തുടര്‍ച്ചയായ നാലാം ദിവസവും ആഭ്യന്തര വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. മികച്ച നേട്ടത്തോടെയാണ് പ്രധാന സൂചികകള്‍ ബുധനാഴ്ചത്തെ വ്യാപാരം പുനരാരംഭിച്ചതെങ്കിലും സമീപകാല ഉയര്‍ന്ന നിലവാരത്തിന് സമീപമെത്തിയതോടെ നേരിട്ട വില്പന സമ്മര്‍ദത്തില്‍ നേട്ടം ലഘൂകരിക്കപ്പെട്ടു.

മെറ്റല്‍, ഐടി ഓഹരികളിലാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. എന്നാല്‍ 'ഹെവിവെയിറ്റ് ഇന്‍ഡക്സ്' ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ഓഹരികളിലെ മുന്നേറ്റം സൂചികകളെ നഷ്ടത്തിലേക്ക് വീഴാതെ കാത്തുസൂക്ഷിച്ചു. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 34 പോയിന്റ് നേട്ടത്തോടെ 17,521-ലും സെന്‍സെക്സ് 174 പോയിന്റ് ഉയര്‍ന്ന് 59,135-ലും ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,166 ഓഹരികളില്‍ 841 എണ്ണം നേട്ടത്തിലും 985 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ വ്യാപാരത്തില്‍ മുന്നേറ്റവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.87-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.86 നിലവാരത്തിലായിരുന്നു. അടുത്തിടെ വിപണിയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പിന് തുനിഞ്ഞതാണ് എഡി റേഷ്യോ താഴാന്‍ ഇടയാക്കിയത്.
അതുപോലെ എന്‍എസ്ഇയിലെ മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകള്‍ ഇന്നത്തെ വ്യാപാരത്തില്‍ നേരിയ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബുധനാഴ്ചത്തെ വ്യാപാരത്തില്‍ 55 ഓഹരികള്‍ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 42 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും കുറിച്ചു. അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 21 എണ്ണം മുന്നേറ്റത്തോടെയും 29 ഓഹരികള്‍ നഷ്ടത്തോടെയുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയില്‍ ഇന്നു ഏറെ കയറ്റിറക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിശാല വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ കാര്യമായ മാറ്റമില്ലാതെ 17.49-ല്‍ തന്നെ ക്ലോസ് ചെയ്തത് ശ്രദ്ധേയമായി. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 6 എണ്ണം നഷ്ടം നേരിട്ടും 9 സൂചികകള്‍ നേട്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി.
നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ നെസ്ലെ ഇന്ത്യ, ഐടിസി, എച്ച്ഡിഎഫ്സി, റിലയന്‍സ് ഓഹരികള്‍ 2 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയപ്പോള്‍ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, എന്‍ടിപിസി, എസ്ബിഐ, ബജാജ് ഫിന്‍സേര്‍വ് എന്നിവ ഒരു ശതമാനത്തിലധികം നഷ്ടം നേരിട്ടു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications