തുടര്‍ച്ചയായ രണ്ടാം ദിനവും ആഭ്യന്തര ഓഹരി വിപണിയില്‍ നഷ്ടക്കഥ. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ നിന്നും പ്രതീക്ഷിച്ച അനുകൂല വാര്‍ത്തകള്‍ ലഭിക്കാതിരുന്നതും ആഗോള വിപണികള്‍ നഷ്ടത്തിലേക്ക് വീണതും ഇവിടെയും തിരിച്ചടിയായി. എന്നിരുന്നാലും തുടക്കത്തിലെ നഷ്ടം ഏറെക്കുറെ നികത്തിയാണ് പ്രധാന സൂചികകള്‍ വ്യാഴാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധേയം. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 18,053-ലും സെന്‍സെക്സ് 70 പോയിന്റ് നഷ്ടത്തില്‍ 60,836-ലും ക്ലോസ് ചെയ്തു.
5,500 കോടിയുടെ വില്പന
ആഭ്യന്തര ഓഹരി വിപണി തകര്‍ച്ചയിലേക്ക് നീങ്ങിയ ഘട്ടങ്ങളിലൊക്കെ ശക്തമായി പിന്തുണച്ചിരുന്ന ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (ഡിഐഐ) ഇക്കുറി ഓഹരികള്‍ വിറ്റൊഴിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 2 വരെയുള്ള കാലയളവില്‍ 5,540 കോടിയാണ് ഡിഐഐ വിറ്റൊഴിവാക്കിയത്. ഇതേ കാലയളവില്‍ നിഫ്റ്റി സൂചിക 6 ശതമാനത്തോളം മുന്നേറിയിരുന്നു. എന്നാല്‍ കഴിഞ്ഞ 8 വ്യാപാര ദിനങ്ങളില്‍ ഏഴിലും ഡിഐഐ വില്പനക്കാരുടെ റോളിലായിരുന്നു നിന്നത്.
അതേസമയം പ്രധാന സൂചികകള്‍ സര്‍വകാല റെക്കോര്‍ഡ് ഉയരത്തിന് സമീപത്തേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഡിഐഐയുടെ ഈ വില്‍പ്പനയെന്നതും ശ്രദ്ധേയമാണ്. ജൂണിന് ശേഷം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ വാങ്ങിക്കൂട്ടുന്നതിന്റെ തോതും താഴ്ന്നിട്ടുണ്ട്. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ കനത്ത വില്പന നടത്തിയപ്പോള്‍ പ്രതിമാസം 35,000 കോടി രൂപ ശരാശരിയില്‍ ആകെ 2.31 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഡിഐഐ നടത്തിയിരുന്നത്. എന്നാല്‍ ജൂണിന് ശേഷം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആകെ 26,500 കോടിയുടെ നിക്ഷേപമേ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിയിട്ടുള്ളൂ.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
110 പോയിന്റ് നഷ്ടത്തോടെയായിരുന്നു നിഫ്റ്റി സൂചിക വ്യാഴാഴ്ച പുനഃരാരംഭിച്ചതെങ്കിലും ഓപ്പണിങ് ഘട്ടത്തില്‍ തന്നെ നഷ്ടം കുറയ്ക്കാനുള്ള ബുള്ളുകളുടെ വ്യഗ്രത വ്യക്തമായിരുന്നു. തുടക്കത്തില്‍ 17,959-ല്‍ രേഖപ്പെടുത്തിയ ഇന്നത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും അതിവേഗം 18,000-ന് മുകളിലേക്ക് തിരികെ കയറി. തുടര്‍ന്ന് 18,100 ഭേദിക്കാന്‍ സൂചിക നോക്കിയെങ്കിലും 18,106-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം കുറിച്ച് 18,050-ലേക്ക് താഴ്ന്നു. പിന്നീട് അവസാനഘട്ടം വരെയും ഈ മേഖലയില്‍ തന്നെ നിഫ്റ്റി സൂചിക തുടരുകയായിരുന്നു.
ഇതിനിടെ എന്‍എസ്ഇയില്‍ വ്യാഴാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,195 ഓഹരികളില്‍ 825 എണ്ണം നേട്ടത്തിലും ബാക്കിയുള്ളവയില്‍ 972 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ എന്‍എസ്ഇയില്‍ മുന്നേറ്റവും ഇടിവും രേഖപ്പെടുത്തിയ ഓഹരികളുടെ അനുപാതം (എഡി റേഷ്യോ) 0.94-ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.03 നിലവാരത്തിലായിരുന്നു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യ വിക്സ് (VIX) സൂചിക 4 ശതമാനത്തിലധികം താഴ്ന്ന് 15.94-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 16-നും താഴേക്ക് വരുന്നത് ബുള്ളുകള്‍ക്ക് ആശ്വാസമേകുന്ന ഘടകമാണ്.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം ഒഴികെ ബാക്കിയുള്ള സൂചികകള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 1.18 ശതമാനം ഇടിഞ്ഞ നിഫ്റ്റി ഐടിയാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. നിഫ്റ്റി ഓട്ടോ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികകളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അതേസമയം 2.52 ശതമാനം മുന്നേറിയ പിഎസ്യു ബാങ്ക് സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ബാങ്ക്, റിയാല്‍റ്റി സൂചികകളും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നിഫ്റ്റി-50 സൂചികയുടെ ഭാഗമായ 50 ഓഹരികളില്‍ 20 എണ്ണം മാത്രമാണ് വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ നേട്ടത്തോടെ അവസാനിപ്പിച്ചത്. എസ്ബിഐ, ടൈറ്റന് കമ്പനി, യുപിഎല്‍, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ തുടങ്ങിയ ഓഹരികള്‍ 1 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി. അതേസമയം ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്പറേഷന് ഓഹരികള്‍ 2 ശതമാനത്തിലധികം നഷ്ടം നേരിട്ടു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
