മൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര ഓഹരി വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ആഗോള വിപണികളില്‍ സമ്മിശ്രഫലമാണ് നല്‍കിയതെങ്കിലും എല്ലാ വിഭാഗം ഓഹരികളുടേയും പിന്തുണയോടെ ആഭ്യന്തര സൂചികകള്‍ നഷ്ടം നികത്തി മുന്നേറുകയായിരുന്നു. കഴിഞ്ഞ ദിവസത്തേതിനു നേര് വിപരീതമായി പ്രധാന സൂചികകള്‍ ഇന്നു ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
ഇന്നു രാവിലെ നേട്ടത്തോടെ 17,000 നിലവാരത്തിന് മുകളിലായാണ് നിഫ്റ്റി സൂചിക വ്യാപാരം പുനരാരംഭിച്ചതെങ്കിലും കൂടുതല്‍ മുന്നേറാനാകാതെ താഴേക്ക് വീണു. എന്നിരുന്നാലും നിര്‍ണായകമായ 200-ഡിഎംഎ നിലവാരത്തിന് സമീപത്തു നിന്നും പിന്തുണ സ്വീകരിച്ച് സൂചിക കരകയറുകയായിരുന്നു. ആദ്യ ശ്രമത്തില്‍ 17,100 ഭേദിക്കാനായില്ലെങ്കിലും അവസാന ഘട്ടത്തില്‍ നിലവാരം മറികടക്കുകയും 17,128-ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. സമാനമായി സെന്‍സെക്സ് 500 പോയിന്റ് നേട്ടത്തോടെ 57,646-ലും ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ഇന്നു ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,173 ഓഹരികളില്‍ 891 എണ്ണം നേട്ടം കരസ്ഥമാക്കിയും 932 ഓഹരികള്‍ നഷ്ടം നേരിട്ടുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബുധനാഴ്ചത്തെ വ്യാപാരത്തില്‍ നേട്ടവും ഇടിവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.95-ലേക്ക് നില മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.31 നിലവാരത്തിലായിരുന്നു. 4 ദിവസത്തിനു ശേഷം എഡി റേഷ്യോ നില മെച്ചപ്പെടുത്തിയത്, ബുള്ളുകള്‍ക്ക് ആശ്വാസമേകുന്ന ഘടകമാണ്.
എന്‍എസ്ഇയുടെ മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട 53 ഓഹരികള്‍ കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 58 ഓഹരികള്‍ തകര്‍ച്ച നേരിട്ട് ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്.
28 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 34 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. അതേസമയം ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 1.5 ശതമാനം തിരുത്തല്‍ നേരിട്ട് 20.18-ലേക്കെത്തി.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളും ബുധനാഴ്ച നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 1.62 ശതമാനം മുന്നേറിയ നിഫ്റ്റി റിയാല്‍റ്റി സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, പിഎസ്യു ബാങ്ക്, എഫ്എംസിജി സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു. സമാനമായി നിഫ്റ്റി ഓട്ടോ, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി വിഭാഗം സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടവും കരസ്ഥമാക്കി.
അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 43 എണ്ണവും ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 7 നിഫ്റ്റി ഓഹരികള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. 3.5 ശതമാനം മുന്നേറിയ പവര്‍ഗ്രിഡ് കോര്പറേഷന് ഓഹരികള്‍, നേട്ടക്കണക്കില്‍ മുന്നിലെത്തി. കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 2 ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു.
അതേസമയം 1.50 ശതമാനം ഇടിഞ്ഞ അദാനി എന്റര്‍പ്രൈസസ് ആണ് നിഫ്റ്റി ഓഹരികളില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. ഏഷ്യന്‍ പെയിന്റ്സ്, ഡോ റെഡ്ഡീസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സിപ്ല, ടൈറ്റന് ഓഹരികളും നഷ്ടം കുറിച്ചു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications