ഇന്ത്യൻ ഇക്വിറ്റി വിപണി തിളങ്ങിയ വർഷമാണ് 2023. സൂചികകൾ 20 ശതമാനം എന്ന മികച്ച റിട്ടേൺ കഴിഞ്ഞ വർഷം നൽകി. 2024 ലേക്കുള്ള വീക്ഷണങ്ങളിൽ മികച്ച വിദഗ്ധരും വിപണിയുടെ കുതിപ്പ് തന്നെയാണ് പ്രവചിക്കുന്നത്. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ്, പലിശ നിരക്ക് കുറയാനുള്ള സാധ്യതകൾ തുടങ്ങിയവ ഇക്വിറ്റി വിപണി പ്രതീക്ഷിക്കുന്ന അനുകൂല ഘടകങ്ങളാണ്.
2024 ലെ ഇന്ത്യയുടെ മൂലധന ചെലവ് പരിഗണിച്ച് ആന്റ്വിക് സ്റ്റോക്ക് ബ്രോക്കിംഗ് ഇൻഡസ്ട്രി, റെയിൽവേ, പ്രതിരോധ മേഖലയിൽ നിന്നുള്ള ഓഹരികളിൽ ബുള്ളിഷ് ട്രെൻഡ് കാണുന്നു.
കേന്ദ്രത്തിൽ നിലവിലെ സർക്കാർ തുടരാനുള്ള ഉയർന്ന സാധ്യതയും അതിന്റെ ഫലമായി പ്രതിരോധം, റെയിൽവെ മേഖലയിലുള്ള മൂലധന ചെലവ് ഉയരുമെന്നുമാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഉയർന്ന മൂല്യനിർണയത്തിവും ഈ മേഖലകളിലെ പല ഓഹരികളും ഒന്നിലധികം വർഷത്തെ നിക്ഷേപ സാധ്യത നൽകുന്നതായും ബ്രോക്കറേജ് റിപ്പോർട്ട് പറയുന്നു. 2026 സാമ്പത്തിക വർഷത്തിലെ വരുമാനത്തെ അടിസ്ഥാനമാക്കി കമ്പനികളെ മൂല്യനിർണയം നടത്തുന്നതിനൊപ്പം ഇൻഡസ്ട്രിയൽ, റെയിൽവേ, പ്രതിരോധ മേഖലകളിലെ കമ്പനികളുടെ ലക്ഷ്യവിലയും ബ്രോക്കറേജ് ഉയർത്തു. ഓഹരികളെ വിശദമായി അറിയാം.

വ്യാവസായിക മേഖല
2022 സാമ്പത്തിക വർഷത്തിലും 2023 സാമ്പത്തിക വർഷത്തിലും ഓർഡർ ഇൻടേക്കിൽ യഥാക്രമം 24 ശതമാനവും 18 ശതമാനവും വളർച്ചയാണ് വ്യാവസായിക മേഖലയിൽ രേഖപ്പെടുത്തിയത്. 2023-26 സാമ്പത്തിക വർഷത്തിലേക്ക് 21 ശതമാനത്തിന്റെ ഓർഡർ ഇൻഫ്ലോ വളർച്ചയാണ് ബ്രോക്കറേജ് കണക്കാക്കുന്നത്. അതുപോലെ വരുമാനത്തിൽ 17 ശതമാനം വാർഷിക വളർച്ചയും അറ്റാദായത്തിൽ 28 ശതമാനത്തിന്റെ വളർച്ചയും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. ഇത് അനുസരിച്ച് വിവിധ കമ്പനികളുടെ ലക്ഷ്യവിലയും ബ്രോക്കറേജ് പുതുക്കിയിട്ടുണ്ട്.
സീമെൻസ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില 5,633 രൂപയാണ്. എബിബി- 6,167 രൂപ, ഭെൽ- 230 രൂപ, ലാർസൻ ആൻഡ് ടൂബ്രോ- 4,214 രൂപ, ഹിറ്റാച്ചി എനർജി- 5,941 രൂപ, കിർലോസ്‌കർ ഓയിൽ എൻജിൻസ്- 851 രൂപ എന്നിവയാണ് ഇൻഡസ്ട്രിയൽ സെക്ടറിൽ നിന്നും ബ്രോക്കറേജ് പരിഗണിക്കുന്ന ഓഹരികൾ.
പ്രതിരോധ മേഖല
പ്രതിരോധ ഉപകരണ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം ഓർഡർ ഇൻഫ്ലോയിൽ 29 ശതമാനം ശതമാനത്തിന്റെ വാർഷിക വളർച്ചയുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന് വലിയ ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് കാര്യമായ മാറ്റത്തിന് വഴിയൊരുക്കുന്നത്. വരുമാനം, അറ്റാദായം എന്നിവ യഥാക്രമം 17 ശതമാനം, 15 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന് 3,615 രൂപയാണ് ആന്റ്വിക് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. ഭാരത് ഡൈനാമിക്‌സ്- 2,038 രൂപ, ഭാരത് ഇലക്ട്രോണിക്‌സ്- 221 രൂപ, മാസഗോൺ ഡോക്ക്- 2,833 രൂപ എന്നിവയാണ് പ്രതിരോധ മേഖലയിലെ ബ്രോക്കറേജിന്റെ മുൻനിര തിരഞ്ഞെടുപ്പുകൾ.
റെയിൽവെ
റെയിൽവെ ഉപകരണങ്ങളും ഇപിസി കമ്പനികളുടെ വരുമാനവും അറ്റാദയവും 23-26 സാമ്പത്തിക വർഷത്തിൽ യഥാക്രമം 15 ശതമാനം, 16 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ മേഖലയിലെ ടിറ്റാഗഡ് റെയിൽ സിസ്റ്റംസിന് 1,252 രൂപയിൽ ആന്റ്വിക് ബ്രോക്കറേജ് ലക്ഷ്യവില പുതുക്കി. റൈറ്റ്‌സ്- 649 രൂപ, ഇർക്കോൺ- 187 രൂപ എന്നി ഓഹരിയിൽ ആന്റ്വിക് സ്റ്റോക്ക് ബ്രോക്കിംഗ് മുന്നേറ്റ സാധ്യത കാണുന്നു.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications