2022-23 സാമ്പത്തിക വർഷം നിരാശാജനകമായ പ്രകടനത്തിലാണ് വിപണി അവസാനിച്ചത്. പണപ്പെരുപ്പം, പലിശ നിരക്ക് വർധനവ്, മന്ദഗതിയിലുള്ള ആഗോള സമ്പദ്‌വ്യവസ്ഥ, അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിംഗ് പ്രതിസന്ധി എന്നിവ വിപണിയെ തളർത്തി. സമാന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ വിപണി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. നിഫ്റ്റി 0.60 ശതമാനം നഷ്ടം നേരിട്ടപ്പോൾ സെൻസെക്സ് 0.72 ശതമാനം നേട്ടമുണ്ടാക്കി.
നിരക്ക് വർധനവും സാമ്പത്തിക മാന്ദ്യ ഭീതിയും തുടരുന്നതിനാൽ പുതിയ സാമ്പത്തിക വർഷത്തിലും വിപണിയുടെ ഹ്രസ്വകാല പ്രകടനം മോശമാകാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ അനുമാനം. ഇതിനാൽ വിപണിയിൽ ഹ്രസ്വകാല നിക്ഷേപം നടത്തുന്നവർ ജാഗ്രത പുലർത്തണമെന്ന്വിദഗ്ധർ ഉപദേശിക്കുന്നു. അടുത്ത 3-4 ആഴ്‌ചകളിൽ നിക്ഷേപകർക്ക് 15 ശതമാനം വരെ റിട്ടേൺ നൽകാവുന്ന വിവിധ അനലിസ്റ്റുകൾ നിർദ്ദേശിക്കുന്ന ഓഹരികൾ നോക്കാം.

ശോഭ ലിമിറ്റഡ്
നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലൊന്നാണ് ശോഭ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. ശോഭ ഇന്റീരിയേഴ്സ് ഡിവിഷൻ, ശോഭ ഗ്ലേസിംഗ് ആൻഡ് മെറ്റൽ വർക്ക്സ് ഡിവിഷൻ, ശോഭ കോൺക്രീറ്റ്, ശോഭ പ്രോജക്ട്സ് & ട്രേഡ് ഡിവിഷൻ, ശോഭ നവോത്ഥാന ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി വിവിധ ഡിവിഷനുകൾ കമ്പനിക്കുണ്ട്. ഇന്ത്യയെ കൂടാതെ ഗൾഫ് രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
ശോഭ ഡെലവപ്പേഴ്‌സ് ഓഹരികള്‍ 425- 435 രൂപ നിലവാരത്തില്‍ വാങ്ങാമെന്നാണ് ആനന്ദ് രതി ഷെയര്‍ ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സ് ഇക്വിറ്റി റിസര്‍ച്ച് മാനേജര്‍ ജിഗാര്‍ എസ്.പട്ടേല്‍ നിര്‍ദ്ദേശിക്കുന്നത്. 3-4 ആഴ്ചയ്ക്കുള്ളില്‍ ഓഹരികള്‍ 500 രൂപ നിലവാരത്തിലെത്താം.
നിര്‍ദ്ദേശ പ്രകാരം ഓഹരികള്‍ വാങ്ങുന്നവര്‍ 370 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. തിങ്കളാഴ്ച 432.95 രൂപയിലാണ് ശോഭ ഡെലവപ്പേഴ്‌സ് ഓഹരികള്‍ ക്ലോസ് ചെയ്ത്. ഈ വിലയില്‍ നിന്ന് 15.4 ശതമാനം നേട്ടത്തിലാണ് ലക്ഷ്യവില.
എച്ച്ഡിഎഫ്സി ലൈഫ്
ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നാാണ് എച്ച്ഡിഎഫ്സി ലൈഫ്. വ്യക്തിഗത, ഗ്രൂപ്പ് ഇൻഷുറൻസുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 495-500 രൂപ നിലവാരത്തില്‍ ഓഹരികള്‍ വാങ്ങാനാണ് ആനന്ദ് രതിയിലെ ജിഗാര്‍ എസ്. പട്ടേല്‍ നിര്‍ദ്ദേശിക്കുന്നത്. ലക്ഷ്യവില 540 രൂപയാണ്. 475 രൂപയാണ് സ്റ്റോപ്പ് ലോസ്. തിങ്കളാഴ്ച 503 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ വിലയില്‍ നിന്ന് 7.20 ശതമാനം ഉയരത്തിലാണ് ലക്ഷ്യവില.
സിപ്ല ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സിപ്ല ലിമിറ്റഡ്. റൂം ഫ്രഷ്നേഴ്സ്, ഡിറ്റര്‍ജന്റ്സ് മുതല്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്നുകള്‍ വരെ നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങൾ കമ്പനിക്കുണ്ട്. 891.45 രൂപയിലാണ് സിപ്ല ലിമിറ്റഡ് ഓഹരികള്‍ തിങ്കളാഴ്ച ക്ലോസ് ചെയതത്.
895- 905 രൂപയില്‍ ഓഹരികള്‍ വാങ്ങാനാണ് ജിഗാര്‍ എസ്. പട്ടേല്‍ നിര്‍ദ്ദേശിക്കുന്നത്. നാലാഴ്ചയ്ക്കകം 960 രൂപയിലേക്ക് ഓഹരികളെത്താം. ഈ നിര്‍ദ്ദേശ പ്രകാരം ഓഹരികള്‍ വാങ്ങുന്നവര്‍ 865 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. നിലവിലെ വിപണി വിലയേക്കാള്‍ 7.60 ശതമാനം നേട്ടമാണ് സിപ്ല ലിമിറ്റഡില്‍ കാണുന്നത്.
ടാറ്റ മോട്ടോഴ്‌സ്
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വാഹന നിര്‍മാണ കമ്പനിയായ ടാറ്റാ മോട്ടോഴ്‌സ് ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിര്‍മാതാവാണ്. ട്രക്ക് നിര്‍മാണ രംഗത്ത് നാലാമത്തെ വലിയ കമ്പനിയാണിത്. ബസ് നിര്‍മാതാക്കളില്‍ ലോകത്ത് രണ്ടാം സ്ഥാനം ടാറ്റാ മോട്ടോര്‍സിനാണ്.
424.25 രൂപയിലാണ് തിങ്കളാഴ്ച ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്ന് 6 ശതമാനം നേട്ടമാണ് ഓഹരി വിലയില്‍ കാണുന്നത്. 442-450 രൂപ ലക്ഷ്യവിലയാക്കി ടാറ്റ മോട്ടോഴ്‌സ് വാങ്ങാമെന്ന് ചോയിസ് ബ്രോക്കറേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ നിര്‍ദ്ദേശിക്കുന്നു. 406 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
ബജാജ് ഫിന്‍സെര്‍വ്
മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിന്‍സെര്‍വ്. 1,330 രൂപ ലക്ഷ്യവിലയില്‍ ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ വാങ്ങാമെന്നാണ് സുമീത് ബഗാഡിയയുടെ നിര്‍ദ്ദേശം. 1,230 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. തിങ്കളാഴ്ച 1,282.95 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയതത്.
റിലയന്‍സ് ഇന്‍ഡസട്രീസ്
പെട്രോകെമിക്കല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലികോം, റീട്ടെയില്‍ എന്നിവയില്‍ ഏര്‍പ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 2,650-2,700 രൂപയിലേക്ക് ഉയരാമെന്നാണ് പ്രഭുദാസ് ലില്ലാധര്‍ വൈസ് പ്രസിഡന്റ് വൈശാലി പരീഖിന്റെ നിര്‍ദ്ദേശം.
2,331 രൂപയിലാണ് ഓഹരികള്‍ തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്ന് 15 ശതമാനം വരെ ഉയരാം. ഈ നിര്‍ദ്ദേശ പ്രകാരം ഓഹരി വാങ്ങുന്നവര്‍ 2,180 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
ഇന്‍ഫോസിസ്
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. ഇന്‍ഫോസിസ് ഓഹരികള്‍ 1600 രൂപയിലേക്ക് എത്താമെന്നാണ് വൈശാലി പരീഖിന്റെ നിര്‍ദ്ദേശം. 1410 രൂപയാണ് നിലവിലെ വിപണി വില. ഇവിടെ നിന്ന് 13.4 ശതമാനം ഉയരത്തിലാണ് ലക്ഷ്യവില. ഓഹരികള്‍ വാങ്ങുന്നവര്‍ 1,355 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
