ബജറ്റ് ദിവസത്തെ ഇടിവിന് ശേഷം വെള്ളിയാഴ്ച മികച്ച നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണി ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 156 പോയിൻ്റ് ഉയർന്ന് 21,853 നിലവാരത്തിലും സെൻസെക്‌സ് 440 പോയിൻ്റ് ഉയർന്ന് 72,085 ലും ക്ലോസ് ചെയ്‌തു. മുന്നേറ്റത്തിന്റെ ഭാഗമായി സ്‌മോൾകാപ്, മിഡ്കാപ് സൂചികകൾ വെള്ളിയാഴ്ച പുതിയ ഉയരത്തിലെത്തി. സമീപകാല തിരുത്തലിന് ശേഷം ഗുണനിലവാരമുള്ള ഓഹരികളിൽ നിക്ഷേപകർ വാങ്ങൽ താൽപര്യം പ്രകടിപ്പിച്ചതോയാണ് വെള്ളിയാഴ്ച ആഭ്യന്തര വിപണി നേട്ടത്തിൽ അവസാനിച്ചത്.
വരുന്ന ആഴ്ചയും വിവിധ ഘടകങ്ങൾ ഇന്ത്യൻ ഇക്വിറ്റി വിപണിയെ സ്വാധീനിക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് ആർബിഐയുടെ പണനയ അവലോകന യോഗതീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഫെബ്രുവരി 6 മുതൽ 8 വരെയാണ് യോഗം ചേരുന്നത്.
എട്ടിന് യോഗ തീരുമാനങ്ങൾ വരും. ഇതോടൊ്പം വിവിധ കമ്പനികളുടെ മൂന്നാം പാദഫലവും ആഗോള ആഭ്യന്തര സൂചനകളും വിപണിയെ സ്വാധീനിക്കും. വിദേശ നിക്ഷേപകരുടെ പങ്കാളിത്തവും സ്വാധീനിക്കപ്പെടും. ഈ ഘട്ടത്തിൽ ചോയിസ് ബ്രോക്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടറായ സുമീത് ബഗാഡിയ തിങ്കളാഴ്ചത്തേക്ക് നിർദ്ദേശിക്കുന്ന മൂന്ന് ഓഹരികളെ പരിചയപ്പെടാം.

ടാറ്റ സ്റ്റീൽ
നിലവിൽ 138.70 രൂപ നിലവാരത്തിൽ ട്രേഡ് ചെയ്യുന്ന ടാറ്റ സ്റ്റീൽ ഓഹരിയാണ് സുമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ഓഹരി. മൂവിംഗ് ആവറേജ് പരിധിക്ക് മുകളിൽ വ്യാപാരം ചെയ്യുന്ന ഓഹരി ബുള്ളിഷ് ട്രെൻഡ് കാണിക്കുന്നുണ്ട്. 59.31 നിലവാരത്തിലാണ് ഓഹരിയുടെ ആർഎസ്ഐ. ഇത് ഓഹരിയുടെ അടിസ്ഥാന ശക്തിയെയും അതിൻ്റെ നിലവിലെ ഗതി നിലനിർത്താനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു.
ആർഎസ്ഐ നിലവാരം പോസിറ്റീവ് വികാരത്തെ ശക്തിപ്പെടുത്തുകയും ടാറ്റ സ്റ്റീലിൽ മുന്നോട്ടുള്ള കുതിപ്പ് അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഇതുപ്രകാരം ടാറ്റ സ്റ്റീൽ ഓഹരികൾ 138.70 രൂപ എന്ന നിലവിലെ നിലവാരത്തിൽ വാങ്ങാനാണ് അനലിസ്റ്റ് നിർദ്ദേശിക്കുന്നത്. ഇടിവിൽ 136 രൂപ വരെയുള്ള നിലവാരത്തിൽ ഓഹരികൾ വാങ്ങാം. 147 രൂപ ലക്ഷ്യവില കാണുന്ന ഓഹരിക്ക് 134.5 രൂപയിൽ പിന്തുണയുണ്ട്. ഈ നിലവാരം സ്റ്റോപ്പ് ലോസ് ആയി ക്രമീകരിക്കാം.
ടെക് മഹീന്ദ്ര
ടെക് മഹീന്ദ്ര ഓഹരി നിലവിൽ 1338.10 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 1,300 രൂപയ്ക്കും 1,350 രൂപയ്ക്കും ഇടയിൽ കൺസോളിഡേഷൻ ഘട്ടത്തിലാണ് ഓഹരിയുള്ളത്. അതേസമയം 1,280 രൂപ ഓഹരിക്ക് ശക്തമായ പിന്തുണയും നൽകുന്നു. കൺസോളിഡേഷൻ ഘട്ടം മറികടന്ന് 1,355 രൂപ നിലവാരത്തിലെത്തുന്ന ഘട്ടത്തിൽ ഓഹരിയിൽ ബ്രേക്കഔട്ട് ഉറപ്പിക്കാമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം.
ഈ ഘട്ടത്തിൽ 1,400 രൂപ ലക്ഷ്യമാക്കി ഓഹരിയിൽ നിന്ന് നേട്ടമുണ്ടാക്കാമെന്ന് സുമീത് ബാഗാഡിയ സൂചിപ്പിക്കുന്നു. സപ്പോർട്ട് ലെവലായ 1,280 രൂപ എൻട്രി, എക്സിറ്റ് പോയിൻ്റായി പ്രവര്‌ത്തിക്കാനുള്ള സൂചനയും അദ്ദേഹം നൽകുന്നു.
എൻടിപിസി
എൻടിപിസി ഓഹരികൾ 332.50 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. പ്രധാന പ്രതിരോധ നിലയായിരുന്ന 325.50 രൂപയ്ക്ക് മുകളിൽ ശക്തമായ ബ്രേക്ക്ഔട്ട് ഓഹരിയിൽ നടന്നിട്ടുണ്ട്. ശക്തമായ ട്രേഡിംഗ് വോളിയം ബ്രോക്ക്ഔട്ടിന് പിന്തുണ നൽകുന്നു. അതോടൊപ്പം എല്ലാം മൂവിംഗ് ആവറേജുകൾക്കും മുകളിലാണ് ഓഹരി വ്യാപാരം നടക്കുന്നത് എന്നതിനാൽ ഓഹരിയിൽ മൊത്തത്തിലുള്ള പോസിറ്റീവ് ട്രെൻഡും കാണാം.
325.50 രൂപയിലെ പ്രതിരോധം മറികടന്നതിനാൽ ഈ നിലവാരം അടുത്ത മികച്ച സപ്പോർട്ടായി കണക്കാക്കാം. ഇതുപ്രകാരം എൻടിപിസി ഓഹരികൾ 332.50 രൂപ നിലവാരത്തിൽ വാങ്ങാം. 330 രൂപ വരെയുള്ള ഇടിവിലും ഓഹരി സ്വന്തമാക്കാം. 347 രൂപയാണ് ഓഹരിക്ക് ഹ്രസ്വകാല ടാർജെറ്റ് നൽകുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
