സെൻസെക്സും നിഫ്റ്റിയും നവംബർ സീരീസിന്റെ അവസാനത്തോടെ റെക്കോർഡ് ഉയരത്തിലേയ്ക്ക് കുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി റെക്കോർഡ് നേട്ടം തുടരുന്ന ഇന്ത്യൻ വിപണികൾ ഇന്ന് പുതിയ ഉയരങ്ങളിലെത്തി. സെൻസെക്സ് 109 പോയിന്റ് ഉയർന്ന് 41,130 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഏറ്റവും ഉയർന്ന പുതിയ ക്ലോസിംഗ് നിരക്കായ 12,154 പോയിന്റിലെത്തി. ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് ആദ്യമായി 32,000 പോയിന്റിലും എത്തി.
സെൻസെക്സ് ഓഹരികളിൽ യെസ് ബാങ്ക് 3 ശതമാനം ഉയർന്നു. കഴിഞ്ഞ സെഷനിൽ യെസ് ബാങ്ക് 8 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. ധനസമാഹരണ പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ബാങ്ക് ബോർഡ് നാളെ യോഗം ചേരും. ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്‌ബിഐ, ഭാരതി എയർടെൽ, ടിസിഎസ്, എൽ ആൻഡ് ടി എന്നിവ 1% മുതൽ 2.5% വരെ നേട്ടം കൈവരിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് 0.7 ശതമാനം ഉയർന്ന് 1,581 രൂപയിലെത്തി. 10 ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറിയ ദിനം കൂടിയാണിന്ന്.
രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ നാളെ പ്രഖ്യാപിക്കാനിരിക്കെ, വളർച്ച 5 ശതമാനത്തിൽ താഴെയാകുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കൽ ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച വിവിധ നടപടികളുടെ പശ്ചാത്തലത്തിൽ അടുത്ത ഏതാനും പാദങ്ങളിൽ സാമ്പത്തിക വീണ്ടെടുക്കൽ ഉണ്ടാകുമെന്ന പ്രതീക്ഷ ഇന്ത്യൻ വിപണികളെ ഇന്ന് പുതിയ ഉയരത്തിലെത്തിച്ചു.
ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു, പൊതുമേഖല ബാങ്കുകൾക്ക് മികച്ച നേട്ടം
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
