ഇടക്കാല ബജറ്റിനോടും യുഎസ് ഫെഡറൽ റിസർവിന്റെ പണ നയത്തോടുമുള്ള പ്രതികരണമാണ് ഇന്ന് വിപണിയിൽ പ്രതീക്ഷിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതിനൊപ്പം മാർച്ചിലെ പലിശ നിരക്ക് വെട്ടികുറയ്ക്കലിനെ പിന്തുണയ്ക്കാത്ത പ്രസ്താവനകൾ വന്നും ഇക്വിറ്റി വിപണിക്ക് തിരിച്ചടിയാകും. വിപണി വ്യാപാരം ആരംഭിച്ച ശേഷം 11മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.
ബജറ്റിന് മുന്നോടിയായി ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 612 പോയിന്റ് നേട്ടത്തിൽ 71,752.11 ലും നിഫ്റ്റി 204 പോയിന്റ് ഉയർന്ന് 21,725.70 ലും വ്യാപാരം അവസാനിപ്പിച്ചു. വ്യാഴാഴ്ച ഗിഫ്റ്റ് നിഫ്റ്റി 17 പോയിൻ്റ് ഉയർന്ന് 0.08 ശതമാനം ഉയർന്ന് 21,804 ൽ വ്യാപാരം നടത്തി. ഇത് ആഭ്യന്തര സൂചികകളായ നിഫ്റ്റി, സെൻസെക്‌സ് എന്നിവയ്‌ക്ക് വ്യാഴാഴ്ച മന്ദഗതിയിലുള്ള ഓപ്പണിംഗിന്റെ സൂചന നൽകുന്നു.
രാജ്യത്തിൻ്റെ സാമ്പത്തിക വീക്ഷണം പ്രവചിക്കുന്നതിൽ ബജറ്റ് ദിനത്തിന് ഇക്വിറ്റി വിപണിയിൽ പ്രസക്തിയുണ്ട്. ഈ സാഹചര്യത്തിൽ ബജറ്റ് ദിനത്തിൽ പരിഗണിക്കാൻ ബ്രോക്കറേജ് ഹൗസ് എയ്ഞ്ചൽ വൺ മൂന്ന് ഓഹരികൾ നിർദ്ദേശിക്കുന്നുണ്ട്.

എംടിഎൻഎൽ
പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎൽ ഓഹരികൾ ജനുവരിയിൽ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. ഓഹരി 30 ശതമാനത്തിലധികമാണ് ഉയർന്നത്. ഓഹരി 40-41 രൂപയ്ക്ക് ചുറ്റുമുള്ള ശക്തമായ പ്രതിരോധം മറികടന്നു എന്നത് അനുകൂലമായ ഘടകമാണ്. പ്രതിവാര ചാർട്ടിൽ ഏകദേശം 20 ഇഎംഎയിലാണ് ഓഹരിക്ക് പിന്തുണയുള്ളത്. 32-33 രൂപയ്ക്ക് ഇടയിലാണ് ഓഹരിയുടെ സപ്പോർട്ട് ലെവൽ.
അതിനാൽ എംടിഎൻഎൽ ഓഹരികൾ 41-38 രൂപ നിലവാരത്തിലുള്ള ഓരോ ഇടിവിലും വാങ്ങാമെന്നാണ് ഏഞ്ചൽ വൺ നിർദ്ദേശിക്കുന്നത്. ഓഹരിക്ക് 52 രൂപ ലക്ഷ്യവില നൽകുന്ന ബ്രോക്കറേജ് സ്റ്റോപ്പ് ലോസായി 32 രൂപയും നിർദ്ദേശിക്കുന്നു.
പെട്രോനെറ്റ് എൽഎൻജി
ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനും എൽഎൻജി ടെർമിനലുകൾ സ്ഥാപിക്കുന്നതിനും രൂപീകരിച്ച പൊതുമേഖലാ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ് പെട്രോനെറ്റ് എൽഎൻജി. നീണ്ട കൺസോളിഡേഷന് ശേഷം കഴിഞ്ഞ രണ്ട് മാസങ്ങളിൽ ശക്തമായ വോളിയത്തോടെയുള്ള വാങ്ങൽ പെട്രോനെറ്റ് എൽഎൻജി ഓഹരിയിൽ കണ്ടിരുന്നു.
പ്രതിമാസ ചാർട്ടിൽ 89 ഇഎംഎയുമായി പൊരുത്തപ്പെടുന്ന 190 രൂപ എന്ന മൾട്ടി-ഇയർ സപ്പോർട്ട് മറികടക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 250-255 രൂപ എന്ന കടമ്പയെ മറികടക്കാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ചാർട്ടിൽ ഹയർ ടോപ്പ് ഹയർ ബോട്ടം പാറ്റേൺ ഓഹരിയിൽ പ്രകടനാണ്.
മുന്നേറ്റം കണക്കിലെടുക്കുമ്പോൾ നിലവിലെ റാലിയുടെ റാലിയുടെ തുടർച്ച പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജ് വിലയിരുത്തുന്നു. 255 നും 245 ഇടയിലുള്ള ഓരോ ഇടിവും ഓഹരി വാങ്ങാൻ അനുയോജ്യമായ നിലവാരമാണെന്നാണ് ഏയ്ഞ്ചൽ വണ്ണിന്റെ നിർദ്ദേശം. 295 ലക്ഷ്യവിലയിൽ പെട്രോനെറ്റ്എൽഎൻജി ഓഹരികൾ വാങ്ങുന്നവർ 224 സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
ശ്രീ ഡിഗ്‍വിജയ് സിമൻ്റ്
ഏയ്ഞ്ചൽ വണ്ണിന്റെ ടെക്നിക്കൽ ബൈ ലിസ്റ്റിൽ മൂന്നാമത്തെ ഓഹരി ശ്രീ ഡിഗ്‍വിജയ് സിമൻ്റാണ്. മുഴുവൻ സിമന്റ് ഓഹരികളും മുന്നേറ്റത്തിന്റെ പാതയിലാണ്. 2023 മാർച്ച് മുതൽ ശ്രീ ഡിഗ്‍വിജയ് സിമൻ്റ് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ഇരട്ടി റിട്ടേൺ നൽകിയിട്ടും ഓഹരി മുന്നേറ്റ സാധ്യത കാണിക്കുന്നുണ്ട്. പ്രതിമാസ ചാർട്ട് ബുള്ളിഷ് 'കപ്പ് ആൻഡ് ഹാൻഡിൽ' പാറ്റേണിലുള്ള ബ്രേക്ക്ഔട്ട് ഓഹരിയിലുണ്ട്.
110-105 രൂപ വരെയുള്ള ഇടിവിൽ ഓഹരി വാങ്ങാമെന്നാണ് ബോക്കറേജ് നിർദ്ദേശിക്കുന്നത്. ശ്രീ ഡിഗ്‍വിജയ് സിമൻ്റ് ഓഹരികൾക്ക് 136 രൂപയാണ് ഏയ്ഞ്ചൽ വൺ നൽകുന്ന ലക്ഷ്യവില. ഓഹരി വാങ്ങുന്നവർ 92 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
