ് കമ്പനിയുടെ ആകെ ഓഹരികളില്‍ 57.44 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ 17.68 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 7.43 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ 15.93 ശതമാനം വീതവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം 457 രൂപയിലായിരുന്നു കാവേരി സീഡ്സ് (BSE: 532899, NSE: KSCL) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 629 രൂപയും താഴ്ന്ന വില 415 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 9 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
കാവേരി സീഡ്സ് ബൈബാക്ക്- പ്രധാന 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
- ഷെയര്‍ ബൈബാക്ക് വില- പരമാവധി 700 രൂപ കവിയാത്ത നിരക്കിലാവും ഓഹരി തിരികെ വാങ്ങുക.
- ബൈബാക്കിനായി ചെലവിടുന്നത്- പരമാവധി 125.65 കോടി രൂപ.
- ബൈബാക്ക് രീതി- ഓപ്പണ്‍ മാര്‍ക്കറ്റ് റൂട്ട് മുഖേനയാവും തിരികെ വാങ്ങുക.
- ഉയര്‍ന്ന ബൈബാക്ക് വിലയില്‍ പരമാവധി 17,95,000 ഓഹരികളാവും തിരികെ വാങ്ങാന്‍ സാധിക്കുക.
- സമാനമായി 2021-ലും 120 കോടി രൂപ ചെലവിട്ട് പ്രതിയോഹരി 850 രൂപ നിരക്കില്‍ കാവേരി സീഡ്സ് ഷെയര്‍ ബൈബാക്ക് പൂര്‍ത്തിയാക്കിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications