വലിയ ഇടിവാണ് ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച നേരിട്ടത്. ബാങ്കിംഗ്, ഫിനാൻഷ്യൽ, എനർജി ഓഹരികളുടെ വിൽപ്പന സമ്മർദ്ദം കാരണം സെൻസെക്സ് 1.5 ശതമാനം താഴ്ന്ന് 70,370ലും നിഫ്റ്റി സൂചിക 21,250 നിലവാരത്തിലും ക്ലോസ് ചെയ്തു. മുൻനിര കമ്പനികൾ ഇടിഞ്ഞതും വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പനയും വിപണിയെ നെഗറ്റീവായി ബാധിച്ചു. ബ്ലൂചിപ്പ് ഓഹരികൾക്കൊപ്പം മിഡ്കാപ്, സ്മോൾകാപ് ഓഹരികളും ചൊവ്വാഴ്ച ഇടിഞ്ഞു.
ബുധനാഴ്ച വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി നേരിയ നേട്ടത്തിലാണ്. യുഎസ് വിപണിയിൽ എസ്ആൻഡ്പി 500 ചൊവ്വാഴ്ച സർവകാല ഉയരത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ സമ്മിശ്ര തുടക്കമാണ് ബുധനാഴ്ച കാണുന്നത്. ഇന്ത്യൻ വിപണിയുടെ ആരംഭത്തിന് ഈ സൂചനകൾ സഹായകമാകും.
അതേസമയം ചൊവ്വാഴ്ചയിലെ ഇടിവിൽ കനത്ത നഷ്ടം നേരിട്ട മേഖല ബാങ്കിംഗ് ആണ്. ബാങ്കിംഗ് ഓഹരിയിൽ തുടർ ഇടിവാണ് അനലിസ്റ്റുകൾ കാണുന്നത്. മൂന്നാം പാദഫലത്തിന് ശേഷം ഇടിവിലേക്ക് നീങ്ങിയ ബാങ്കിംഗ് ഓഹരിയായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിനെ ബ്രോക്കറേജുകളും കൈവിടുകയാണ്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് ഫിനാൻസ് കമ്പനിയുടെ ബാങ്കിംഗ് വിഭാഗവും ബാങ്കിതര ധനകാര്യസ്ഥാപനമായ ക്യാപിറ്റൽ ഫസ്റ്റും ലയിച്ചാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. ചെന്നെെയാണ് ബാങ്കിന്റെ ആസ്ഥാനം. 57,816 കോടി രൂപ വിപണി മൂല്യമാണ് ഈ ബാങ്കിംഗ് ഓഹരിക്കുള്ളത്.
ഓഹരി ഇടിവിൽ
ചൊവ്വാഴ്ച 6.50 ശതമാനം ഇടിവിൽ 81.80 രൂപയിലാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികൾ ക്ലോസ് ചെയ്തത്. 2024 ൽഇതുവരെ 7.82 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. ഒരാഴ്ചയ്ക്കിടെ 3.81 ശതമാനവും ഓഹരി ഇടിഞ്ഞു. 100.70 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 52.10 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
മൂന്നാം പാദഫലം
ഡിസംബർ പാദത്തിൽ മികച്ച സംഖ്യകളാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് രേഖപ്പെടുത്തിയത്. മെച്ചപ്പെട്ട പലിശ വരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കിന്റെ അറ്റാദായം 18 ശതമാനം ഉയർന്ന് 716 കോടി രൂപയായി. 2022 ഒക്ടോബർ-ഡിസംബർ പാദത്തിൽ ബാങ്ക് 605 കോടി രൂപയാണ് ലാഭം രേഖപ്പെടുത്തിയത്.
മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 2.04 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2.96 ശതമാനമായിരുന്നു എൻപിഎ. ഡിസംബർ പാദത്തിലെ ബാങ്കിന്റെ അറ്റ പലിശ വരുമാനം 30 ശതമാനം ഉയർന്ന് 4,287 കോടി രൂപയിലെത്തി, കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,286 കോടി രൂപയായിരുന്നു ഇത്.
കമ്പനിയുടെ ഫലങ്ങൾ മികച്ചതാണെങ്കലും അടുത്ത അഞ്ച് വർഷത്തേക്കുള്ള മാർഗനിർദ്ദേശം മൃദുലമായതാണ് വിപണിയിൽ ഓഹരിക്ക് തിരിച്ചടിയായത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള മാർഗനിർദ്ദേശത്തിൽ 5 വർഷത്തേക്കുള്ള വാർഷിക വളർച്ച 19.8 ശതമാനമായാണ് ബാങ്ക് കണക്കാക്കുന്നു, നിലവിലെ വാർഷിക വളർച്ചാ നിരക്കായ 22.3 ശതമാനത്തിനെതിരെ കുറവാണിത്.
ബ്രോക്കറേജുകളും കൈവിട്ടു
മൂന്നാം പാദഫലത്തിന് ശേഷം വിവിധ ബ്രോക്കറേജുകൾ ഓഹരിക്ക് മുകളിലുള്ള നിർദ്ദേശം പുതുക്കി. ബാങ്ക് ഓഫ് അമേരിക്ക ഓഹരിക്ക് അണ്ടർപെർഫോം റേറ്റിംഗ് നൽകി. ആഭ്യന്തര ബ്രോക്കറേജുകളായ മോത്തിലാൽ ഓസ്വാളും നുവാമയും യഥാക്രമം 'ന്യൂട്രൽ', 'ഹോൾഡ്' വീക്ഷണങ്ങളാണ് ഓഹരിക്ക് നൽകുന്നത്. മോത്തിലാൽ ഓസ്വാൾ 'ന്യൂട്രൽ' റേറ്റിംഗ് നൽകുന്നതിനൊപ്പം ടാർഗെറ്റ് വില 85 രൂപയാക്കി പുതുക്കി. ബാങ്ക് ഓഫ് അമേരിക്ക, നുവാമ എന്നിവരുടെ ലക്ഷ്യവില 80 രൂപയാണ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
