ഓഹരി വിപണിയില്‍ വിജയം വരിച്ച പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന റീട്ടെയില്‍ നിക്ഷേപകര്‍ ഏറെയുണ്ട്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികവുമായ കാര്യങ്ങളും ഭാവി സാധ്യതകളുമൊക്കെ നോക്കി തികച്ചും ശാസ്ത്രീയ സമീപനമാവും ഇക്കൂട്ടര്‍ നക്ഷേപത്തിനായി സ്വീകരിക്കുക എന്ന വിശ്വാസമാണ് സാധാരണക്കാരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകരാണ് ആശിഷ് കഛോലിയ. മള്‍ട്ടിബാഗറുകള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനായ ആശിഷ് കഛോലിയയെ ഇന്ത്യന്‍ ഓഹരി വിപണിയിലെ 'വലിയ തിമിഗലം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഏപ്രില്‍- ജൂണ്‍ മാസക്കാലയളവില്‍ തിരുത്തല്‍ നേരിട്ട 3 ഓഹരികളില്‍ പുതിയ നിക്ഷേപം നടത്തിയപ്പോള്‍ കൈവശമുള്ള 5 ഓഹരികളില്‍ നിന്നും അദ്ദേഹം ഭാഗികമായി ലാഭമെടുക്കുകയും ചെയ്തു.
നിലവില്‍ 1,800 കോടിയോളം രൂപ മൂല്യമുള്ള 38 ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. കഛോലിയയുടെ പോര്‍ട്ട്ഫോളിയോയില്‍ ഇടംനേടിയവയില് നിന്നും ജൂണ്‍ പാദത്തിനിടെ ഭാഗികമായി പിന്മാറിയ 6 ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മോള്‍ഡ്-ടെക് പാക്കേജിങ്
ലൂബ്രിക്കന്റുകളും പെയിന്റുകളും ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കാനുള്ള പ്ലാസ്റ്റിക് കണ്ടെയ്നറുകളും പാക്കറ്റുകളും നിര്‍മിക്കുന്ന കമ്പനിയാണ് മോള്‍ഡ്-ടെക് പാക്കേജിങ്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തിനിടെ ഈ സ്മോള്‍ കാപ് കമ്പനിയുടെ 4.56 ലക്ഷ ഓഹരികളാണ് കഛോലിയ വിറ്റൊഴിഞ്ഞത്. ഇതോടെ ഓഹരി വിഹിതം മാര്‍ച്ച് പാദത്തിലെ 1.89 ശതമാനത്തില്‍ നിന്നും ജൂണ്‍ പാദത്തോടെ 1.38 ശതമാനമായി താഴ്ന്നു.
നിലവില്‍ മോള്‍ഡ്-ടെക് പാക്കേജിങ്ങിന്റെ (BSE: 533080, NSE : MOLDTKPAC) 6,24,340 ഓഹരികളാണ് കഛോലിയുടെ കൈവശമുള്ളത്. ഇതിന്റെ വിപണി മൂല്യം 50.9 കോടിയാണ്.
ഇഗരാഷി മോട്ടോര്‍സ്
വാഹന വ്യവസായ മേഖലയില്‍ ആവശ്യമായ ഘടകോപകരങ്ങള് നിര്‍മിക്കുന്ന ജപ്പാനീസ് കമ്പനിയാണ് ഇഗരാഷി മോട്ടോര്‍സ് ഇന്ത്യ. ഈ ഓഹരിയില്‍ നിന്നും കഛോലിയ പൂര്‍ണമായോ അല്ലെങ്കില്‍ ഓഹരി വിഹിതം 1 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരികയോ ചെയ്തിട്ടുണ്ട്.
മാര്‍ച്ച് പാദത്തില്‍ ഇഗരാഷി മോട്ടോര്‍സ് (BSE: 517380, NSE : IGARASHI) കമ്പനിയുടെ മുഖ്യ നിക്ഷേപകരുടെ പട്ടികയില്‍ കഛോലിയ ഇടം പിടിച്ചിരുന്നു. അന്ന് 1.27 ശതമാനം വിഹിതം അഥവാ 3.99 ലക്ഷം ഓഹരികളുണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ പാദത്തില്‍ കമ്പനി പുറത്തുവിട്ട രേഖകളില്‍ കഛോലിയയുടെ പേര് കാണാനില്ല.
വിഷ്ണു കെമിക്കല്‍സ്
ക്രോമിയം, ബേരിയം രാസപദാര്‍ത്ഥങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും ആഗോള വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് വിഷ്ണു കെമിക്കല്‍സ്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഈ സ്മോള്‍ കാപ് കമ്പനിയുടെ 0.81 ശതമാനം വിഹിതം അഥവാ 96,500 ഓഹരികളാണ് കഛോലിയ വിറ്റത്.
ഇതോടെ ജൂണ്‍ പാദത്തില്‍ അദ്ദേഹത്തിന്റെ കൈവശമുള്ള വിഷ്ണു കെമിക്കല്‍സ് (BSE: 516072, NSE : VISHNU) ഓഹരികള്‍ 4,03,522 ആയി (3.38 %) താഴ്ന്നു. ഈ ഓഹരികളുടെ വിപണി മൂല്യം 60.7 കോടിയാണ്.
മാസ്റ്റെക്
പ്രമുഖ ടെക്നോളജി കമ്പനിയായ മാസ്റ്റെക് ലിമിറ്റഡിന്റെ ഓഹരികള്‍ ഏറെക്കാലം ആശിഷ് കഛോലിയയുടെ ഇഷ്ടതാരമായിരുന്നു. എന്നാല്‍ അടുത്തിടെയായി ഈ സ്മോള്‍ കാപ് ഐടി കമ്പനിയിലെ പങ്കാളിത്തം പടിപടിയായി അദ്ദേഹം കുറച്ചു കൊണ്ടുവരുന്നുണ്ട്.
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 50,000 മാസ്റ്റെക് (BSE: 523704, NSE : MASTEK) ഓഹരികളാണ് കഛോലിയ വിറ്റൊഴിഞ്ഞത്. ഇതോടെ ജൂണ്‍ പാദത്തിനൊടുവില്‍ അദ്ദേഹത്തിന്റെ വിഹിതം 1.83 ശതമാനം അഥവാ 5,50,000 ഓഹരികളായി കുറഞ്ഞു.
ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സ് (BSE: 539997)- ദ്രവ്യ രൂപത്തിലുള്ള മരുന്നുകള്‍ നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണിത്. ജൂണ്‍ പാദത്തിനിടെ കമ്പനിയിലുള്ള വിഹിതം 0.1 ശതമാനം താഴ്ത്തി. ഇതോടെ 1.9 ശതമാനം ഓഹരികളാണ് ഇനി കഛോലിയയുടെ കൈവശമുള്ളത്.
എഡിഎഫ് ഫൂഡ്സ് (BSE: 519183, NSE : ADFFOODS)- അച്ചാര്‍, ചട്ട്ണി തുടങ്ങിയവ പോലെ നരിട്ട് ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങള്‍ നിര്മിക്കനുന്ന സ്മോള്‍ കാപ് കമ്പനിയാണിത്. ജൂണ്‍ പാദത്തിനിടെ കമ്പനിയിലുള്ള വിഹിതം 0.1 ശതമാനം താഴ്ത്തി. ഇതോടെ 1.0 ശതമാനം ഓഹരികളാണ് കഛോലിയയുടെ കൈവശം ബാക്കിയുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
