ഐടി, മെറ്റല്‍ ഓഹരികളില്‍ ഇടിവ്; സെന്‍സെക്‌സില്‍ ഫ്‌ലാറ്റ് ക്ലോസിങ്

രണ്ട് ദിവസത്തെ ആവേശക്കുതിപ്പിന് ശേഷം ആഭ്യന്തര വിപണിയില്‍ ഫ്‌ലാറ്റ് ക്ലോസിങ്. അമേരിക്കയുടെ നിര്‍ണായകമായ തൊഴില്‍ വിപണിയുടെ കണക്കുകള്‍ ഇന്നു വൈകീട്ട് പുറത്തു വരാനുള്ളതിനാല്‍ ആഗോള വിപണികളും സമ്മിശ്ര പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 

ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നു ആഭ്യന്തര വിപണിയും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറിയത്. പ്രധാന സൂചികയായ നിഫ്റ്റി 120 പോയിന്റിനുള്ളില്‍ നിന്നാണ് ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയെന്നതും ശ്രദ്ധേയം. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 17 പോയിന്റ് താഴ്ന്ന് 17,315-ലും സെന്‍സെക്‌സ് 30 പോയിന്റ് നഷ്ടത്തില്‍ 58,191-ലും ക്ലോസ് ചെയ്തു.

വ്യാപാരം

40 പോയിന്റിലധികം നഷ്ടം നേരിട്ടാണ് നിഫ്റ്റി സൂചിക വെള്ളിയാഴ്ചത്തെ വ്യാപാരം പുനരാരംഭിക്കുന്നത്. പിന്നാലെ 17,300 നിലവാരം ഭേദിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അല്‍പസമയം പിന്‍വാങ്ങി നിന്നതിനുശേഷം ഒറ്റക്കുതിപ്പില്‍ 17,330 വരെ സൂചിക മുന്നേറിയെങ്കിലും തങ്ങിനില്‍ക്കാന്‍ സാധിക്കുന്നില്ല. പിന്നീട് ഏറെ നേരം 17,250 നിലവാരത്തില്‍ തുടരുകയും 12-മണിയോടെ നേരിട്ട വില്‍പന സമ്മര്‍ദത്തില്‍ 17,216-ലേക്ക് വീഴുകയും ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ 17,200 നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ച് സൂചിക അതിവേഗം കരകയറുന്നതിനാണ് പിന്നീട് സാക്ഷ്യംവഹിച്ചത്. ഒരു ഘട്ടത്തില്‍ 17,337 വരെ മുന്നേറി ഇന്നത്തെ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

വെള്ളിയാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,186 ഓഹരികളില്‍ 978 എണ്ണം നേട്ടത്തിലും 853 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതോടെ വ്യാപാരത്തില്‍ മുന്നേറ്റവും ഇടിവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.26 നിലവാരം കുറിച്ചു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 2.43 ആയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി എഡി റേഷ്യോ താഴുകയാണെന്നതും വിശാല വിപണിയിലെ ബുള്ളുകളുടെ ആത്മവിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു.

എന്‍എസ്ഇ

എന്‍എസ്ഇയിലെ സ്മോള്‍ കാപ്-100, മിഡ് കാപ്-100 സൂചികകള്‍ നേരിയ നഷ്ടം രേഖപ്പെടുത്തിയാണ് ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം വെളളിയാഴ്ചത്തെ വ്യാപാരത്തിനിടെ 88 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 47 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. സമാനമായി 60 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലയിലേക്ക് എത്തിയപ്പോള്‍ 12 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു.

ഇതിനിടെ ആഭ്യന്തര ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) സൂചികയില്‍ ഇന്നും 3 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് 18.78-ലേക്കെത്തി. വിക്‌സ് നിരക്കുകള്‍ 19 നിലവാരത്തിനും താഴേക്ക് വരുന്നത് വിപണിക്ക് അനുകൂല ഘടകമാണ്.

ഓഹരി വിഭാഗം സൂചിക

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. 1.23 ശതമാനം മുന്നേറിയ നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. നിഫ്റ്റി റിയാല്‍റ്റി, പ്രൈവറ്റ് ബാങ്ക്, മീഡിയ വിഭാഗം സൂചികകളാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ, പിഎസ്‌യു ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 1 ശതമാനത്തില്‍ താഴെയുള്ള നഷ്ടവും രേഖപ്പെടുത്തി.

നിഫ്റ്റി-50 സൂചിക

അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 25 എണ്ണം വീതം നേട്ടത്തോടെയും നഷ്ടത്തോടെയും വെള്ളിയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. ഇന്നു ഏറ്റവും കൂടുതല്‍ നേട്ടവും നഷ്ടവും കുറിച്ച 6 നിഫ്റ്റി ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

നേട്ടം-: ടൈറ്റന്‍ കമ്പനി 5.29 %, പവര്‍ഗ്രിഡ് 1.45 %, എന്‍ടിപിസി 1.17 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് 1.13 %., ഒഎന്‍ജിസി 1.02 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 0.99 % വീതവും മുന്നേറി.

നഷ്ടം-: ടാറ്റ കണ്‍സ്യൂമര്‍ -1.65 %, ബിപിസിഎല്‍ -1.44 %, എം & എം -1.36 %, അള്‍ട്രാടെക് സിമന്റ് -1.30 %, ടിസിഎസ് -1.16 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -1.14 % വീതവും ഇടിവ് നേരിട്ടു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X