വിപണിയിലെ സ്റ്റാര്‍ നിക്ഷേപകരിലൊരാളാണ് ആശിഷ് കച്ചോലിയ. മികച്ച മിഡ് കാപ്, സ്‌മോള്‍ കാപ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നതാണ് അദ്ദേഹത്തിന്റെ നിക്ഷേപ രീതി. 2003 ലാണ് കച്ചോലിയ സ്വന്തം നിക്ഷേപ സ്ഥാപനമായ ലക്കി സെക്യൂരിറ്റീസ് ആരംഭിച്ച് നിക്ഷേപം തുടങ്ങുന്നത്. ഇതിന് മുൻപ് പ്രൈം സെക്യൂരിറ്റീസ് സ്ഥാപിക്കുകയും നിക്ഷേപ സ്ഥാപനമായ എഡൽവെയ്‌സിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.
2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് ഡാറ്റ പുറത്തു വന്നപ്പോള്‍ ആശിഷ് കച്ചോലിയ 3 കമ്പനികളില്‍ പുതുതായി നിക്ഷേപം നടത്തിയതാായി കാണാം. അതേസമയം, രണ്ട് ഓഹരികളില്‍ നിക്ഷേപം ഉയര്‍ത്തുകയും ചെയ്തു. ലഭ്യമായ കണക്ക് പ്രകാരം 1,855 കോടി രൂപ മൂല്യം വരുന്ന 44 ഓഹരികളാണ് അദ്ദേഹം കൈവശം വെയ്ക്കുന്നത്. പുതുതായി വാങ്ങിയ ഓഹരികൾ ഏതൊക്കെയെന്ന് നോക്കാം.
മാർച്ച് പാദത്തിലെ മാറ്റങ്ങൾ
ആദിത്യ വിഷന്‍, ഇന്‍ഫ്‌ളെയിം അപ്ലൈയന്‍സെസ്, വിര്‍ച്വോസോ ഒപ്റ്റോഇലക്ട്രോണിക്സ് എന്നിവയിലാണ് മാർച്ച് പാദത്തിൽ ആശിഷ് കച്ചോലിയ പുതിയ നിക്ഷേപം നടത്തിയത്. ഗാര്‍വെയര്‍ ഹൈ-ടെക് ഫിലിംസ്, നോളജ് മറൈന്‍ & എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് എന്നിവയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുകയും ചെയ്തു.

വാങ്ങിയവ
ആദിത്യ വിഷനില്‍ 19.3 കോടി രൂപയുടെ 1,33,053 ഓഹരികളാണ് ആശിഷ് കച്ചോലിയ സ്വന്തമാക്കിയത്. കമ്പനിയുടെ ആകെ ഓഹരിയിൽ 1.11 ശതമാനം ഓഹരികൾ ആശിഷ് കച്ചോലിയയുടെ കയ്യിലായി. ഇന്‍ഫ്‌ളെയിം അപ്ലൈയന്‍സസില്‍ 3,08,000 ഓഹരികളാണ് ആശിഷ് കച്ചോലിയ വാങ്ങിയത്. 4.20 ശതമാനം ഓഹരികള്‍ കമ്പനിയില്‍ സ്വന്തമാക്കി. വിര്‍ച്വോസോ ഒപ്റ്റോഇലക്ട്രോണിക്സിൽ 12,28,070 ഓഹരികളാണ് മാർച്ച് പാദത്തിൽ കച്ചോലിയ വാങ്ങിയത്. 28.4 കോടി ചെലവിട്ട് കമ്പനിയുടെ 5.38 ശതമാനം ഓഹരികള്‍ ആശിഷ് കച്ചോലിയ സ്വന്തമാക്കി.
ഓഹരി പങ്കാളിത്തം വർധിപ്പിച്ചവ
ഗാര്‍വെയര്‍ ഹൈ-ടെക് ഫിലിംസിലെ ഓഹരി പങ്കാളിത്തം ആശിഷ് കച്ചോലിയ 4.17 ശതമാനമാക്കി. കമ്പനിയുടെ 9,68,322 ഓഹരികളാണ് അദ്ദേഹം കൈവശം വെയ്ക്കുന്നത്. 56.1 കോടി രൂപ മൂല്യമുള്ള ഓഹരികളാണിത്. ഡിസംബര്‍ പാദത്തിൽ ഗാര്‍വെയര്‍ ഹൈ-ടെക് ഫിലിംസിൽ 4 ശതമാനമായിരുന്നു ആശിഷ് കച്ചോലിയയുടെ ഓഹരി പങ്കാളിത്തം. മാര്‍ച്ച് പാദത്തില്‍ നോളജ് മറൈനില്‍ ആശിഷ് കച്ചോളിയ 20,000 ഓഹരികള്‍ കൂടി അധികമായി വാങ്ങി. ഓഹരി പങ്കാളിത്തം 2.5ശതമാനമായി ഉയർന്നു.
പോർട്ട്ഫോളിയോ
പോർട്ട്ഫോളിയോയിൽ മികച്ച നേട്ടം നൽകിയൊരു ഓഹരിയാണ് നെറ്റ്‍വർക്ക് ഉപകരണ കമ്പനിയായ ഡി- ലിങ്ക്. 2023 മാര്‍ച്ച് 31നുള്ള കണക്ക് പ്രകാരം 7,50,000 ഓഹരികളാണ് ആശിഷ് കച്ചോലിയ ഡി- ലിങ്കിൽ കൈവശം വെച്ചിരിക്കുന്നത്. 2.1 ശതമാനം ഓഹരികൾക്ക് 18.75 കോടി രൂപ മൂല്യം വരും.
കഴിഞ്ഞ ആറ് മാസത്തിനിടെ ഡി-ലിങ്ക് ഓഹരികള്‍ ഏകദേശം 45 ശതമാനം ഉയര്‍ന്നു, അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരി നിക്ഷേപകര്‍ക്ക് 75 ശതമാനം റിട്ടേണ്‍ നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 300 ശതമാനത്തോളമാണ് ഓഹരികളുടെ വളർച്ച.
ഒഴിവാക്കിയവ
സെബിയുടെ മാനദണ്ഡ പ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികൾ 1 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തമുള്ള ഓഹരി ഉടമകളുടെ പേര് ത്രൈമാസ അടിസ്ഥാനത്തിൽ വെളിപ്പെടുത്തേണ്ടതുണ്ട്. ഇതുപ്രകാരം, 2023 മാർച്ച് പാദത്തിൽ ഐഒഎൽ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരി ഉടമകളുടെ പട്ടികയിൽ നിന്ന് ആശിഷ് കച്ചോലിയ പുറത്താണ്. 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ അദ്ദേഹത്തിന് കമ്പനിയിൽ 1.97 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?



Click it and Unblock the Notifications