മേയ് മാസം ഇന്ത്യൻ വിപണിയിൽ നേട്ടത്തിന്റെതായിരുന്നു. മാസാവസാനത്തെ വ്യാപാര ദിവസം നഷ്ടത്തിലേക്ക് വീണെങ്കിലും മേയ് മാസത്തിൽ വിപണി 2 ശതമാനം നേട്ടം കുറിച്ചിട്ടുണ്ട്. അമേരിക്കൻ വിപണിയിലെ ഡെറ്റ് ഡീൽ ഭയവും, ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ ഡാറ്റ സംബന്ധിച്ച വാർത്തകളോടുമുള്ള പ്രതികരണമായ ആഗോള വിപണിക്കൊപ്പം ഇന്ത്യൻ വിപണിയും നഷ്ടത്തിൽ ക്ലോസ് ചെയ്തത്. വ്യാഴാഴ്ച തിരികെ ട്രാക്കിലേക്ക് കയറിയ നിഫ്റ്റിയും സെൻസെക്സും ഏകദേശം 0.20 ശതമാനം നേട്ടത്തിലാണ് രാവിലത്തെ വ്യാപാരം.
അനുകൂല സാഹചര്യത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ നേട്ടമുണ്ടാകുമെന്ന് പറയേണ്ടതില്ല. അതിനാൽ പുതിയ ഉയരത്തിലേക്ക് കുതിക്കുന്ന ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയെ പരിചയപ്പെടാം. എൽഐസിക്ക് പങ്കാളിത്തമുള്ള ഈ ഓഹരി സർവകാല ഉയരത്തിലേക്കെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ടാറ്റ കെമിക്കൽസ്
24,806 കോടിയുടെ വിപണി മൂല്യമുള്ള ലാർജ് കാപ് കമ്പനിയാണ് ടാറ്റ കെമിക്കൽസ്. ടാറ്റ ഗ്രൂപ്പിന് കീഴിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി രാസവസ്തുക്കൾ, വിള സംരക്ഷണം, സ്പെഷ്യാലിറ്റി കെമിസ്ട്രി ഉത്പ്പന്നങ്ങൾ എന്നിവയാണ് നിർമിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സോഡാ ആഷ് ഉത്പാദകരമാണ്. അയോഡൈസ്ഡ് ഉപ്പ് നിർമാണത്തിൽ ഒന്നാമതായി കമ്പനി യൂറിയ, ഫോസ്ഫേറ്റിക് വളങ്ങളുടെ മുൻനിര നിർമാതാക്കളാണ്. ഗ്ലാസ്, സോപ്പുകൾ, ഡിറ്റർജന്റുകൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുവാണ് സോഡ ആഷ്.

സാമ്പത്തികം
2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ടാറ്റ കെമിക്കല്‍സിന് മികച്ച വളർച്ച കാണാം. വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തെ അപേക്ഷിച്ച് 26 ശതമാനം വളര്‍ന്ന് 4,407 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത വരുമാനം 16,789 കോടി രൂപയായി. നാലാം പാദത്തിലെ അറ്റാദയത്തില്‍ 61.87 ശതമാനത്തിന്റെ വര്‍ധനവുണ്ട്.
709 കോടി രൂപയാണ് കമ്പനിക്ക് നാലാം പാദത്തിലെ ലാഭം. സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലാഭം 2,317 കോടിയായി. മികച്ച ലാഭത്തോടെ ടാറ്റ കെമിക്കല്‍സ് ഓഹരിയുടെ ഇപിഎസ് 27.91 രൂപയായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 18.17 രൂപയായിരുന്നു ഇപിഎസ്. നാലാം പാദഫലത്തിന് ശേഷം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 175 ശതമാനമാണ് ലാഭവിഹിതം. പ്രതിയോഹരി 17.50 രൂപ ലഭിക്കും.
ഓഹരി വില
ബുധനാഴ്ച ടാറ്റ കെമിക്കൽസിന്റെ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 971.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരികൾ വ്യാഴാഴ്ച രാവിലെ 973.50 രൂപയിൽ 0.30 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 1,214.90 രൂപ (2022 ഒക്ടോബർ 11)യും 52 ആഴ്ചയിലെ താഴ്ന്ന വില 773.35 രൂപ(2022 ജൂലായ് 1)യുമാണ്. 1,214.90 രൂപയാണ് ഓഹരിയുടെ ഇതുവരെയുള്ള ഉയർന്ന വിലയും.
ഓഹരി പങ്കാളിത്തം
മാർച്ച് പാദത്തിലെ കണക്ക് പ്രകാരം കമ്പനിയിൽ പ്രമോട്ടർമാർക്ക് 37.98 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 14.59 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 19.77 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. കമ്പനിയിൽ സർക്കാറിന് 0.03 ശതമാനം നിക്ഷേപമുണ്ട്. ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് ഓഹരിയിൽ 4.13 ശതമാനം പങ്കാളിത്തമുണ്ട്. 1,05,26,071 ഓഹരികളാണ് എൽഐസി സ്വന്തമാക്കിയിട്ടുള്ളത്.
ലക്ഷ്യവില
വെല്ലുവിളി നിറഞ്ഞ അന്തരീഷത്തിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടാറ്റ കെമിക്കൽസിന്റേതെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ റിപ്പോർട്ട്. സോഡാ ആഷ് ഡിമാന്‍ഡ് തുടരുന്നതില്‍ ഓഹരിക്ക് നേട്ടമാണ്. സോഡാ ആഷ് ക്ഷാമം ഉയര്‍ന്ന വിലനിര്‍ണയത്തിലൂടെ നേട്ടമുണ്ടാക്കാനാകു. ഇതിനാൽ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് അനലിസ്റ്റുകള്‍ ടാറ്റ കെമിക്കല്‍ ഓഹരികൾ 1,340 രൂപയാണ് ലക്ഷ്യവിലയിൽ വാങ്ങാനാണ് നിർദ്ദേശിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications